കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

കുരുതിമലക്കാവ് 6

Kuruthimalakkavu Part 6 bY Achu Raj | PREVIOUS PART

 

ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി ….
കുരുതിമലക്കാവിന്റെ സുന്ദരി അനിരുദ്ധന് സ്വന്തമായി…… അവന്‍റെ മാറിന്റെ ചൂടേറ്റു അവള്‍ കിടന്നു…… അവളെ ഇത്രവേഗം തനിക്കു കിട്ടുമെന്ന് ഒരിക്കലും വിചാരിക്കാത്ത അനിരുദ്ധന്‍ മനസില്‍ വിജയകാഹളം മുഴക്കി……
ഇതെല്ലം കണ്ടു കൊണ്ട് രണ്ട് കണ്ണുകള്‍ അവര്‍ക്ക് നേരെ നോക്കി നിന്നു……
ആരുടെയാണ് ആ കണ്ണുകള്‍…… പ്രകൃതി തന്നെ അതിനു ഉത്തരമരുളികൊണ്ട് കടന്നുപോയി…..
ചക്കി…..!…
കോപം കൊണ്ട് ജ്വലിച്ചു നിന്ന അവളുടെ കണ്ണില്‍ പ്രതികാരത്തിന്റെ കണലുകള്‍ ആളി കത്തി…..
തന്‍റെ പ്രിയതമനെ സുനന്ദ വീണ്ടും ചുബനം കൊണ്ട് മൂടി…..
ഇത് കണ്ട ചക്കിക്ക് സഹിക്കവുനതിനു അപ്പുറം അവളുടെ കോപം കത്തി ജ്വലിച്ചു……
തന്‍റെ കൂടെ നടന്ന അവള്‍ താന്‍ സ്നേഹിക്കുന്നവനെ തട്ടി എടുത്തിരിക്കുന്നു……
ഇത് പൊറുത്തു കൊടുക്കാന്‍ കഴിയാത്തതാണ്…..
അല്ലെങ്കിലും അവളാര്…… വെറും ഒരു അനാഥ….. താനോ…. കാട്ടുമൂപ്പന്റെ മകള്‍……. ഈ നാട്ടില്‍ തമ്പുരാന്‍ കഴിഞ്ഞാല്‍ ഞാനാണു വലിയവള്‍….
കാടിന്‍റെ അടുത്ത അനന്തരാവകാശി….. അങ്ങനെ ഉള്ള ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ അനിരുദ്ധനെ തട്ടിയെടുക്കാന്‍ ഒരിക്കലും ഞാന്‍ അവളെ സമ്മതിക്കില്ലാ….
ചക്കിയുടെ ഉള്ളില്‍ സുനന്ദ എന്നാ തന്റെ ഇഷ്ട തോഴിയോടു സ്നേഹത്തിന്‍റെ സ്പര്‍ശത്തിന് പകരം ദേഷ്യത്തിന്റെയും പകയുടെയും കണലുകള്‍ ചില്തിലങ്ങളായി കൂട് കൂട്ടി……
എന്ത് വിലകൊടുത്തും അനിരുദ്ധനെ സ്വന്തമാക്കണമെന്നു അവള്‍ മനസില്‍ ഉറപ്പിച്ചു……
അനിരുദ്ധന്‍ വീണ്ടും സുനന്ദയെ തന്‍റെ ഇരുകൈകളാലും വരിഞ്ഞു മുറുക്കി…..

കോപം കൊണ്ട് വീര്‍ത്ത മുഖവുമായി അവളെ കൊല്ലാനുള്ള വേറിയോടെ ചക്കി മുന്നോട്ടാഞ്ഞു …….
പൊടുന്നനെ അവള്‍ക്കു മുന്നിലേക്ക്‌ വന്ന ആളെ കണ്ട ചക്കി ഒരു നിമിഷം നിന്നു…..
കുഞ്ഞമ്പു…..
അവള്‍ മനസില്‍ പറഞ്ഞു…. അത് പക്ഷെ അറിയാതെ അവളുടെ ചുണ്ടിലൂടെ പുറത്തേക്കൊഴുകി…..
“അതെ കുഞ്ഞമ്പു:”
ചക്കിയെ വശ്യമായ ഒരു ചിരിയോടു കൂടി നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു……
ചക്കിക്ക് ആദ്യം വലിയൊരു ഭയമാണ് മനസില്‍ ചേക്കേറിയത്……
അത് മനസിലാക്കിയ കുഞ്ഞമ്പു അല്‍പ്പം കൂടി മുന്നോട്ടു നീങ്ങി ചക്കിയുടെ അടുത്തേക്ക് നിന്നു…..

Leave a Reply

Your email address will not be published. Required fields are marked *