അവരുടെ മുഖത്ത് വീഴുന്ന ശബ്ദം റിയാസിന്റെ മുറിയിൽ മുഴങ്ങി. എല്ലാം വ്യക്തമായി കേട്ടുകൊണ്ടിരുന്ന റിയാസ് എന്താണ് ചെയ്യേണ്ടതെന്നോർത്ത് വിങ്ങിപ്പൊട്ടി. എന്തൊക്കെയായാലും അവരുടെ കുടുബകാര്യമാണ്.ഇടപ്പെടുന്നതിന് ഒരു പരിധി ഉണ്ട്. മതി വരുവോളം ഇക്ക സൈനൂത്തായെ തല്ലി തീർത്തു.
“…ടി….ഇപ്പൊ ഞാൻ പോണു….ഹാ…”. കിതച്ചുകൊണ്ട് ഇക്ക പുറത്തേക്കിറങ്ങിപ്പോയി.
കുറെ നേരമായിട്ടും ഉമ്മ ആ മുറിയിലേക്ക് തിരിഞ്ഞ് നോക്കാത്തതിൽ വല്ലാത്ത വിഷമം തോന്നി അവനിൽ. ഉമ്മയും ഒരു സ്ത്രീ അല്ലെ എന്ന ചിന്ത അവനിൽ തീ പോലെ പടർന്നു. അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉമ്മ സൈനൂത്തായുടെ മുറിയുടെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“..ഉമ്മ ഇവിടെ ഉണ്ടായിരുന്നോ…..”. ദ്വേഷ്യത്തിൽ ഉമ്മയെ നോക്കി അവൻ ചോദിച്ചു.
എല്ലാം കണ്ട നിന്ന ഉമ്മ അതിനുത്തരമായി ചെറുതായി മൂളുന്നത് പോലെ കാണിച്ചു. അവൻ തറയിൽ വളഞ്ഞ് കൂടി കിടക്കുന്ന സൈനൂത്തായുടെ അടുത്ത് ചെന്നിരുന്നു. എന്താണ് പറയേണ്ടതെന്നും, എങ്ങിനെയാണ് ആശ്വസിപ്പിക്കേണ്ടതെന്നും അറിയാതെ അവൻ കുഴഞ്ഞു.
“…സൈനൂത്താ….സൈനൂത്താ…”.
“….ഉം….”. സൈനൂത്ത വേദനയോടെ മൂളി.
“…എഴുന്നേൽക്ക് സൈനൂത്ത….”.
“…വയ്യെടാ..റിയാസ്സൂ….നിന്റെ ഇക്ക എന്നെ തല്ലികൊല്ലാറാക്കിയെടാ…..എന്ത് തെറ്റ് ചെയ്‌തിട്ടാ ഞാൻ ഇങ്ങനെ തല്ലു കൊല്ലുന്നേ…..പറ ഉമ്മ…”.
“…ഉമ്മാക്ക് സ്വന്തം മോളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ കണ്ടു നിൽക്കുമായിരുന്നോ….”.
“..അത്…അത് ,.,ഞാൻ….”.
“…..സൈനൂത്ത ……..എഴുന്നേൽക്ക്….”. അവൻ സൈനൂത്തയുടെ ഇരു കൈയ്യിലും പിടിച്ചു.
സൈനൂത്ത എഴുന്നേൽക്കാൻ തന്നെ അശക്തയായിരുന്നു. എങ്കിലും റിയാസിന്റെ കരബലത്താൽ അവൾ പൊങ്ങി. അവൻ അവരെ പതുക്കെ പിടിച്ച് കിണറ്റ് കരയിലേക്ക് നടന്നു.റിയാസിന് ഉമ്മയുടെ അടുത്ത് രണ്ടു വാക്ക് ചോദിക്കണമെന്ന് പുകഞ്ഞ് നിന്നു.
“…ഉമ്മ….എനിക്ക് നിങ്ങളെങ്ങിനെയാണോ…..അതുപോലെ തന്നെയാ സൈനൂത്തായും….ന്റെ ഉമ്മയെ ആരെങ്കിലും തല്ലുന്നത് കണ്ടു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ….????….നിങ്ങളും ഒരു സ്ത്രീ അല്ലെ….????”.
“….റിയാസ്സൂ….ഉമ്മ അതിന്…..”. ഉമ്മ അവനോട് എന്തോ പറയാൻ ഭാവിച്ച് പിന്നെ വാക്ക് കിട്ടാതെ പരുങ്ങി.
സൈനൂത്തായെ അവൻ കിണറ്റിന്റെ അടുത്തുള്ള അലക്കുകല്ലിൽ ഇരുത്തി. ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിന്റെ അടിയും തൊഴിയും സത്യത്തിൽ മനസ്സിലാണ് ഏറ്റതെന്ന് അവന് അവരുടെ മുഖം കണ്ടപ്പോൾ തോന്നിരുന്നു.
“…റിയാസ്സൂ പൊയ്ക്കോ…ഞാൻ കുറച്ച് നേരം ഇവിടെ ഒറ്റക്കിരിക്കട്ടെ…..”.
മറ്റൊന്നും അവനോട് പറയാതെ അവൾ തല താഴ്ത്തി നിശബ്ദമായി ഇരുന്ന് കരഞ്ഞു. കുറച്ച് നേരം അവൻ അവിടെ ചുറ്റിപറ്റിനിന്നതിന് ശേഷം അവൻ ഉമ്മറത്ത് പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഷുക്കൂറിക്ക നടന്ന വരുന്നത് കണ്ടു. ഇക്കയെ കണ്ടപ്പോൾ ഉള്ളിൽ പതഞ്ഞ് നിന്ന ദേഷ്യം എല്ലാം പറന്നു പോയി. അവനെ കഷ്ടപ്പെട്ട് എത്രവരെ പഠിപ്പിച്ചതിന്റെ സ്നേഹാദരവാണ് അതിന് കാരണം.