മട മടാന്നെന്റെ കുടി കണ്ടിട്ട് അവളുടെ കണ്ണ് തള്ളിപ്പോയി.
ഒരു പുച്ഛം കലർന്ന ചിരി അവൾക് സമ്മാനിച്ചിട്ട് ഞാൻ എന്റെ കുപ്പിയും പൊക്കി കൈ കഴുകാൻ പോയി.
ഔരങ്ങസേബിന്റെ പെണ്ണുമ്പിള്ളയുടെ കുഴിമാടവും, ഒരു പഴയ ഫോർട്ടും പിന്നെ അടുത്തുള്ള സൂയും വൈകുന്നേരം വരെയുള്ള സമയം ചെലവാക്കാൻ ഞങ്ങൾ പോയി കണ്ടു.
കൊള്ളാം. ഔറംഗബാദ്. നല്ല സ്ഥലം. ഡിസംബർ ആയോണ്ട് ചൂടുമില്ല തിരക്കുമില്ല. രാത്രി അവിടടുത്തുള്ള മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തെത്തി ഭക്ഷണം കഴിച്ചു.
തിരിച്ച് ഹോട്ടലിലേക്ക്. രാവിലെ ആറിന് പുറപ്പെടണം അജന്തയിലൊട്ട്. ഏകദേശം നൂറു കിലോമീറ്റർ.
കട്ടിലുകണ്ട അബി വെട്ടിയിട്ട വാഴത്തണ്ടു പോലെ അതിലേക്ക് മറിഞ്ഞു.
കൂട്ടത്തിൽ കൂർക്കം വലിയും.
ശുഭാഷ്.
രാവിലെ മുഴുവൻ ഉറങ്ങിയ എനിക്കുണ്ടോ ഉറക്കം വരുന്നു. ഉടുത്ത കൈലിയും മടക്കുകുത്തി ഞാൻ പുറത്തേക്ക് നടന്നു.
നീണ്ട ഇടനാഴി.
നല്ല തണുപ്പ്. മണി പത്തു കഴിഞ്ഞിരുന്നു.
ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ചെരുപ്പില്ലാത്തോണ്ട് കാലുകളൊക്കെ കൊച്ചി പിടിച്ചു തുടങ്ങി.
ഇടനാഴിയുടെ അറ്റത്തെത്തിയപ്പോൾ ഒരു കതകിന്റെ പിന്നിൽ നിന്നും അധികം വെളിച്ചം വരുന്നത് പോലെ.
അടുത്തെത്തിയപ്പോ മനസ്സിലായി, കതക് പൂർണമായി അടഞ്ഞിട്ടില്ല.
പൂട്ട് വീണില്ല. ഷെറീനും പഞ്ചാബിയും ഈ റൂമിലാണ് അണഞ്ഞിരിക്കുന്നത്.
ഞാൻ പയ്യെ മുട്ടി നോക്കി. അനക്കമില്ല.
പയ്യെ തുറന്നു.
തല മാത്രം അകത്തിട്ടു. ആരും മുറിയിലില്ല.
ലൈറ്റുമില്ല.
ഇവളുമാർ മറ്റേ മുറിയിൽ പോയോ?
ഏയ്.
എല്ലാരും ഉറങ്ങാൻ പോവുവാണ് പറഞ്ഞാണല്ലോ പിരിഞ്ഞത്.
മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]
Posted by