സുഹ്റ തന്നെ ജയിച്ചു അല്ല ഉമ്മ തോറ്റുകൊടുത്തു …!!! എന്ന് പറയുന്നതാകും ശരി മകളകെട്ടാന്‍ പോകുന്നവന്റെ ഫോട്ടോ അവള്‍ക്ക് കാണാന്‍ ഉള്ള പൂതിക്ക് മുന്നില്‍ ആ ഉമ്മ സ്വയം കീഴടങ്ങി !!
അല്ലാതെ സുഹറയെ പോലെ ഒരു കിളുന്ത് പെണ്ണിന്റെ മുന്നില്‍ തോല്‍ക്കുന്നതല്ലയിരുന്നു ആരോഗ്യഗാത്രയായ റുഖിയുടെ ശരീരം ….ഹാജിയാരെ പോലെ ആഞ്ഞ ശരീരം ഉള്ളവന്റെ അടി താങ്ങുന്ന റുഖിയ എങ്ങനെ മകള്ടെ മുന്നില്‍ തോല്ല്ക്കും …
അങ്കം ജയിച്ച പോലെ സുഹ്റ നിന്ന് കിതച്ചു !!…………
അവള്‍ ആ ഫോട്ടോയില്‍ ഒന്ന് കണ്ണറിഞ്ഞു …. തന്‍റെ സ്വപ്ന നായകനാണോ ആ ഫോട്ടോയില്‍ ഒന്ന് നോക്കിയതെ ഉള്ളു
സുഹ്റ ഏതോ സ്വപനലോകത്തായിപ്പോയി ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സുന്ദരന്‍ ….കാണാന്‍ നല്ല വ്യക്തിത്വം …വൈറ്റ് പാന്റ്സില്‍ CK യുടെ കറുത്ത ബെല്‍റ്റും ഡാര്‍ക്ക് വയലെറ്റ് CD ഷര്‍ട്ട് പിന്നെ ട്രാന്‍സ്പെറന്റ് ആയുള്ള സന്‍ഗ്ലാസ്സും ഇട്ട് നില്‍ക്കുന്ന ഫുള്‍ സൈസ് ഫോട്ടോ ആ മുഖത്തിന് യോജിക്കുന്ന രീതിയില്‍ ട്രിം ചെയ്തു വച്ചിരിക്കുന്ന താടിയും മീശയും അത് ആ വെളുത്ത മുഖത്ത് നീലക്കളര്‍ തേച്ചത് പോലെ പടര്‍ന്ന്‍ കിടക്കുന്നു …ചുരുക്കിപറഞ്ഞാല്‍ ഗാംഭീര്യ രൂപം ആരെയും മയക്കുന്ന കണ്ണുകള്‍, നീളം കൂടിയ ഉയര്‍ന്ന നാസിക ലൈന്‍ ഉള്ള നെറ്റിത്തടം ഇടതൂര്‍ന്ന മുടി ഒരു മന്ദഹാസം ഒളിച്ചിരിക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു …ചുരുക്കി പറഞ്ഞാല്‍ സുഹ്ര വീണു ബിലാലിനെ കണ്ട്… ….
“എന്താടി പയ്യനെ ബോധിച്ചോ ….?”
ഉമ്മയുടെ ചോദ്യം അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി ………!
സുഹറ വിരല്‍ കടിച്ചു നാണിച്ചു മുഖം തഴ്ത്തി….
“കണ്ട …കണ്ടാ…പെണ്ണിന് നാണം വന്ന കണ്ടാ …..” റുഖി അവളെ കളിയാക്കി സുഹ്റയുടെ ഓമനത്താടിക്കിട്ട് പിടിച്ചു കുലുക്കി …
അവള്‍ ചിരിച്ചു കൊണ്ട് മുഖം വെട്ടിച്ചു …..ഉമ്മാടെ താടിപിടിയില്‍ നിന്ന് എസ്കേപ്പ് ആയി …..തിരിഞ്ഞു പുറത്തേക്കു ഓടി ….
” ഡി മോളെ കേക്കട്ട് ഓടല്ലേ ….”……!!!…….”വാപ്പച്ചിയോടു എന്ത് പറയണം …..