കാര്യം കാണാൻ ഏത് കഴുതയുടെ വരെ കാലും പിടിക്കാൻ ഒരു മടിയും ഇല്ലാത്തതുകൊണ്ട് ഞാൻ ആ കഴുതയുടെ കാലുപിടിച്ചു….
മുത്തേ അപ്പോ നീ തുടങ്ങിക്കോ….
“എടാ സംഭവം നടക്കുമ്പോൾ ഞാൻ ചെറുതാണ് എനിക്ക് അത്രയ്ക്ക് അങ്ങോട്ട് വിശദമായിട്ട് ഓർമ്മയില്ല എന്നാലും എൻറെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടറിവുകളും എല്ലാം കൂട്ടിച്ചേർത്തു ഞാൻ നിനക്ക് നല്ലൊരു കഥ പറഞ്ഞു തരാം….
എടാ ഞങ്ങടെ കൂട്ടത്തിൽ അങ്ങനെ ഇന്ന സമയത്ത് ചെയ്യണമെന്ന് പ്രത്യേക നിർബന്ധമൊന്നുമില്ല പലരും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ചെയ്യുന്നത് എന്നിരുന്നാലും മിക്കവരും 10 വയസ്സിന് മുന്നേ തന്നെ ചെയ്യാൻ നോക്കാറുണ്ട് ജനിച്ച ഏഴുദിവസത്തിനകം ചെയ്യുന്നവരുമുണ്ട് എന്നാൽ അതെല്ലാം കൊച്ചുകുഞ്ഞുങ്ങളുടെ ചെയ്യുന്ന ക്രൂരതയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് …
എനിക്ക് 10 വയസ്സുള്ളപ്പോഴാണ് ഇത് ചെയ്യുന്നത് അന്നത്തെ കാലത്ത് നിനക്കറിയാലോ ഹോസ്പിറ്റലിൽ പോയിട്ടില്ല ചെയ്തത് പകരം ഒസ്സാൻ എന്നൊരാൾ ഉണ്ട് ചെത്തുകാരൻ എന്നാണ് ഞങ്ങല് കളിയാക്കി വിളിക്കുന്നത് അയാളാണ് എൻറെ വീട്ടിൽ വന്നു എന്റേത് ചെയ്തത്…
നിനക്ക് അറിയാലോ പത്തുവയസ്സ് എന്ന് പറയുമ്പോൾ നമ്മൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം നിനക്കോർമ്മയില്ലേ ഒരുപാട് നാൾ ഞാൻ സ്കൂളിൽ വരാതെ ലീവ് എടുത്തത് അത് ഇതിനായിരുന്നു..
സംഭവം എന്തെന്നുവെച്ചാൽ എൻറെ വാപ്പ ഗൾഫിൽ ആയിരുന്നല്ലോ വാപ്പാക്ക് ലീവ് കിട്ടിയിട്ട് ചടങ്ങിൽ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു അങ്ങനെയാണ് എൻറെ സുന്നത്ത് അല്പം നീണ്ടു പോയത്..
ഈ സുന്നത്ത് കല്യാണം എന്നുപറഞ്ഞാൽ ശരിക്കും ഒരു കല്യാണം പോലെ തന്നെയാണ് വീട്ടിലാകെ ആളുകളും ബഹളവും പൊടിപൂരം ആയിരിക്കും സത്യം പറഞ്ഞാൽ സുന്നത്ത് കഴിക്കാൻ പോകുന്ന കുട്ടികൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ തലേദിവസം രാത്രിയിൽ എല്ലാം നല്ല ഉത്സാഹത്തിൽ ആയിരിക്കും…
എൻറെ സുന്നത്ത് കല്യാണം വളരെ കെങ്കേമമായിരുന്നു നടത്തിയിരുന്നത് കാരണം ഞങ്ങളുടെ തറവാട്ടിലെ ഇളയ ആളായിരുന്നു ആ സമയത്ത് ഞാൻ ഇപ്പോഴുമത് അങ്ങനെ തന്നെ തുടരുന്നു… എൻറെ ഊഹം ശരിയാണെങ്കിൽ നിൻറെ സുന്നത്ത് കല്യാണവും കെങ്കേമം ആയിരിക്കും ആലോചിച്ചുനോക്കൂ അല്ലെങ്കിൽ വേണ്ട ഞാൻ മുഴുവൻ പറയട്ടെ എന്നിട്ട് നീ രാത്രി കിടക്കുമ്പോൾ ആലോചിച്ചാൽ മതി …..
അങ്ങനെ ആ ദിവസം വന്നെത്തി സുന്നത്ത് കല്യാണം… കല്യാണം എന്ന വാക്ക് നല്ലപോലെ ഓർമ്മയുണ്ട് എങ്കിലും സുന്നത്ത് എന്താണ് എന്ന് എനിക്കറിയില്ലായിരുന്നു എങ്കിലും ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി ആരാണ് എന്ന് അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു….