കുരുതിമലക്കാവ് 6 [ Achu Raj ]

Posted by

“എന്നാ തുടങ്ങുവല്ലേ…”
കുറിച്യര്‍ തനിക്കു മുന്നില്‍ ഇരിക്കുന്ന മഹാ പണ്ഡിതനായ ബ്രാഹ്മണ ശ്രേഷട്ടനോട് ചോദിച്ചു………
“തുടങ്ങാം……അമ്മെ ദേവി….. മഹാമായേ…… കാത്തു രക്ഷിക്കണേ …..”
തന്‍റെ നെഞ്ചില്‍ കൈ വച്ച് പ്രാര്‍ഥിച്ചു തനിക്കു മുന്നിലുള്ള ആ വലിയ പലകയില്‍ നിരത്തി വച്ചിരിക്കുന്ന ചെറിയ കരുക്കള്‍ കൈലിട്ടു ഉറച്ചുകൊണ്ട് അയാള്‍ കണ്ണുകള്‍ അടച്ചു…..
എല്ലാവരും ഭക്തിപൂര്‍വ്വം തൊഴുതു നിന്നു…..
“ഓം….. ദേവി…. സര്‍വസ്വ പത കഥ….”
മന്ത്രാക്ഷരങ്ങളുടെ വലിയ ശഭ്ധങ്ങള്‍ കുരുതി മലക്കാവിനെ ഭക്തി സാന്ത്രമാക്കി……
കുറച്ചു കരുക്കള്‍ എടുത്തു പലകയില്‍ വച്ച് പല കളങ്ങളിലെക്കായി നീക്കി വച്ച ആ ബ്രാഹ്മണന്‍ ഒന്ന് കണ്ണുകള്‍ അടച്ചു മുകളിലോട്ടു നോക്കി പിന്നിലേക്ക്‌ കൈ കുത്തി അല്‍പ്പ നേരം ഇരുന്നു….
എല്ലാവരും ആകാക്ഷാ പൂര്‍വ്വം അയാളെ നോക്കി….
“ഹ്മ….. തമ്പുരാന്‍ അനര്‍തങ്ങളാണലോ സര്‍വതും”
തന്‍റെ ചുമലില്‍ ഇട്ട ചുവന്ന പട്ടില്‍ കൈകള്‍ വച്ചുകൊണ്ട് അയാള്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഭയത്തിന്റെ നിഴലില്‍ ആയി….
“എന്താ തിരുമേനി,….. എന്താ…. പ്രശ്നം”
അമ്പരപ്പോടെ കുറിച്യര്‍ അത് ചോദിച്ചപ്പോള്‍ എല്ലാവരും വീണ്ടും ബ്രാഹ്മണനെ നോക്കി…..
“കുറത്തിയമ്മ മരിച്ചതല്ല ….. അതൊരു ദുര്‍മരണമാണ്……”
അത് കേട്ട ആ നാടോന്നടങ്ങം ഞെട്ടി…… നാട്ടുക്കാര്‍ പരസ്പരം നോക്കി….. എങ്ങും കുശു കുശുപ്പാര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടായി…
“എന്താ ഈ പറയണേ….. ദുര്മരണോ….. നമ്മുടെ ഈ കുരുതിമലക്കാവിലോ……. ആരാണ്…..അതും കുറത്തിയമ്മയെ …”
കുറിച്യരുടെ തൊണ്ടയിടറി……..
“ആരെന്നു വ്യക്തമല്ല…. പക്ഷെ ഈ നാട്ടുക്കാരനാണ്,,…. പുറത്തുള്ള ആരുമല്ല”
അത് കേട്ടപ്പോള്‍ സത്യത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയത് അനിരുദ്ധനും സുനന്ദക്കും ആയിരുന്നു….. അവര്‍ രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു….. ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു…….
“എന്താണ് ഇനി സംഭവിക്കുക….. നാം എന്താണ് ചെയേണ്ടത്….. അവിടുന്ന് നോക്കി പറഞ്ഞാട്ടെ”
ഭീതിയുടെ നിഴലില്‍ കുറിച്യര്‍ ചോദിച്ചു….
“തമ്പുരാനേ….. ദുര്‍മരണം നടന്നത് കാട്ടിലാണ്….. അതും പരധേവതക്കു അടുത്ത് വച്ച്……”
തന്‍റെ ചുവന്ന പട്ടില്‍ ഒന്നുകൂടി കൈവച്ചുരച്ചു കണ്ണുകള്‍ അടച്ച അയാള്‍ തുടര്‍ന്നു………,
“ദേവിക്ക് കോപം…… കുരുതിമലക്കാവില്‍ നിന്നും ദേവിയുടെ നിറ സാന്നിധ്യം ഇല്ലാണ്ടായിരിക്കുന്നു….. ആപത്താണ് കുരുതി മലക്കാവിനെ കാത്തിരിക്കുന്നത്……”

“എന്‍റെ ദേവി….. ഞാന്‍ എന്തൊക്കെ ആണു ഈ കേള്‍ക്കുന്നത്….. ഇതിനു പ്രേധിവിധികള്‍ ഒന്നും ഇല്ലേ തിരുമേനി….”
ഭയത്തിന്റെയും സങ്കടത്തിന്റെയും ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്നപ്പോലെ കുറിച്യര്‍ ആരാഞ്ഞു………
“വലിയൊരു പൂജ തന്നെ വേണം….. കാട് വൃത്തിയാക്കി ശുന്ധമാക്കണം ………. വലിയ തിരുമനസിനെ കൊണ്ട് വന്നു ശുദ്ധി കലശം നടത്തണം….. എത്രയും പെട്ടന്ന് അടുത്ത കുറത്തിയമ്മയെ തെരഞ്ഞെടുത്തു ദേവിക്ക് മാലയര്‍പ്പിക്കണം……..പിന്നെ അതിലെല്ലാം ഉപരി എല്ലാവരും നല്ലപ്പോലെ പ്രാര്‍ഥിക്കാ….”
എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു…… അവിടെ കൂടി നിന്നവരെല്ലാം കണ്ണടച്ച് പ്രാര്‍ഥിച്ചു…..
“അടുത്ത കുറത്തിയമ്മയായി …… എവിടെ….. സുമതി മുന്നോട്ടു വരൂ….”
കുറിച്യര്‍ ആളുകളുടെ ഇടയില്‍ നിന്നും വിളിച്ചപ്പോള്‍ ഭയത്തിന്റെയും സങ്കടത്തിന്റെയും വിറയാറന്ന മുഖവുമായി സുമതി മുന്നിലേക്ക്‌ നടന്നു വന്നു……
അവളുടെ അഴക്‌ കണ്ടു കുറിച്യരും കുഞ്ഞമ്പുവും അനിരുദ്ധനും ഒരുപ്പോലെ വാ പൊളിച്ചു…..
സുമതി സുന്ദരി ആയിരുന്നു…. സുനന്ദയുടെ അത്ര വരില്ലെങ്കിലും അവളും മോശമല്ലായിരുന്നു,,,,
വലിയ നിതംഭവും അതിനൊപ്പമുള്ള മുടിയഴകുമാണ് അവള്‍ക്കു കൂടുതല്‍ അഴക്‌ പകര്‍ന്നത്….

Leave a Reply

Your email address will not be published. Required fields are marked *