‘പഠിപ്പിച്ച ടീച്ചറിനെയാണോ ഇങ്ങനെ ഒക്കെ പറയുന്നേ?’
‘അത് പിന്നെ അവരെ കണ്ടാൽ ഏതാണും നോക്കി പോകും. ടീച്ചർ സ്കൂളിൽ പോകേം വരേം ചെയുന്ന സമയത്ത് എത്ര ദൂരേക്കുള്ള ഓട്ടം കിട്ടിയാലും ഞങ്ങടെ കൂട്ടത്തിലൊരാളും പോവൂല, ടീച്ചറെ കാണാനുള്ള ചാന്സ് മിസ് ആകുമല്ലോ ഹഹ, അൻഷി ഒരു കാര്യം ചെയ്യ് ടീച്ചറോട് പറ, ഒരു സ്ഥിരം ഒരു ഓട്ടോ ആക്കാൻ, എന്നാൽ എനിക്ക് ഡെയിലി ഒരു 40 രൂപയുടെ ഓട്ടവും ആയി ടീച്ചറുടെ ചോര ആരും കുടിക്കയുമില്ല ‘
എനിക്ക് ചിരി വന്നു.തിരിച് വീട്ടില് ചെന്നാൽ അമ്മായിയെ കളിയാക്കാൻ കാരണം ആയി.
‘ ഞാനും ഉമ്മയും പറയാറുണ്ട്, ഒരു ഓട്ടോ ആക്കികൂടെ ഇങ്ങനെ പിശുക്കണോ എന്ന്, അപ്പൊ പറയും ആകെ ഒരു വ്യായാമം ഉള്ളത് ആ നടത്തം ആണെന്ന്’
‘ ടീച്ചർക്ക് വ്യായാമം വേണമെങ്കിൽ അൻഷിയുടെ കാര്നോരോട് ഗൾഫ് മതിയാക്കി നാട്ടിൽ നിക്കാൻ പറ’
ചിരി വന്നെങ്കിലും ഞാൻ അടക്കി പിടിച്ചു വിഷയം മാറ്റാനായി ചോദിച്ചു.’ തട്ടത്തിൻ മറയത്ത് സിനിമ കണ്ടോ?’
‘ പിന്നേയ് 2 തവണ കണ്ടു, അൻഷി കണ്ടോ? ‘
‘ ഇല്ലപ്പാ, ടിവിയിൽ വന്നാലല്ലേ നമ്മക്കൊക്കെ കാണാൻ പറ്റൂ, വെറുതെ അല്ല അഭിയേട്ടന് ഉമ്മച്ചി കുട്ടികളോട് ഇഷ്ടം’
‘ ഹ ഹ അല്ലേലും ഇഷ്ടാ ഇപ്പൊ ഒന്നൂടെ കൂടി, സൂപ്പർ സിനിമയാ, കള്ള CD ഇറങ്ങിയിട്ടുണ്ട്, ഞാൻ കൊണ്ട് തരാം. ‘
‘ എനിക്കൊന്നും വേണ്ടപ്പാ. ഒറിജിനൽ ഇറങ്ങുമ്പോള്‍ കണ്ടോളാം’
‘ ഹഹ ഭയന്കര സത്യസന്ധ ആണല്ലോ ‘
അപ്പോളേക്കും ഇക്കാടെ വീടെത്തി. ബെല്ലടിച്ചപ്പോൾ ഉപ്പ വന്നു വാതിൽ തുറന്ന് തന്നു. അപ്പോളേക്കും അഭി സാധനം ഒക്കെ വരാന്തയില്‍ എടുത്ത് വെച്ചിരുന്നു.
‘ഉപ്പാ, ഇത് അഭിയേട്ടൻ ഞങ്ങളുടെ വീടിൻടിപ്പുറത്തുള്ളതാ’
വാ അഭീ ചായ കുടിച് പോകാം.
അയ്യോ ഇല്ല, വേറെ ഓട്ടം ഉള്ളതാ.
ഞാൻ ബാഗ് തുറന്ന് അഭിക്ക് ഒരു 500 ന്റെ നോട്ട് നീട്ടി.
‘അയ്യോ ചില്ലറ ഇല്ല അൻഷി, ഞാൻ പിന്നെ വാങ്ങിച്ചോളാം’
‘ചിലറ ഉണ്ടേലും എനിക്ക് ബാക്കി വേണ്ട, ഇത് അഭിയേട്ടൻ വെച്ചോ,’ സൌണ്ട് ഒന്ന് കുറച് ഞാൻ പറഞ്ഞു ‘പിന്നെ ഈ പൈസക്ക് പോയി കള്ള് കുടിക്കരുത്’