“പഠിപ്പൊക്കെ നടക്കും ….നല്ല ബന്ധമാല്ലാതെ വസന്തന്‍ കൊണ്ട് വരതില്ലല്ലോ …നിങ്ങള് കാര്യം തിരക്കീന്‍ ….”
“പയ്യന്റെ വീട്ടുകാര് കൊള്ളാമോ ആരാ എവിടെന്നാ എന്നൊക്കെ ചോദിക്ക് …..അല്ലാതെ വന്നു കേരുന്നവരെ ആട്ടി പറഞ്ഞയക്കാതെ യെന്റിക്ക ….”
“മ് ഉം ….” ഹാജി ഇരുത്തി മൂളി ….
” കണ്ണും മിഴിച്ചു നില്‍ക്കാതെ ഒന്ന് പോയി ചോയിക്കെന്റെയിക്കാ നിങ്ങള് ….പോയിയാണ് അങ്ങോട്ട് ….”
റുഖി ഭര്‍ത്താവിനെ ഉമ്മറത്തേക്ക് ഉന്തി തള്ളി ചെറുതായിട്ട് ……
“ശരി …..ഞാന്‍ ചോദിക്കാം …..” എന്ന് പറഞ്ഞു ഹാജിക്ക വസന്തനോട്….
” ഡാ വസന്താ ……”
“എന്താ… യിക്ക …..”
“ഇവിടുള്ള പയ്യനാടാ അവന്‍……..?”
“അത് ഇക്ക പോത്തന്കോട് ഷുക്കൂര്‍ ലബ്ബ എന്ന് കേട്ടിട്ടില്ലേ ….അയാളുടെ മകന ….നല്ല തറവാട്ട് കാരാ ….”
“ആ…. കുടുംബം ഒക്കെ അറിയാം …. അപ്പോള്‍ അബ്ദുറഹ്മാന്‍ ലബ്ബയുടെ ആരായി വരും ഈ ഷുക്കൂര്‍?……….”
വസന്തന്‍ കുഴഞ്ഞു ……..അയാള്‍ക്ക് അറീല്ല …..
“ഹാജിക്ക ഉദേശിച്ചത് ?….”
“എടാ വസന്താ …. പോത്തന്കോട് അബ്ദുറഹ്മാന്‍ ലബ്ബ എന്റെ ഉപ്പാടെ കൂട്ടുകരന….അയാളും ഈ നീ പറഞ്ഞ ഷുക്കൂറും തമ്മില്‍ എന്താ ബന്ധം എന്നാ ഞാന്‍ ചോദിച്ചേ …. ഈ ലബ്ബ ഫാമിലി ആകുമ്പോള്‍ എന്തേലും ബന്ധം കനാതിരിക്കില്ലല്ലോ …. മനസ്സിലായോ ?
“ഞാന്‍ ഒന്ന് വിളിച്ചു ചോദിക്കട്ടെ ……ഇക്ക ഒരു മിനിറ്റ് ….”
എന്ന് പറഞ്ഞു വസന്തന്‍ മുറ്റത്തേക്ക് ഇറങ്ങി ……പുറത്തു ഒരാള്‍ നില്‍ക്കുവായിരുന്നു …അയാളോട് എന്തോ ചോദിച്ചു ….. ചിരിച്ചോണ്ട് മടങ്ങി വന്നു ………..
“ഹാജിക്ക നിങ്ങ പറഞ്ഞ ആളിന്റെ …മകന ഈ ഷുക്കൂര്‍….”
ഹജിക്കയുടെ മുഖം തെളിഞ്ഞു ….ചിരിച്ചോണ്ട് …
“എടാ വസന്ത ….ഈ ശുക്കൂരിനെ കൊച്ചുന്നാളില്‍ എനിക്കരീയും അവനു എത്ര പിള്ളേരാ …?”
” 2….മക്കള്‍ ……ഒരു ആണും ഒരു പെണ്ണും ……ഈ പയ്യന മൂത്തത് അവന് ഒരു 25 വയസ്സ് വരും …..” ഇളയവള്‍ എന്തോതിണോ വല്യ പഠിത്തം പഠിക്കുന്നു ……”
എന്നാല്‍ നമ്മള്‍ക്ക് ആലോചിക്കാം ……
പയ്യന്‍റെ ഫോട്ടോ വസന്തന്‍ കാണിച്ചു കൊടുത്തു ….
“പേര് പറഞ്ഞില്ല വസന്താ ….”
പയ്യന്റെ പേര് ബിലാല്‍ എന്നാ ….