“…റിയാസ്സൂ ഉറങ്ങില്ല….”.
“…ഇല്ല…ഇക്കാ…”.
“…ഉം….”.
“…ഇക്കാ….സൈനൂത്ത…പുറകിലിരുന്ന് കരയുകയാ…..”.
“…ഉം…കരയട്ടെ…..നാശം….”. ഇക്കയുടെ വായയിൽ നിന്ന് കനത്തിൽ മദ്യത്തിന്റെ ഗന്ധം പുറത്തേക്കൊഴുകി.
“….ഇക്ക സൈനൂത്തയോട് സംസാരിക്കുമോ….”.
“…ഞാനൊന്നും സംസാരിക്കാനില്ല റിയാസ്സൂ…”.
“…ഞാൻ സൈനൂത്തയെ ഇങ്ങോട്ട് വിളിക്കാം…..ഇക്ക സംസാരിക്കണം….നിങ്ങൾ സ്നേഹത്തോടെ പഴയപോലെ ജീവിക്കണം….എന്റെ ആഗ്രഹം അതാണ്…..ഇക്ക എതിര് പറയരുത്……”.
ഷുക്കൂറിക്ക നിശബ്ദമായി ദൂരേക്ക് നോക്കി എന്തോ ചിന്തിച്ചിരുന്നു.
“….ഞാൻ ഇത്തയെ വിളിച്ച് കൊണ്ടുവരാം….”.
ഷുക്കൂറിക്കയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ ഉള്ളിലേക്ക് പോയി. ഉമ്മയെ വീടിനാകാത്തതൊന്നും കാണുന്നില്ല. പിന്നാപ്പുറത്തെ കിണറ്റ് കരയിലേക്ക് ചെന്നപ്പോൾ സൈനൂത്ത ചുമരിൽ പതിയെ പിടിച്ച് നടന്ന് വരുന്നു. അതിനടുത്ത് ഉമ്മ വിങ്ങിപ്പൊട്ടാറായ മുഖവുമായി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“……ഇക്ക വന്നിട്ടുണ്ട്…..ഞാൻ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്…സൈനൂത്ത അവിടേക്ക് ഒന്ന് വരൂ….എല്ലാം ശരിയാകും….”.
അവൻ നിഷ്കളങ്കതയോടെ അവന്റെ സൈനൂത്തയെ നോക്കി പറഞ്ഞു. സൈനൂത്ത സംസാരിക്കാൻ തീർത്തും അശക്തയായിരുന്നു. അവൻ സൈനൂത്തയെ ഉമ്മറത്തേക്ക് നടക്കുന്നതിന് സഹായിക്കാനായി ചുമലിൽ പിടിച്ചു. സൈനൂത്ത എന്റെ ഉമ്മയെ നോക്കി. ഉമ്മയുടെ അടുത്ത് സഹായത്തിനായാണോ അതോ വേറെ എന്തിനാണോ നോക്കിയത് എന്ന് എനിക്ക് മനസ്സിലായില്ല. സൈനൂത്തായുടെ മുഖത്ത് തിരിച്ചറിയാൻ സാധിക്കാത്ത മുഖഭാവം അപ്പോൾ വന്നു ചേർന്നിരുന്നു.
ഉമ്മ അനങ്ങാതെ അവിടെ നിൽക്കുന്നത് കണ്ട് വിഷമം വർദ്ധിച്ച തനിയെ നടന്നോളാമെന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. അവൻ സൈനൂത്തയുടെ ചുമലിൽ നിന്ന് കയ്യെടുത്ത് അവരുടെ തൊട്ട് മുന്നിൽ പതുക്കെ നടന്നു. ഇതെല്ലാം ഉമ്മ കണ്ടു നിൽക്കുന്നുണ്ടായിരുന്നു. സത്യത്തിൽ ഉമ്മക്ക് അവരെ സഹായിക്കാമായിരുന്നു. പക്ഷെ അവരത് ചെയ്യാത്തതിനാൽ സൈനൂത്താക്കും ഒരുപാട് വിഷമം ഉണ്ടെന്നെനിക്ക് മനസ്സിലായി. കുടുബത്തിൽ പെണ്ണുങ്ങൾ തമ്മിൽ വഴക്ക് പതിവാണെങ്കിലും അതിലൊരാൾക്ക് വിഷമം വരുമ്പോൾ എല്ലാം മറന്ന് ആശ്വസിപ്പിക്കലാണല്ലോ നാട്ട് നടപ്പ്.പക്ഷെ എന്തോ ഇവിടെ ഒന്നും അങ്ങനെ സംഭവിച്ച് കാണുന്നില്ല. എന്താണാവോ ഇവർക്കിടയിൽ ഇത്രക്കും അകൽച്ചക്കുള്ള കാരണം. അവൻ ചിന്തിച്ചിട്ട് ഒരു ഉത്തരവുംകിട്ടുന്നില്ല.
ഇതിനിടയിൽ എന്നെ കാണാഞ്ഞത് കൊണ്ടാകും ഇക്ക നടുത്തളത്തിലേക്ക് കയറി വന്നത്. ഞാൻ എല്ലാം ശരിയാകുമെന്ന് ഇക്കയുടെ മുഖത്ത് നോക്കി ചിരിച്ച് കാണിച്ചു. ഇക്കയുടെ മുഖം അപ്പോഴും ദേഷ്യത്താൽ ജ്വലിച്ച് തന്നെ നിൽക്കുകയായിരുന്നു.
.ഇതിനിടയിൽ അവന്റെ പുറകിൽ വന്ന സൈനൂത്ത രണ്ട് മൂന്ന് അടി വച്ചപ്പോൾ പെട്ടെന്ന് മുന്നോട്ട് വെച്ച് വീഴാൻ പോയി. വീഴാതിരിക്കാൻ സൈനൂത്ത പിടിച്ചത് റിയാസിന്റെ ചുമലിൽ ആയിരുന്നു. നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടോ എന്തോ സൈനൂത്ത അവൻ്റെ ചുമലിൽ തന്നെ പിടിച്ച് നിന്നു.