“നീങ്ങി ഇരിക്കെടി തടിച്ചി”
റോസിനെ നീക്കിയിട്ട് ഞാൻ ഇടത്തെ വിൻഡോ സീറ്റിലേക്ക് ചരിഞ്ഞു. കാലുകൾ നിവർത്തി.
ഒറ്റയുറക്കം.
ഒൻപത് മണിക്ക് സുൽത്താൻപൂരിലെ ഏതോ കടയുടെ മുൻപിൽ അബി ചവിട്ടി നിർത്തിയപ്പോൾ റോസ്സാണ് എന്നെ പിച്ചി ഉണർത്തിയത്.
ഭക്ഷണത്തിന്റെ കാര്യത്തിനായതോണ്ട് ഞാൻ ക്ഷമിച്ചു.
പൊഹയും (നന്നയ്കാതെ അവിൽ വിത്ത് മഞ്ഞൾ, കപ്പലണ്ടി ആൻഡ് കറിവേപ്പില) കടലക്കറിയും തട്ടി വീണ്ടും ഞങ്ങളുടെ വണ്ടികൾ പരായണം പുനരാരംഭിച്ചു.
പിന്നങ്ങോട്ട് ഉറങ്ങാൻ പറ്റിയില്ല. ഫുൾ കലപില.
ഇംഗ്ലീഷിലും മുറി ഹിന്ദിയിലും ചിലപ്പോഴൊക്കെ മലയാളത്തിലും.
അലക്സ് ആലപ്പുഴക്കാരനാണ്. പ്രിയ പത്തനംതിട്ട. റോസ് മാഹി. ഷെറിൻ ഇടുക്കി. അബി കോഴിക്കോട്.
പഞ്ചാബി പെൺകൊടി നിർത്താതെ കത്തി അടിച്ചോണ്ടിരുന്നു. മല്ലൂസ് ഉണ്ടോ വിട്ടുകൊടുക്കുന്നു.
മൂന്നാറിലെ മഞ്ഞാണ് മഞ്ഞ്.
മുല്ലപെരിയാറാണ് ദക്ഷിണേന്ത്യയെ പിടിച്ചുനിർത്തുന്നത്.
സ്ഥിരം കത്തികൾ കേട്ട് ഞാനേതണ്ട് ഉറക്കത്തിലോട്ട് വീഴാറായപ്പോൾ പിറകെ നിന്നൊരു കമ്മന്റ്.
“ഇങേര് ഊമയാണോ?”
കൂട്ടത്തിൽ മിണ്ടാതിരുന്നാൽ ഞാനായതിനാലും, പറഞ്ഞത് ഹിന്ദിയിലായതിനാലും, എന്നെ തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി.
അവൾടെ അമ്മൂമ്മ ഊമ. ഉറക്കെ പറയാൻ പോയില്ല. ബെർതെ എന്തിനാ തുടക്കത്തിലേ കലഹം.
“പൊടി പിത്തകാടി”
പിന്നെ കുറച്ചു നേരം പ്രിയയും റോസും പിത്തകാടിയുടെ ഇംഗ്ലീഷ് തർജ്ജിമ കണ്ടുപിടിക്കാനുള്ള തിരക്കിലായിരുന്നു.
ആ ഗ്യാപ്പിൽ ഞാൻ പിന്നേം ഒന്ന് മയങ്ങി.
ഔറങ്ങബാദിലെ സൂവിന്റെ അടുത്തുള്ള ഹോട്ടലിലാണ് താമസം. ഇറാ ഹോട്ടലെന്നോ മറ്റോ.
മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]
Posted by