ഇന്ദൂട്ടിയുടെ നന്ദേട്ടന്‍
Indhuttiyude Nandhettan bY Master
പ്രിയ വായനക്കാരെ, ഒരു ഗ്രൂപ്പില്‍ കുറെ നാള്‍ മുന്‍പ് ഞാനിട്ട കഥയാണ്. ഇതില്‍ സെക്സും കുക്സും ഒന്നുമില്ല..വെറും സെന്റി..സൌകര്യമുള്ളവര്‍ വായിക്കുക..വായിച്ചിട്ട് സഹര്‍ഷം തെറി വിളിക്കുക..
__________________________________________________________________________
രണ്ടു വര്‍ഷം പരസ്പരം സ്നേഹിച്ചാണ് ഞാനും നന്ദേട്ടനും വിവാഹം കഴിച്ചത്. എനിക്ക് അച്ഛനും അമ്മയും കുറുമ്പത്തിയായ ഒരു അനുജത്തിയും ഉണ്ട്; പക്ഷെ പാവം നന്ദേട്ടന് അമ്മ മാത്രേ ഉള്ളൂ. ഏട്ടന് അഞ്ചു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയത്രേ. വിവാഹം കഴിക്കുന്നതിനു മുന്‍പ് ഒരീസം നന്ദേട്ടന്‍ എന്നോട് പറയുകയുണ്ടായി.
“ഇന്ദൂട്ടി..നീയാണ് ഇനി എന്റെ എല്ലാമെല്ലാം..നമ്മള്‍ രണ്ടാളും ഒരുമിച്ച് ജീവിക്കാന്‍ പോകുകയാണ്..നിനക്കറിയാമല്ലോ, എനിക്ക് അമ്മ മാത്രേ ഉള്ളു..അമ്മയ്ക്ക് ഞാനും. എന്റെ അമ്മയെ നീ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം. അമ്മേടെ മനസ് വിഷമിപ്പിക്കുന്ന യാതൊന്നും നീ ചെയ്യരുത്..അമ്മ പാവാണ്..അതോണ്ടാ ഞാനിതൊക്കെ പറേന്നെ..”
നന്ദേട്ടന്റെ കണ്ണുകള്‍ നിറയുന്നത് കണ്ട ഞാന്‍ ആ ചുണ്ടുകള്‍ കൈകൊണ്ട് പൊത്തി.
“നന്ദേട്ടന്റെ ഇന്ദൂട്ടിക്ക് സ്നേഹിക്കാന്‍ മാത്രേ അറിയൂ..നന്ദേട്ടന്റെ അമ്മയെ ഞാന്‍ സ്വന്തം അമ്മയേക്കാള്‍ അധികം സ്നേഹിക്കും..കാരണം എന്റെ ജീവനും ജീവിതവും ഇനി നന്ദേട്ടന്‍ മാത്രല്ലേ…”
നന്ദേട്ടന്‍ വികാരവായ്പോടെ എന്നെ കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിച്ചു.
ഞങ്ങളുടെ ജീവിതം സ്വര്‍ഗതുല്യമായിരുന്നു. ഞാന്‍ ചെന്ന ശേഷം അമ്മയെ ഞാന്‍ അടുക്കളയില്‍ കയറാന്‍ സമ്മതിച്ചില്ല. അമ്മയെയും നന്ദേട്ടനെയും ഞാന്‍ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിച്ചു; അവര്‍ക്ക് വേണ്ടി മാത്രം ജീവിച്ചു. ആ ജീവിതം ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. ഞാനുണ്ടാക്കുന്ന കറികളും പലഹാരങ്ങളും നന്ദേട്ടന്‍ രുചിയോടെ കഴിക്കുന്നത് കാണുമ്പോള്‍ എന്റെ മനസ് നിറയും.
“ഇന്ദു..നീ എന്റെ സൌഭാഗ്യമാണ്..എന്റെ അടുത്ത ജന്മത്തിലും നീ തന്നെ എന്റെ ഇണ ആയിരിക്കണം എന്ന് ഭഗവാനോട് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്” രാത്രി ആ വിരിമാറില്‍ തല ചായ്ച് കിടക്കുമ്പോള്‍ നന്ദേട്ടന്‍ പറയും. ലോകത്തിലേക്കും ഭാഗ്യവതിയായ ഭാര്യ ഞാനാണ് എന്നെനിക്ക് ആ ദിനങ്ങളില്‍ ഒക്കെ തോന്നിയിട്ടുണ്ട്.
പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തില്‍ കല്ലുകടി ആരംഭിച്ചത്? നന്ദേട്ടന് ആ പഴയ സ്നേഹം എന്നോടില്ലാതായി. അമ്മ എപ്പോഴും കുറ്റപ്പെടുത്തല്‍ തന്നെ. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്നെനിക്ക് അറീല്യാരുന്നു. ഞാന്‍ വയ്ക്കുന്ന ആഹാരം മോശമാണ് എന്ന് നന്ദേട്ടന്‍ ഒരീസം പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. സ്വന്തം അമ്മയെപ്പോലെ ഞാന്‍ കണ്ടിരുന്ന നന്ദേട്ടന്റെ അമ്മ എന്നെ പലരുടെയും മുന്‍പില്‍ വച്ച് കുറ്റപ്പെടുത്താന്‍ തുടങ്ങി. ഒരീസം സഹികെട്ട് ഞാന്‍ നന്ദേട്ടനോട് ചോദിക്കുക തന്നെ ചെയ്തു: