‘എന്താ’
‘ഇങ്ങു വാ’
അവളെന്നെ കൂട്ടി ഷാനൂന്റെ റൂമിലേക്ക് നടന്നു. അവന്റെ കമ്പ്യൂട്ടർ ഓൺ ആകി അതിന്റെ പാസ്സ്‌വേർഡ് അടിച്ചു കൊടുത്തു.
‘ എന്തിനാടി, അവൻ എങ്ങാൻ ഇപ്പൊ കയറി വന്നാ പ്രശ്നമാകും, നിനക്കെങ്ങനെ അവന്റെ പാസ്‌വേഡ് അറിയാം?’
‘ അതൊക്കെ ഉണ്ട്, അവനെ വിറ്റ പൈസ എന്റെ കയ്യിൽ ഉണ്ടെന്ന് കൂട്ടിക്കോളി’
അവൾ ഇന്റർനെറ്റ് എടുത്തു ഫേസ്ബുക് ഓപ്പണാക്കി, സൈൻ ഔട്ട് ചെയ്യാത്തത് കൊണ്ട് നേരെ കേറിയത് അവന്റെ ഹോം പേജിൽ അവൾ പിന്നെ മെസ്സേജസ് ഓപ്പൺ ആക്കി.
‘ഡി വേണ്ടാട്ടോ, ഒരാളുടെ പ്രൈവറ്റ് ആയുലള്ളതൊന്നും ഇങ്ങനെ നോക്കരുത്.’
‘ഇതൊന്ന് നോക്ക്, ഓൻ എന്താ പറഞ്ഞെ, ഓൻ എല്ലാരേയും പെങ്ങന്മാരായ കാണുന്നെ എന്ന് അല്ലെ’
ഷാനുന്റെ മെസ്സേജസ് ഒക്കെ കണ്ടു ഞാനും അവളും ചിരിച്ച് പോയി, പെണ്പിള്ളേര്ക്ക് മാത്രമേ അവൻ മെസ്സേജ് അയച്ചിട്ടുള്ളു. ഹായ്, ചക്കരെ, മുത്തെ, എന്നൊക്കെ തന്നെ.. ചില പെൺപിള്ളേർ, ഇനിയും മെസ്സേജ് അയച്ചാൽ ബ്ലോക്ക് ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്.
‘ നിന്റെ ഇക്ക അസ്സൽ കോഴി ആണല്ലോ, ഈ വീട്ടിൽ ആകെ പാവം ആയുള്ളത് എന്റെ നൗഫൽക്കാ മാത്രം ആണല്ലേ’
അച്ചോടാ, കെട്ടിയോനെ പൊക്കി പറയാൻ എന്താ ഉത്സാഹം.
രാത്രി ഉറങ്ങാനായി റൂമിൽ പോയപ്പോൾ ഷെൽഫിൽ നിന്ന് നൗഫൽക്കയുടെ ഒരു പഴയ ഷർട്ട് എടുത്തു. അതിങ്ങനെ മണത്തപ്പോൾ അതിനു നൗഫൽക്കയുടെ മണം.. ഷർട്ട് ഞാൻ തലയണയിൽ ഇടിച്ചു നൗഫൽക്കാ എന്നും വിളിച്ചു കെട്ടി പിടിച് ഒരു ഉമ്മ കൊടുത്തപ്പോൾ ആണ് നൗഫൽക വിളിക്കുന്നത്.
‘ഹലോ’
ഹലോ, എന്താ ഇന്നിത്ര താമസിച്ചേ വിളിക്കാൻ?
ഒരു മീറ്റിങ് ഉണ്ടായിരുന്നെടി. ഫുഡും കഴിച്ചു റൂമിൽ എത്തിയപ്പോ താമസിച്ചു
മ്മ്. മ്. എന്ത് ചെയ്യാ!?
നിന്നോട് ഫോൺ ചെയ്യുകയല്ലേ പൊട്ടത്തി, ഹഹ. നീ എന്റെ ഉമ്മാനെ അടുക്കളയിൽ സഹായിക്കൊന്നുമില്ലെ പെണ്ണെ?
ഈ സമയത്താണോ സഹായിക്കൽ, സമയം എന്തായെന്ന് നോകിയെ.
ഓ ശരിയാണല്ലോ. ഞാൻ ഇവിടത്തെ സമയം ഓര്ത് പറഞ്ഞതാ. എന്നിട്ട് ഇക്കാടെ മുത്ത് എന്ത് ചെയ്യാ അവിടെ?
ഞാൻ എന്റെ കാമുകനെ കെട്ടിപ്പിടിച്ച് കിടക്കാ.
എഹ്?