യക്ഷയാമം 25 [വിനു വിനീഷ്]

Posted by

“ശങ്കരാ, ന്നാ ഞാനങ്ങോട്ട്…”
കൃഷ്ണമൂർത്തിയദ്ദേഹം യാത്രപറഞ്ഞു.

“ഉച്ചഭക്ഷണം കഴിച്ചിട്ട്…”

“ഇല്ല്യാ, നിൽക്കുന്നില്ല്യ , തിരുന്നാവായിലെത്തണം. ഇപ്പപോയാലെ ഉച്ചയാകുമ്പോഴേക്കും അങ്ങെത്തു.”

“ഉവ്വ്…വൈകാതെ ഞാൻ അങ്ങട് വരാം”

ഗണേശൻ മൂർത്തിയദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.

“ഒരുപാട് നാളായി കുട്ടിനെ കണ്ടിട്ട്, മോളെ കണ്ടു മിടുക്കിയാ,
ജോലിന്ന് വച്ചുനടക്കാതെ ഇടക്കൊക്കെ ഇവിടെ വന്നുപോണം കേട്ടോ..”
“ഉവ്വ് ”
തിരുമേനിയെ യാത്രയയച്ചുകൊണ്ട് ഗണേശൻ അകത്തേക്കു കയറി.

ഉടനെ തിരിച്ചുപോകണം എന്നുകരുതിയ ഗണേശനെ തിരുമേനി തടഞ്ഞുവച്ചു.

“പോയികഴിഞ്ഞാ ഗൗര്യേച്ചി ഇനിയെന്നാ വാര്യാ..”
സങ്കടത്തോടെ അമ്മുചോദിച്ചു.

“ന്റെ കാന്തരിയെകാണാൻ ഞാൻ ഒരൂസം വരും അന്ന് നിന്നേം കൊണ്ടുപോകും ബാംഗ്ളൂർക്ക് “

സാധനങ്ങളൊക്കെ പെറുക്കിവക്കുന്നതിനിടയിൽ സീതയെഴുതിയ ഡയറി അവൾ അവിടെയൊക്കെ തിരഞ്ഞു. പക്ഷെ കണ്ടില്ല.!

“അമ്മൂ, ആ പുസ്തകമെവിടെ?”

“ഏത്…”

“ഹാ, സീതയെഴുതിയ ഡയറി..”

“അത് അലമാരയിൽ ണ്ടല്ലോ..”

വാതിൽതുറന്ന് അലമാരയിൽ വച്ച പുസ്തകം ഗൗരിക്കുനേരെ നീട്ടി.

“ഹോ…കാണാണ്ടായപ്പോൾ ഞാൻ പേടിച്ചു.”

പുസ്തകത്താളുകൾ മറിച്ചുനോക്കിയ ഗൗരി വെപ്രാളപ്പെട്ട് വീണ്ടും നോക്കി..

“ഇതിൽ…ഇതിലുള്ള വരികളൊക്കെ എവിടെ?”

അദ്‌ഭുതത്തോടെഗൗരി ചോദിച്ചു.

പെൻസിൽകൊണ്ട് സീത വരച്ച സച്ചിമാഷിന്റെ പടം ഓരോ ഏടുകൾ മറിച്ചു നോക്കിയിട്ടും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
സങ്കടവും കണ്ണുനീരും ഒരുമിച്ചായിരുന്നു വന്നത്.

“നിയിപ്പ അതൊന്നും ആലോചിക്കേണ്ട ഗൗര്യേച്ചി, നാളെ രാവിലെ പോണ്ടതല്ലേ, “

“എന്നാലും.. ഇനിയെനിക്ക് കാണാൻ പറ്റോ അവരെ?”

“പിന്നെ മോൾക്ക് കാണാലോ..”
മുറിയിലേക്ക് കയറിവന്ന ശങ്കരൻതിരുമേനിയാണ് ഗൗരിയുടെ ചോദ്യത്തിന് ഉത്തരം നൽകിയത്.

“ഇനി ‘യക്ഷയാമ’ത്തിൽ മോൾടെ സ്വപ്നങ്ങളിലേക്ക് അവർ വരും. അനുഗ്രഹങ്ങളുമായി..”

“മുത്തശ്ശാ..”
സങ്കടം സഹിക്കവയ്യാതെ അവൾ തിരുമേനിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

പിറ്റേന്ന് രാവിലെ തന്റെ ലെഗേജും മറ്റും എടുത്ത് ഗൗരി യാത്രപറഞ്ഞു.

അംബികചിറ്റയെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.
നിറമിഴികളോടെ ചിറ്റ അവളുടെ നെറുകയിൽതലോടി അനുഗ്രഹിച്ചു.

“രാമാ, ഇതൊന്നെടുത്തു വക്കൂ…”

Leave a Reply

Your email address will not be published. Required fields are marked *