കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

വെള്ളത്തിന്റെ ശക്തിയില്‍ കുതിച്ചു പൊന്തുന്ന ആ ഗര്‍ത്തത്തിലെ വെള്ളം പാല്‍ കളറായിരുന്നു………
“ആഹാ…. നീ വന്നോ….. എവിടാരുന്നു ഇത്രനേരം”
സുനന്ദയുടെ ആരോടോ സംസാരിക്കുനതുപ്പോലെ ഉള്ള ശബ്ദം കേട്ട അനിരുദ്ധന്‍ അകത്തേക്ക് നോക്കി…….
സുനന്ദയുടെ അടുത്ത് ഒരു കറുത്ത പൂച്ച ഇരിക്കുന്നു….
വല്ലാത്തൊരു മുഖഭാവത്തോടെ ആ പൂച്ച അനിരുദ്ധനെ നോക്കി…..
അനിരുദ്ധനും തിരിച്ചു നോക്കിയപ്പോള്‍ ആ പൂച്ച ഒന്ന് മുരണ്ടു…..
“എന്താ കിങ്ങിണി….. നിനക്ക് മനസിലായോ അതാരന്നു…. ഹാ…. അതാണ്‌…അതാ…. അതാണെന്റെ കണവന്‍….”
നാണത്തോടെ മുഖം പോത്തികൊണ്ട് സുനന്ദ എങ്ങനയോ അത് പറഞ്ഞു ഒപ്പിച്ചപ്പോള്‍ അവളെക്കാളും നന്നത്തോടെ ആ പൂച്ച അവളുടെ കാലുകള്‍ നക്കി…….
അനിരുദ്ധന്‍ അവളുടെ അടുത്ത് വന്നു അവളുടെ കൈകള്‍ മുഖത്ത് നിന്നും എടുത്തുമാറ്റി…..

“എന്താടോ ഇത്രയ്ക്കു നാണം…… ഞാനൊന്ന് കാണട്ടെ ആ നാണം പൂണ്ട മുഖം”
“അയ്യേ,,,,, വേണ്ട…. ശേ…. പോ…”
നാണം കൊണ്ട് പൂത്തുലഞ്ഞു സുനന്ദ അനിരുദ്ധന്റെ മാറിലേക്ക്‌ ചാഞ്ഞു…..
അതുകണ്ട കിങ്ങിണി പൂച്ച നാണത്താല്‍ സുനന്ദയുടെ കാലിനടിയില്‍ അഭയം പ്രാപിച്ചു……
അനിരുദ്ധന്‍ അവളെ ഉമ്മ വക്കാന്‍ ഒരുങ്ങിയപ്പോളെക്കും അടുപ്പില്‍ കിടന്ന ചായക്കുള്ള വെള്ളം തിളച്ചു എന്നറിയിക്കാനെന്നവണ്ണം ആ പൂച്ച അവളുടെ കാലില്‍ പതിയെ ഒന്ന് മാന്തി……
അവന്‍റെ കൈകളില്‍ നിന്നും മുഖം തിരിച്ച അവള്‍ അടുപ്പിലേക്ക് നോക്കികൊണ്ട്‌ അവനെ വിട്ടകന്നപ്പോള്‍ ആ പൂച്ചയെ ഒരെണ്ണം കൊടുക്കാനുള ദേഷ്യം വന്നു അനിരുദ്ധന്……

മുളകൊണ്ടുള്ള ഒരു വലിയ കുറ്റി ഗ്ലാസിലേക്കു ചായ പകര്‍ന്നുകൊണ്ട് അനിരുദ്ധന് കൊടുക്കവേ എവിടെ നിന്നോ പാറി വന്ന ആ ചിത്രശലഭം സുനന്ദയുടെ ചുമലില്‍ ഇരുന്നു…….
അതിനെ തന്നെ നോക്കി നില്‍ക്കുന്ന അനിരുധനോടായി ആ ചിത്രശലഭത്തെ കൈയില്‍ അതിനു വേദനയെല്‍ക്കാതെ എടുത്തുകൊണ്ടു സുനന്ദ പറഞ്ഞു…..

“ഇവള്‍ എന്‍റെ കൂട്ടുക്കാരിയ….. ഞാന്‍ എപ്പോള്‍ ഇവിടെ വന്നാലും പോകുന്നതുവരെ എന്നോടൊപ്പം അവളുണ്ടാകും…..”
അനിരുദ്ധനു ഇതെല്ലം എന്തോ പോലെ ആണു തോന്നിയത്….. ഇനി ഇവള്‍ക്ക് വല്ല നോസ്സുമാണോ എന്നുവരെ അവന്‍ ചിന്തിച്ചു…..

“വാ ഇനിയും ഒരുപാട് കാണാനുണ്ട്….”
കയ്യിലെ മുളം ഗ്ലാസ് അനിരുദ്ധന്റെ കൈയില്‍ നിന്നും വാങ്ങി അവള്‍ അവനെ കുടിലിന്റെ മറുഭാഗത്തെക്ക് ക്ഷേണിച്ചു…………..
കുടിലിന്റെ മറുവശത്തുള്ള ഒരു ചെറിയ മരം കൊണ്ടുള്ള വാതില്‍ തള്ളി തുറന്നു കൊണ്ട് പുറത്തിറങ്ങിയ സുനന്ദക്കൊപ്പം അനിരുദ്ധനും പുറത്തേക്കു വന്നു…….
അത്ഭുതങ്ങളുടെ വലിയ വലിയ ഗര്ത്തങ്ങളിലെക്കയിരുന്നു അനിരുദ്ധന്റെ കാഴ്ച്ചകള ചെന്നെത്തിച്ചത് …..
കയറി വരുന്നിടം വെള്ള ചാട്ടങ്ങളും വലിയ ഗര്‍ത്തങ്ങളും പാറകളും എല്ലാം ആയിരുന്നെങ്കില്‍ മറുഭാഗം മുഴുവന്‍ പച്ചപ്പ്‌ നിറഞ്ഞ വലിയൊരു ഭൂപ്പ്രേധേശമായിരുന്നു…………….
ആ വലിയ വെള്ളച്ചാട്ടങ്ങളുടെ ബാക്കി പത്രമായി ഒഴുകി കൊണ്ടിരുന്ന അതിമനോഹരമായ ഒരു പുഴ….. അതിന്‍റെ തീരത്തായി പച്ച പരവതാനി വിരിച്ച പോലുള്ള ആ വലിയ സ്ഥലം……

അതിനരികിലായി വലുതും ചെറുതുമായ മരങ്ങള്‍….. പലതരം ചെടികള്‍….. പൂക്കള്‍…… എങ്ങും ചന്ദനതിന്റെയും കസ്തൂരിയുടെയും ഗന്ധം…..
പലതരം പക്ഷികള്‍ പ്രകൃതിയുടെ സംഗീതം ആ പുഴയുടെ കളകള നാദതോടൊപ്പം ഏറ്റുപാടികൊണ്ട്‌ പാറി നടക്കുന്നു……
ഇടക്കിടെ വന്നു പോകുന്ന ആ ഇളം കാറ്റില്‍ അവിടെയുള്ള ചെറു ചെടികളും വലിയ മരത്തിന്‍റെ ശിഖിലങ്ങളും ആ സംഗീതത്തിനൊപ്പം നൃത്തം വച്ചു…..

താന്‍ ഏതോ അത്ഭുത ദ്വീപില്‍ പെട്ട അവസ്ത് ആയിരുന്നു അനിരുദ്ധന്……
എങ്ങും പ്രകൃതിയുടെ സൗന്ദര്യം….. അതിനിടയില്‍ മനുഷ്യകുലത്തിലെ അപ്സരസെന്നു വിശേഷിപ്പിക്കാവുന്ന സുനന്ദയും കൂടി ചേര്‍ന്നപ്പോള്‍ അതൊരു സ്വര്‍ഗ്ഗ പ്രതീതി അനിരുദ്ധന് മുന്നില്‍ തീര്‍ത്തു…..
അനിരുദ്ധന്റെ സന്തോഷ മുഖം കണ്ട സുനന്ദ അവനെ പിന്നിലൂടെ വന്നു പുണര്‍ന്നു കൊണ്ട് ചോദിച്ചു….
“എന്ത് പറ്റി എന്താ ഇങ്ങനെ നില്‍ക്കുന്നെ…. ഇഷ്ട്ടപെട്ടോ നമ്മുടെ ഈ സ്ഥലം….”
അപ്പോളും ആകാക്ഷ വിട്ടുമാറാത്ത അവന്‍ ഒന്നുകൂടി എല്ലാം നോക്കികണ്ടു……
“എനിക്കേതോ അത്ഭുത ദ്വീപിലെതിയ അനുഭൂതിയാണ് ഇപ്പോള്‍ ഉള്ളത്….. ഇത്രയും മനോഹരമായ സ്ഥലം ഈ ലോകത്ത് വേറെ എവിടെയും ഉണ്ടാകില്ലാ………….ശരിക്കും സുന്ദരിയാണ് ഈ പ്രകൃതി……
ഇത് ഒരു സ്വര്‍ഗം തന്നെയാണ്………..”
അനിരുദ്ധന്‍ തന്‍റെ കണ്ണുകളെ അപ്പോളും വിശ്വസിക്കാനാകാതെ പറഞ്ഞു….
“അതെ സ്വര്‍ഗം തന്നെ ആണു…. നമ്മുടെ …. നമ്മുടെ മാത്രം സ്വര്‍ഗം”
അത് പറഞ്ഞു സുനന്ദ അവനെ ഒന്നുകൂടെ മുറുകെ പുണര്‍ന്നു…..

Leave a Reply

Your email address will not be published. Required fields are marked *