അങ്ങനെ വെളുപ്പിന് എല്ലാവരും കൂടി എയർപോർട്ടിലേക്ക് യാത്ര തിരിച്ചു അവിടെ അടുത്ത് തന്നെ ആയിരുന്നു എയർപോർട്ട് അതുകൊണ്ട് അവിടെ വേഗത്തിൽ എത്തി ചേർന്നു.
ജിനിയും ജെസി യോടും ലെച്ചു യാത്ര പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റു വീഴുന്നുണ്ടായിരുന്നു. ഇത്രയും നാളും ചേച്ചിയും അനിയത്തി യും ആയി ഒരുമിച്ചു കഴിഞ്ഞതല്ലേ പെട്ടന്ന് പിരിയുമ്പോൾ ഉള്ള വിഷമം അവരുടെ മുഖങ്ങളിൽ കാണാം ആയിരുന്നു.
“അപ്പച്ച, ജിനി ജെസ്സി,എന്നാൽ ഞങ്ങൾ അങ്ങോട്ട് “
എയർപോർട്ടിന്റെ എൻട്രി ഗേറ്റിനു മുന്നിൽ നിന്നു കൊണ്ട് ഞാൻ അവരോടു യാത്ര പറഞ്ഞു.
“പോയിട്ട് വാ മക്കളെ “
എന്ന് പറഞ്ഞു കൊണ്ട് അപ്പച്ചൻ ഞങ്ങളെ യാത്ര ആക്കി.
അങ്ങനെ അവർ ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ ഞങ്ങളെ യാത്ര ആക്കി…
കഴിഞ്ഞു പോയ കാലത്തിലെ മധുരിക്കുന്ന ഓർമകളും നൊമ്പരങ്ങളും നിറഞ്ഞ മിഴികളും. ഉടഞ്ഞ ഹൃദയവും, കൊഴിഞ്ഞു വീണ പകൽ കിനാക്കളും മോഹങ്ങളും എല്ലാം മറന്നു കൊണ്ട്
ഞാൻ എന്റെ താഴ് വാരത്തിലെ പനിനീർപൂവിനെ ചേർത്തു പിടിച്ചു കൊണ്ട് എയർപോർട്ടിന്റെ അകത്തേക്ക് നടന്നു പുതിയ ഒരു ജീവിതയാത്രക്കായി………
—————ശുഭം————–
ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു,ഇത് എഴുതാൻ സഹായിച്ച എന്റെ മൂന്നാലു ചങ്ക്‌സ് നു ആദ്യമേ ഞാൻ നന്ദി അറിയിച്ചുകൊള്ളുന്നു. പിന്നെ
ഈ കഥ വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കളൊടും പിന്നെ എന്റെ kambimaman ചങ്ക്‌സിനോടും എന്റെ നന്ദി അറിയിച്ച് കൊള്ളുന്നു.
പിന്നെ ഈ കഥ ഈ സൈറ്റിൽ ഇടാൻ സഹായിച്ച ഡോക്ടർക്കും എന്റെ ആർദവമായ നന്ദി അറിയിച്ച് കൊള്ളുന്നു അടുത്ത കഥ എഴുതുക ആണെങ്കിൽ നമുക്ക് വീണ്ടും കാണാം.
എന്ന് സ്വന്തം
അഖിൽ