ദത്തന്‍റെ സ്വന്തം ലിസ്സ [ദേവദത്തന്‍]

Posted by

നിന്നെ എല്ലാർക്കും ഇവിടെ വലിയ ഇഷ്ടാടാ. നീ വിഷമിക്കണ്ടട്ടോ. മം ശരിയാ ടീച്ചറെ ഞാനിപ്പോൾ അതു മനസിലാക്കുന്നു.ഇനി ഒരിക്കലും ആവർത്തിക്കില്ല എന്റെ അമ്മയാണെ സത്യം. ഇതു ദത്തന്റെ വാക്കാണ് ജീവൻ പോയാലും മാറില്ല. നിറഞ്ഞ കണ്ണുകളോടെ ഞാൻ അവിടം വിടാനൊരുങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു ഒറ്റയ്ക്കായതു കൊണ്ടാണോ, അതോ ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ നീ പോവണേ, ഏയ്‌ അതൊന്നുമല്ല ഒറ്റയ്ക്കായോണ്ടാ. എന്നാ ദത്താ ഒരു കാര്യം ചെയ് ഞാനും ഒറ്റയ്ക്കാ നീ എന്റെ കൂടെ വാ. ടീച്ചർ എന്റെ കയ്യും പിടിച്ചു ആ പരുപാടി നടക്കണ ഹോളിലേക്കു കയറി. ഞങ്ങൾ അവിടെ ഇടയ്ക്ക് ആളോഴിഞ്ഞ ഒരു മൂലയിൽ അടുത്തടുത്തിരുന്നു. പരുപാടി കാണുന്നതിന് പകരം ഓരോന്നും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചുകൊണ്ടിരുന്നു.

വളരെ വേഗത്തിൽ തന്നെ ഞങ്ങൾ അടുത്തുകൊണ്ടിരുന്നു. അന്നുവൈകുന്നേരം ഞാൻ തന്നെ ടീച്ചറെ ബസ്സ്സ്റ്റാൻഡിൽ കൊണ്ടുചെന്നാക്കി. ടീച്ചർ പോവും വരെ ഞാൻ നോക്കി നിന്നു. തിരികെ വീട്ടിലെത്തിയ എനിക്കെന്തെന്നില്ലാത്ത ഒരു സന്തോഷം,അമ്മ ചോദിച്ചു എന്റെ മോനെന്താ പറ്റിയെ.

അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മേം കൊടുത്തിട്ടു റൂമിൽ ചെന്നു. എന്നിട്ട് എത്രയും പെട്ടന്ന് നാളെയായാൽ മതീന്ന് ചിന്ത……കാരണം ടീച്ചറെ കാണുകതന്നെ പതിയെപ്പതിയെ ഞാൻ ടീറോടടുത്തു. എന്നോടു തിരിച്ചും. ഞാനോ അവരോ ഒരിക്കൽപോലും തെറ്റായി ചിന്തിച്ചിട്ടുപോലുമില്ല.

പലപ്പോഴും എന്താവശ്യത്തിനും ടീച്ചർ എന്നെവിളിക്കുക പതിവായി. ആ ബന്ധം വളർന്നുകൊണ്ടിരുന്നു. അതവിടെ ആർക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. ബാക്കിയുള്ള സാറുമ്മാർക്കും എന്റെ കൂടെ പടിക്കുന്നവർക്കുപോലും. സ്കൂളിൽ വെച്ചും പുറത്തൊക്കെവെച്ചും പലപ്പോഴും ഞങ്ങൾ കാണുകേം സംസാരിക്കുകേം ഒക്കെചെയ്തിരുന്നു. ടീച്ചറെക്കുറിച്ചുള്ള എല്ലാം എന്നോടവർ മനസുതുറന്നു തന്നെ പറഞ്ഞു കൂടുതൽ അറിഞ്ഞു അടുത്തു എന്നാൽ മറ്റൊരുതെറ്റിലേക്കും ആ ബന്ധം വളർന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *