രാവിലെ വരക്കം, സീൻ പിടുത്തം, ഒത്താൽ മറ്റവളുമായി ചുറ്റിക്കളി.
മാസങ്ങൾ അടിക്കുന്ന വാണങ്ങളെകാളും വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു. അവസാന വർഷം ആയപ്പോഴേക്കും സുൽഫത്തിന്റെ കല്യാണം ഉറപ്പിച്ചു. അവളെകാളും പത്തോ പതിനഞ്ചോ വയസ്സുള്ള ഏതോ മാപ്പിളയുമായി.
ആഹ്.
നമ്മക്കും കിട്ടിയില്ല, മറ്റേ ജിതിനും കിട്ടിയില്ല.
അതോണ്ടൊരു ആശ്വാസം.
“എന്തര് വിഷ്വണ്ണാ, മാനത്തും നോക്കി കെടക്കണേ?”
പഴയ ബി ടെക് കാലത്തേ ഓർമകളിൽ മയങ്ങി കിടന്ന ഞാൻ സ്ഥല-കാല ബോധവാനായി.
ഇത് കൊല്ലം അല്ല.
ഇത് നാഗ്പുർ ആണ്.
എന്നോട് സംസാരിക്കുന്നത് ബിബിനോ ശിവനോ അല്ല.
ജൂനിയർ മലയാളിയായ കൊച്ചു വേളിക്കാരൻ രാഹുലാണ്.
“ആഹ് നീ വന്നോ. ബാക്കി ടീമ്സൊക്കെ എവിടെ? കളിക്കണ്ടേ?”
“അവന്മാർ പന്തുമായി വന്നോണ്ടിരിക്കണ്”
“എന്നാ നമ്മുക് ഒരു റൗണ്ടോടാം”
“ഓ”
അന്നത്തെ കളി കൊള്ളാമായിരുന്നു. വല്യ ആയാസമില്ലാത്ത, എന്നാൽ ദേഹം ചൂടുപിടിപ്പിക്കുന്ന, ഒരു നൈസ് ഫുട്ബോൾ സായാഹ്നം.
കുളിച്ചു, വിഷ്ണുവിനേം പീറ്ററിനെയിം തപ്പി ഇറങ്ങി. പീറ്റർ എന്തോ പള്ളി കാര്യത്തിന് വേണ്ടി പുറത്തു പോയിരിക്കുവായിരുന്നു. വിഷ്ണുവിനേം പൊക്കി, ബാക്കി മലയാളികൾ താമസിക്കുന്ന ബ്ലോക്കിലോട്ട് വിട്ടു.
അവിടെ തകൃതിയായി ചീട്ടുകളി നടക്കുന്നു. നമ്മടെ മലയാളികളും ഹിന്ദിക്കാരും തെലുങ്കന്മാരുമൊക്കെ ഉണ്ട്.
റമ്മി ആണ് കളി. എണ്ണം തികഞ്ഞോണ്ട് ഞങ്ങൾ ബെർതെ നോക്കി ഇരുന്നു. കളിയും കഴിഞ്ഞ വരുത്തന്മാരെ കെട്ടും കെട്ടിച്ചു ഞങ്ങൾ പ്ലാനിങ് തുടങ്ങി.
പ്രധാന വിഷയം: ഇന്നത്തെ ഫുഡ് എവിടുന്ന്?
രണ്ടാമത്തെ വിഷയം: ജൂണിയറസുമായിട്ട് ഒരു ചെറിയ ടൂർ പ്ലാൻ ചെയ്യണം. അതിന്റെ കാര്യം ശെരിയാക്കണം.
വയറിന്റെ വിളിയാണല്ലോ വലുത്, അതോണ്ട് ഞങ്ങളെല്ലാരും മെല്ലെ ക്യാമ്പസ്സിന്റെ അതിർത്തിയിലേക്ക് നടന്നു.
മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]
Posted by