യക്ഷയാമം 5 [വിനു വിനീഷ്]

Posted by

അവളുടെ കണ്മുൻപിലൂടെ എന്തോ ഒന്ന് മിന്നിമായുന്നത് ഒരുമിന്നായം പോലെ കണ്ടു.

പകച്ചുനിന്ന അവളിൽ ഭയം പൊട്ടിപുറപ്പെട്ടു.

തിരിഞ്ഞോടിയ ഗൗരി കാട്ടുവള്ളിയിൽ തട്ടി തടഞ്ഞുവീണു.

കൈകൾ നിലത്തുകുത്തി അവൾ പിടഞ്ഞെഴുന്നേറ്റു.

പെട്ടന്ന് തന്റെ കഴുത്തിലേക്ക് എന്തോ ഒലിച്ചിറങ്ങുന്നതായി അവൾക്കനുഭവപ്പെട്ടു.
വലതുകൈകൊണ്ട് ഗൗരി പതിയെ കഴുത്തിനെ തടവിനോക്കി.

കട്ടിയുള്ള എന്തോദ്രാവകം.
മാവിന്റെ കറയാണെന്നുകരുതിയ അവൾ കൈകളിലേക്ക് നോക്കി.

“രക്തം.”
ഒരുനിമിഷം ശ്വാസംനിലച്ചുപോയ ഗൗരി മുകളിലേക്ക് തന്റെ ശിരസുയർത്തി.

ആകാശംമുട്ടെവളർന്ന വൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു മൃതദേഹം കാട്ടുവള്ളിയിൽ കിടന്നാടുന്നു.

രക്തം പിന്നെയും തുള്ളികളായി ഗൗരിയുടെ കഴുത്തിലേക്ക് ഇറ്റിവീണു.

ഭയത്തോടെ അവൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.

“മുത്തശ്ശാ..”

ഗൗരിയുടെ നിലവിളികേട്ട് ശങ്കരൻതിരുമേനിയും, രാമനും അപ്പൂപ്പൻ കാവിനുള്ളിലേക്ക് ഓടിവന്നു.
രണ്ടുകൈകളും തന്റെ ചെവിയോട് ചേർത്ത് മിഴികളടച്ചു നിൽക്കുകയായിരുന്നു അപ്പോൾ ഗൗരി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *