താഴ്വാരത്തിലെ പനിനീർപൂവ് 10 [CLIMAX]
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 10 Author : AKH | Previous Parts
താഴ് വാരത്തിലെ പനിനീർപൂവ് പാർട്ട് 10 (അവസാന ഭാഗം)
[ഒരു പ്രണയ കഥ] അജിയുടെ ജീവിതം……….
“ഏട്ടാ.. അജിയെട്ടാ. എഴുന്നേൽക്കു”
മധുരമുള്ള ശബ്ദം എന്നെ തേടി എത്തി.
ഞാൻ എവിടെയാ? എന്നെ ആരാ വിളിച്ചേ?, ഉറക്കത്തിൽ നിന്നും പെട്ടന്ന് കണ്ണ് തുറന്നപ്പോൾ ആദ്യം എനിക്ക് ഒന്നും മനസ്സിൽ ആയില്ല,
അപ്പോഴാണ് എന്റെ അടുത്ത് നിറപുഞ്ചരി യോടെ കീർത്തി നില്കുന്നതു കണ്ടത്.
“എന്തു ഉറക്കമാ ഇതു, അമലേട്ടൻ വിളിക്കുന്നുണ്ട് ഏട്ടനെ “
കീർത്തി പറഞ്ഞു.
അപ്പോഴാണ് ഞാൻ അമലിന്റെ ഫ്ലാറ്റിൽ ആണെന്നും,കീർത്തി എന്നെ വിളിക്കാൻ വന്നതും ആണെന്നും മനസ്സിൽ ആയതു.
“ആ ഞാൻ ഇപ്പോ വരാം കീർത്തി “
ഞാൻ അവളോട് പറഞ്ഞു.എന്നിട്ട് ഞാൻ എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു.
കീർത്തി പുറത്തേക്കും.
“അതെ ആ മുഖം ഒക്കെ നന്നായി കഴുകികൊള്ളു ,”
അവൾ വാതിലിന്റ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു. ഞാൻ എന്താ എന്നർത്ഥത്തിൽ അവളുടെ മുഖത്തു നോക്കി.
“അതെ ആ കണ്ണീർ വേറെ ആരും കണ്ണേണ്ട, ഉറക്കത്തിൽ കരയുന്ന ആളെ ഞാൻ ആദ്യം ആയി ആണു കാണുന്നത് “
അവൾ ചിരിച്ചു കൊണ്ട് അതും പറഞ്ഞു പുറത്തേക്കു പോയി.
ഞാൻ അപ്പോഴാണ് കണ്ണാടിയിലേക്ക് നോക്കിയത്.
അവൾ പറഞ്ഞത് ശെരിയാ കരഞ്ഞു തളർന്ന കണ്ണുകൾ ആയിരുന്നു എന്റെ. ഇന്നലെ കുറെ നേരം ലെച്ചുവിനെ ആലോചിച്ചു കൊണ്ടാണ് കിടന്നത് ആ സമയം അവളുടെ ഓർമ്മകൾ എന്റെ കണ്ണുകളിലൂടെ മഴ ആയി പെയ്തിറങ്ങി അതിന്റെ പാടുകൾ മുഖത്തു അവിടെ ഇവിടെ ആയി കാണാം, അതിനെ കുറിച്ച് ആണ് കീർത്തി പറഞ്ഞത്.
അങ്ങനെ ഞാൻ മുഖം ഓക്കേ കഴുകി അമലിന്റെ അടുത്തേക്ക് ചെന്നു.