ഓം ശാന്തി ഓശാന 4
Om Shanthi Oshana Part 4 Author : Hudha – Previous Parts Click
” ആരും തെറി പറയരുത്, വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു??
ഓം ശാന്തി ഓശാന -4
“അന്നേ,എടി അന്നമ്മേ ഒന്നു എണീറ്റെ” നാശം,നല്ലൊരു സ്വപ്നം ആയിരുന്നു..മനസമാധാനത്തിൽ ഒരു സ്വപ്നം കാണാനും സമ്മതിക്കൂലല്ലോ അനിയൻ തെണ്ടി. രാവിലെ എന്ത കുരിശ് ഒപ്പിച്ചു വെച്ചിട്ട ആണാവോ ഇമ്മാതിരി ശല്യം…പിറുപിറുത്ത് കൊണ്ട് കണ്ണ് തുറന്നു നോക്കുമ്പോ ക്രിസ്റ്റി ഉണ്ട് കൂടെ… രണ്ടിന്റെയും മുഖഭാവം കണ്ടിട്ട് വഴിയേ പോയ പാമ്പിനെ എടുത്തു നെഞ്ചത്ത് വെച്ച മട്ട ആണ്.. ഇനി ഇപ്പൊ ഞാൻ എന്തിന് ആണാവോ സമാധാനം പറയണ്ടതു…
“എന്തുവാടേ കാലത്തെ “
“എടി, സീൻ കംപ്ലീറ്റ് ഡാർക്ക് ആണ്.. നീ ചത്തു കെടന്നു ഒറങ്ങാണ്ട് എണീറ്റെ”
..സീനൊ….എന്ത് സീൻ.. കർത്താവെ ഇനി ഇന്നലെത്തെ കുപ്പി പപ്പാ പൊക്കിയോ… കർത്താവിന്റെ ഉയിർപ്പ് കഴിഞ്ഞു രണ്ടു ലിറ്റർ ബക്കാർടീം അടിച്ചു കേറ്റി എപ്പോഴാണ് ഉറങ്ങിയത് എന്ന് യാതൊരു ഓർമ ഇല്ല.. മര്യാദക്ക് ഒഴിച്ച് കൊടുത്തോണ്ടിരുന്ന ഞാൻ നോക്കുമ്പോ ചേച്ചീം അവനും പൊരിഞ്ഞ കളിയും ചിരിയും… എനിക്ക് പൊളിയാൻ വേറെ എന്തെങ്കിലും വേണോ… ഒഴിച്ചതു അപ്പാടെ വലിച്ചു കേറ്റി കിക്ക് ആയിട്ട് പിന്നെ ഒന്നും ഓർമ ഇല്ല…ചെറുതായിട്ട് ഒരു പഫും എടുത്തു എന്ന് തോന്നുന്നു.. ടെറസിൽ ആണോ ഇനി കിടപ്പ്… ഏയ് അല്ലല്ലോ.. അപ്പൊ അത് തന്നെ, കുപ്പി പൊക്കി… പെരുന്നാൾ ആയിട്ട് പപ്പ വെട്ടി അടുപ്പത്ത് വെക്കും..
താഴെ നിന്നും ഒച്ചപ്പാട് ഒക്കെ കേൾക്കുന്നു, ഉള്ള കിടപ്പാടം പോയി എന്ന് തോന്നുന്നുണ്ട്.. എന്തായാലും പോയി നോക്കാൻ തീരുമാനിച്ചു ഞങ്ങൾ പതിയെ പാത്തും പതുങ്ങിയും താഴേക്കു ഇറങ്ങി.. ചേട്ടന്റെം എബിന്റേം പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.. ഹാളിന്റെ നടുക്ക് ആയിട്ട് ഫെമി ചേച്ചി ഒരുമാതിരി ജയിൽ പുള്ളിയെ പോലെ നിൽപ്പുണ്ട്..