“അമ്മേ അപ്പോൾ സത്യ ഇത്രയും നാൾ എവിടെ ആയിരുന്നു, സെലിനെ ഇല്ലാതെ ആകിയിട്ട് അവൻ എവിടെ ആയിരുന്നു ?”
അമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു,
“സത്യ പാവം ആണെടാ, അവൻ ഒരു തെറ്റും ചെയ്തിട്ടില്ല, “
“പിന്നെ ?”
“സത്യ യുടെ അമ്മക്ക് സുഖം ഇല്ല എന്നു പറഞ്ഞു ഫോൺ വന്നിട്ട് ആണു അവൻ നാട്ടിലേക്ക് പോയതു, എന്നാൽ പോകും വഴി അവന്റെ ഫോണും ബാഗും ട്രെയിനിൽ വെച്ച് കാണാതെ ആയി അമ്മക്കു അസുഖം കൂടുതൽ ആണെന് അറിഞ്ഞത് കൊണ്ട് അതൊന്നും കാര്യം ആക്കാതെ അവൻ അവന്റെ അമ്മയുടെ അടുത്തേക്ക് ചെന്ന് പക്ഷെ അവൻ എത്തുന്നതിനു മുൻപേ അവന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. അതോടെ അവൻ കൂടുതൽ തളർന്നു. അമ്മയുടെ ചടങ്ങുകൾ കഴിഞ്ഞു അവനു പിന്നെ അവിടെ ആരും ഇല്ലാത്തതു കൊണ്ടും ഇനി തനിക്കു സെലിൻ മാത്രമേ ഒള്ളു എന്നു മനസ്സിൽ കരുതി അവളെ കാണാൻ ആയി അവൻ ആ നാട്ടിൽ നിന്നും തിരിച്ചു താഴ്‌വാരത്തിലേക്ക് പുറപ്പെട്ടു, എന്നാൽ അവിടെയും വിധി അവനെ ചതിച്ചു ആക്‌സിഡന്റിന്റെ രൂപത്തിൽ, സ്കൂൾ വിട്ട സമയം ആയതിനാൽ ബസിൽ ഭയങ്കര തിരക്ക് ആയിരുന്നു അതിനാൽ അവൻ ബസിന്റെ പുറകിലെ ഡോറിൽ ഒരു കാൽ കഷ്ടിച്ച് കുത്തി ആണ് നിന്നിരുന്നത് ഒരു ചെറിയ വളവും ബസിന്റെ ഉള്ളിൽ നിന്നുള്ള തള്ളലും വന്നപ്പോൾ അവന്റെ കൈ ചെറുതായി വിട്ടു, അതോടൊപ്പം അവൻ റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു പോസ്റ്റിൽ ഇടിച്ചു തെറിക്കുകയും. തലയ്ക്കു നല്ല ക്ഷതം സംഭവിച്ചത് കൊണ്ട് അവന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ആരൊക്കെ ചേർന്നാണ് അവനെ അന്ന് ആശുപത്രിയിൽ കൊണ്ടാക്കിയത് , പിന്നിട് ബോധം തിരിച്ചു കിട്ടിയെങ്കിലും, അവൻ കട്ടിലിൽ നിന്നും എഴുനേൽക്കാൻ പോലും സാധിച്ചില്ല, അവനു ആരും ഇല്ലാത്തതു കൊണ്ട് അവിടെ ഉള്ള ഒരു ധർമ്മസ്ഥാപനം ആണ് അവന്റെ ആശുപത്രി ചിലവ് വഹിച്ചത്, ഈ അവസ്ഥയിൽ സെലിൻ തന്നെ കാണണ്ട എന്നു കരുതി അവളെ കുറിച്ച് ആരോടും പറഞ്ഞും ഇല്ല അങ്ങനെ മാസങ്ങൾ കഴിഞ്ഞു ആണ് അവൻ പൂർവ്വ സ്ഥിതിയിലേക്ക് ആയതു,