ഞാൻ അതു നോക്കി നിൽകുമ്പോൾ ആണ് വാതിൽ തുറക്കുന്ന ചെറിയ സൗണ്ട് കേൾക്കുന്നത്. ഞാൻ വാതിലിന്റെ നേരെ നോക്കി.
വാതിൽ തുറന്നു പിടിച്ച ആളെ കണ്ടു ഞാൻ ആദ്യം ഒന്ന് പകച്ചു.
“ലെച്ചു… “
എന്റെ വായിൽ നിന്നും അവളുടെ പേര് പുറത്തു വന്നു.
എന്റെ ലെച്ചു എന്റെ മുൻപിൽ എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല , ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി, അവളുടെ അവസ്ഥയും അതു തന്നെ.
ആകെ ഒരു ഷീണിച്ച അവസ്ഥ ആയിരുന്നു അവളുടേത് ഒരു പഴയ ചുരിദാർ ആണ് വേഷം, മുഖത്തു ആ പഴയ ഉണർവ് കാണാനില്ല , പക്ഷേ ആ കണ്ണുകൾക്ക് ആ പഴയ തിളക്കം ഞാൻ കണ്ടു, എന്നെ കണ്ടുകൊണ്ട് പകച്ചു നിൽക്കുന്ന അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“ലെച്ചു,..”
ഞാൻ അവളെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.
“എന്താ ഇങ്ങനെ നോക്കുന്നെ, നിന്റെ അജിയേട്ടൻ തന്നെ ആണ്, “
എന്നെ കണ്ടിട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്ന അവളുടെ രണ്ടു കൈകളിലും പിടിച്ചു കൊണ്ട് പറഞ്ഞു.
പെട്ടന്ന് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അവളുടെ ഭാഗത്തു നിന്നും ഉണ്ടായതു എന്റെ കൈ രണ്ടും തട്ടി മാറ്റി അവൾ അകത്തേക്ക് തിരിഞ്ഞു ഓടി.
“ലെച്ചു,,, “
ഞാൻ അവളെ വിളിച്ചു. അവൾ നിന്നില്ല.
“എന്താ മോളെ “