ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Posted by

“നന്ദേട്ടാ..ഞാന്‍ എന്ത് ചെയ്തിട്ടാ അമ്മേം നന്ദേട്ടനും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്? ഇത് എന്റെ ആ പഴയ നന്ദേട്ടന്‍ തന്നെയാണോ..ഞാന്‍ ചെയ്ത തെറ്റ് എന്തെന്ന് പറയൂ നന്ദേട്ടാ..ഞാന്‍ ആ കാലില്‍ വീണു മാപ്പ് ചോദിക്കാം..”
പക്ഷെ എന്റെ കരച്ചിലിന് യാതൊരു മറുപടിയും നന്ദേട്ടന്‍ നല്‍കിയില്ല.
“എന്റെ മോന്റെ ജീവിതം നശിപ്പിക്കാന്‍ കയറി വന്നവള്‍..നശൂലം..വേറെ എത്രയോ നല്ല കുട്ടികളുടെ ആലോചന അവന് വന്നതാണ്‌..അവള്‍ കൂടോത്രം ചെയ്ത് എന്റെ കുഞ്ഞിനെ മയക്കി എടുത്തില്ലേ…നാശം പിടിച്ചവള്‍”
ഞാന്‍ കേള്‍ക്കെ, എന്നാല്‍ എന്നോട് നേരിട്ടല്ലാതെ ഒരീസം അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്ക് ഹീനയായി ഞാന്‍ മാറിയോ? എന്നെ പൊന്നുമോളെ എന്ന് മാത്രം വിളിച്ചിരുന്ന ആ അമ്മ തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്. ശരീരം തളര്‍ന്നുപോയ ഞാന്‍ നിലത്തേക്ക് വീണുപോയി. എനിക്ക് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു ആ കുത്തുവാക്കുകള്‍.
ബോധം വീണപ്പോള്‍ ഞാന്‍ തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അമ്മയുടെ അടുത്തെത്തി. കൊള്ളരുത്തത്തവളായ ഞാനിനി അമ്മയ്ക്കും നന്ദേട്ടനും ഒരു വിലങ്ങുതടി ആകുന്നില്ല എന്ന് കടുത്ത ദുഖത്തോടെ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് ഞാന്‍ ചെന്നത്.
“അമ്മെ..” ദുര്‍ബലമായ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു. അമ്മ വെട്ടുപോത്തിനെപ്പോലെ മുഖം വെട്ടിച്ച് എന്നെ രൂക്ഷമായി നോക്കി.
“ഞാന്‍ ഒരു തെറ്റും അമ്മയോടോ നന്ദേട്ടനോടോ ചെയ്തിട്ടില്ല..എന്നിട്ടും നിങ്ങള്‍ എന്നെ വെറുക്കുന്നു..ഞാന്‍ ചെയ്ത് തെറ്റ് എന്തെന്ന് ചോദിച്ചിട്ടും നന്ദേട്ടന്‍ പറഞ്ഞില്ല..അമ്മയും പറഞ്ഞില്ല..ഞാന്‍ കാരണം എന്റെ നന്ദേട്ടന്റെ ജീവിതം നശിക്കണ്ട..ഞാന്‍..ഞാന്‍ പോവ്വാ അമ്മെ..ഞാന്‍ പോവ്വാ….” കരഞ്ഞുകൊണ്ട് ഞാന്‍ അമ്മയുടെ കാലില്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അമ്മ കാലു മാറ്റിയിട്ടു ചാടി എഴുന്നേറ്റു.
“ഹും..നീ കരഞ്ഞു കാണിച്ചാല്‍ ഇവിടെ ആരുടേം മനസ് അലിയത്തില്ല..മച്ചിയാണ് എന്നറിഞ്ഞുകൊണ്ട് നീ എന്റെ മകനെ ചതിച്ചതല്ലേടി..അവളൊരു തെറ്റും ചെയ്തിട്ടില്ലത്രേ…എന്റെ കുഞ്ഞ് നീറിനീറിയാണ് ജീവിക്കുന്നത്..വല്യ അഭിനയം കാണിച്ചിട്ട് പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് കരുതിയങ്ങു പോകണ്ട..ഒരു മച്ചിയെ തോളില്‍ ചുമന്നു നടക്കേണ്ട ഗതികേട് എന്റെ മോനില്ല..ഹും…എങ്ങോട്ടാണെന്ന് വച്ചാല്‍ നീ പൊക്കോ..”
ഇടിത്തീ പോലെയാണ് അമ്മയുടെ വാക്കുകള്‍ എന്റെ കാതില്‍ വീണത്! ഞാന്‍ മച്ചി ആണത്രേ! ദൈവമേ എന്തൊക്കെ കള്ളങ്ങള്‍ ആണ് ഈ അമ്മ പറയുന്നത്. അപ്പോള്‍ ഇതായിരുന്നു കാരണം അല്ലെ! പാടെ തളര്‍ന്നു പോയ ഞാന്‍ വീഴാതിരിക്കാന്‍ ഭിത്തിയില്‍ പിടിച്ചു. എന്റെ നന്ദേട്ടന്‍ എന്നെ മനസുകൊണ്ട് വെറുക്കാന്‍ കാരണം അപ്പോള്‍ ഇതായിരുന്നു…വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ ആയപ്പോഴും നന്ദേട്ടന്‍ പറഞ്ഞിരുന്നത് കുട്ടികള്‍ ഉടനെ വേണ്ട എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *