നിഷിദ്ധ ജ്വാല (E005) [ഡോ.കിരാതന്‍]

Posted by

വീട്ടിലേക്ക് പെട്ടെന്ന് ചെല്ലാൻ പറഞ്ഞ് അവന്റെ ഉമ്മ വിളിക്കുന്നത്. എന്തിനായിരിക്കും ഉമ്മ വിളിച്ചത് എന്നുള്ളത് പലവട്ടം അവൻ ചോദിച്ചിട്ടും അവർ പറഞ്ഞില്ല.

പണച്ചാക്ക് പിള്ളേർക്ക് അസൈന്മെന്റുകൾ എഴുതികൊടുത്തതിന്റെ പൈസയും, കൂടാതെ അടുത്തുള്ള ഇൻസ്റ്റിട്യൂട്ടിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തതും കൂട്ടി വച്ച സമ്പാദ്യമെടുത്ത് എല്ലാവർക്കും വസ്ത്രമെടുത്തു.

വീട്ടിലേക്ക് അവൻ സന്തോഷത്തോടെയാണ് കയറിച്ചെന്നത്. സമയം സന്ധ്യ കഴിഞ്ഞിരുന്നു. വീട്ടിലെ അന്തരീക്ഷം മൊത്തം ശരിയല്ലെന്ന് കണ്ട അവൻ പുതിയ വസ്ത്രങ്ങൾ അലമാരിക്കുള്ളിൽ തന്നെ വച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ ഇക്ക കയറി വന്ന് ഉള്ളിലേക്ക് കയറാതെ ഉമ്മറത്ത് വന്നിരുന്നു. ഇക്കയുടെ അടുത്തേക്ക് ചെന്ന് റിയാസ് ഇരുന്നു.

“…നീ എപ്പോഴാ വന്നേ റിയാസ്സൂ…..”.

“…അധികം നേരമായില്ല…..”.

“…അറിഞ്ഞില്ലേ വിശേഷം….”.

“..ആരും പറഞ്ഞില്ല….. ഇക്ക ……”.

“…എന്നാ കേട്ടോ….നിന്റെ ഉമ്മ വേറെ കെട്ടാൻ പോകുന്നു…..പണ്ട് നമ്മുടെ ഉമ്മയെ കേറിപ്പിടിച്ച മഹാനില്ലേ…ഉമ്മറുകോയ …മൂപ്പരാണ് കക്ഷി…..”.

റിയാസിന്റെ തലപെരുത്ത് പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലായി. എവിടേക്കെങ്കിലും ഓടിപ്പോയാൽ മതിന്നുള്ള ചിന്തകൾ അവനിൽ പെരുകി. അവൻ പതുക്കെ മുറ്റത്തേക്കിറങ്ങി. ചെറിയ കാറ്റേറ്റപ്പോൾ അവനിൽ ചെറിയ ഒരു ആശ്വാസം പോലെ തോന്നി. സിഗരറ്റിന്റെ മണം അടിച്ചപ്പോഴാണ് ഇക്ക തൻ്റെ അരുകിൽ നിൽക്കുന്നത് മനസ്സിലാക്കിയത്.

“…മോനെ…റിയാസ്സൂ….”.

“…എന്താ ഇക്കാ….”.

“… നമ്മുടെ ഉസ്താദും വടക്കേലെ മൊയ്‌ല്യാരും കൂടി ഒപ്പിച്ച പണിയാ…..ഉമ്മക്കും ഒഴിഞ്ഞ് മാറാൻ പറ്റില്ല….ഉമ്മേടെ മൂത്ത സഹോദരിനില്ലേ…..ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത എരപ്പാ…..തഫു …..അയാള് ഈ ഉമ്മർകോയയുടെ കയ്യിന്ന് പെരുത്ത് കാശ് വാങ്ങിട്ടുണ്ട്…..കൊടുക്കാൻ പാകല്ല്യാതെയായപ്പോ ….ഈ ഉമ്മറുകോയ തന്നെ പറഞ്ഞത്രേ നമ്മുടെ ഉമ്മയെ കെട്ടാൻ താത്പര്യമുണ്ടെന്ന്….”.

“…ഇക്ക ഇതറിഞ്ഞിട്ടും മിണ്ടാതെ നിന്നൂല്ലോ…..ഹഹോ കഷ്ട്ടം….”. അവൻ അറിയാതെ പൊട്ടിത്തെറിച്ചു.

ഇക്ക കുറച്ച് നേരം മിണ്ടാതെ നിന്നു. ദുരെ വഴി തെറ്റിയ ദേശാടനപക്ഷികൾ കുട് തെറ്റി ദിശതെറ്റി പായുന്നുണ്ടായിരുന്നു.

“….മോനെ….റിയാസ്സൂ…..നിനക്കറിയാല്ലോ….ഇപ്പൊ എനിക്ക് വേറെ ഒരിടത്ത് കുടുംബമുണ്ടെന്ന്….സൈനബയാണെങ്കിൽ അവളുടെ വീട്ടിൽ പോകണമെങ്കിൽ നിയമപ്രകാരം ഡൈവോഴ്‌സ് വേണമെന്നാണ് പറയുന്നത്……അറിയാല്ലോ….ഡൈവോഴ്‌സ് …കിട്ടിയാൽ പിന്നെ മാസം തോറും ജീവനാംശം കൊടുക്കണം…..ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക്….എനിക്ക്….”. അവന്റെ ഇക്ക മുഴുവിപ്പിക്കാനാകാതെ പരുങ്ങി.

“…ഇക്ക….ഇക്ക ചിന്തിച്ചിട്ടുണ്ടോ …സൈനബ ഇത്തക്ക് പോകാൻ ഒരിടമില്ലെന്ന്…..എന്തായാലും അവരിവിടെ നിൽക്കട്ടെ….ഇനി കുടുബക്കാർ ആരെങ്കിലും സഹതാപം തോന്നി കൊണ്ടുപോകുന്നത് വരെ ഇവിടെ നിൽക്കട്ടെ…അല്ലാതെ എന്ത് ചെയ്യാനാ….”. അവനിൽ നിന്ന് കണ്ണ് നീരൊഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *