അപ്പോഴതാ ബിബിനും ഒരു പെണ്ണും കൂടിയിരുന്നു ഡോറിന്റെ സൈഡിൽ ഒരുമിച്ചിരുന്നു ബീഡി വലിക്കുന്നു.
ഏഹ്, ഹിന്ദിയിൽ “ഖാന, നഹി, കിത്നാ, സോജാ” എന്നീ വാക്കുകളും, ഇംഗ്ലീഷിൽ “ഫക്ക്, ഷിറ്റ്, ബ്ലഡി ഫൂൾ, ബസ്റ്റാർഡ്” എന്നീ വാക്കുകളും മാത്രം അറിയാവുന്ന ബിബിൻ!
എങ്ങനെ വളച്ചെടുത്തു?
എതിർവശത്തെ ഡോറിൽ ചാരി നിന്ന തോംസൺ എന്നെ കണ്ണിറുക്കി കാണിച്ചു.
ആഹ്.
എന്തരായാലും കൊള്ളാം. അവന്റെ മാവും പൂക്കട്ടെഡേയ്.
ഞാൻ കർമങ്ങൾ നിർവഹിച്ചു വീണ്ടും വന്നു കിടന്നു. അധിക സമയം കിടക്കാനായില്ല. ശിവനും ഞാനും ഭക്ഷണത്തിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷൻ വല്ലോം ആയോ എന്ന് നോക്കാൻ ഡോറിന്റടുത് വന്നപ്പോൾ ബിബിനേം പെണ്ണിനേം കാണ്മാനില്ല.
ഇനി കഞ്ചാവടിച്ചു ട്രാക്കിലെങ്ങാനും വീണു പോയാ? തോംസന്റടുത് കാര്യം തിരക്കി. ഒരു ചെറു പുഞ്ചിരിയിൽ ഉത്തരം തന്നവൻ, “വെയിറ്റ്” ചെയ്യാൻ ആംഗ്യം കാണിച്ചു. അൽപ്പം കഴിഞ്ഞ് നേരത്തെ ബിബിന്റെ കൂടിയിരുന്ന പെണ്ണ് ഒരു ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി അപ്പുറത്തെ കമ്പാർട്മെന്റിലോട്ട് നടന്നു.
മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ]
Posted by