ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Posted by

പുഞ്ചിരിക്കാന്‍ വിഫലമായി ശ്രമിച്ചുകൊണ്ട് ഞാനങ്ങനെ പറഞ്ഞപ്പോള്‍, നിറഞ്ഞു നിന്ന കാര്‍മേഘം പൊടുന്നനെ പെയ്തിറങ്ങിയത്‌ പോലെ നന്ദേട്ടന്‍ പൊട്ടിക്കരഞ്ഞു; കുട്ടികളെപ്പോലെ.
“നന്ദേട്ടാ..എന്തായിത്..ആള്‍ക്കാര് കാണും..വീട്ടിലേക്ക് പോകൂ..പ്ലീസ്” ഞാന്‍ കെഞ്ചി.
നന്ദേട്ടന്‍ കൈകള്‍ കൂപ്പി എന്നെ നോക്കി നിഷേധാഭാവത്തില്‍ തലയാട്ടിക്കൊണ്ട് കരഞ്ഞു.
“മാപ്പാക്കണം ഇന്ദൂ..മാപ്പാക്കണം..നിനക്ക് ഒരു കുഞ്ഞിനെ നല്‍കാനുള്ള കഴിവ് എനിക്കില്ല..ഞാന്‍ കാരണം നിന്റെ ജീവിതം നശിക്കേണ്ട എന്ന് കരുതി ഞാനും അമ്മയും കൂടി ഞങ്ങളെ നീ വെറുക്കാന്‍ വേണ്ടി, വെറുത്ത് ഉപേക്ഷിക്കാന്‍ വേണ്ടി നിന്നെ കുറ്റപ്പെടുത്തിയതാണ്..പക്ഷെ നിന്റെ സ്നേഹം..അതെന്നെ തോല്‍പ്പിച്ചു കളഞ്ഞു..എനിക്ക് പറ്റില്ല നീയില്ലാതെ..ഒരു നിമിഷം പോലും..”
നന്ദേട്ടന്‍ ആര്‍ത്തലച്ചു കരഞ്ഞുകൊണ്ടാണ്‌ അത് പറഞ്ഞത്. സ്തംഭിച്ചുപോയി ഞാന്‍! ബാഗ് എന്റെ പക്കല്‍ നിന്നും താഴെ വീണുപോയി. റോഡിനരുകിലാണ് നില്‍ക്കുന്നത് എന്നുപോലും മറന്നു ഞാന്‍ നന്ദേട്ടനെ കെട്ടിപ്പുണര്‍ന്നു. ആ മുഖത്ത് തെരുതെരെ ഞാന്‍ ചുംബിച്ചു.
“നന്ദേട്ടാ..കുട്ടികള്‍ ദൈവഹിതം പോലെയേ കിട്ടൂ..പക്ഷെ അതിനു വേണ്ടി മാത്രമായിരുന്നോ നമ്മള്‍ തമ്മില്‍ സ്നേഹിച്ചത്..കുട്ടികള്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും എനിക്ക് അത് എന്റെ നന്ദേട്ടനെക്കാള്‍ വലുതല്ല..ഇത്ര നാളും എന്റെ ഒപ്പം ജീവിച്ചിട്ടും എന്നെ നന്ദേട്ടന്‍ അറിയാതെ പോയല്ലോ..ഈ ഇന്ദൂട്ടി അത്രയ്ക്ക് സ്വാര്‍ത്ഥ ആണോ നന്ദേട്ടാ…”
പരസ്പരം പുണര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് വീട്ടില്‍ കയറിയപ്പോള്‍ അമ്മ നിലത്ത് തളര്‍ന്നിരുന്നു കരയുകയായിരുന്നു. എന്നെ മോളെക്കാള്‍ അധികം സ്നേഹിക്കുന്ന ആ അമ്മയുടെ അരികില്‍ ഞാനിരുന്നു.
“എന്റെ പൊന്നുമോളെ..നിനക്കൊരു ജീവിതം ഉണ്ടാകാന്‍ വേണ്ടിയായിരുന്നെങ്കില്‍ പോലും ഈ തങ്കപ്പെട്ട മനസ് ഞാന്‍ വിഷമിപ്പിച്ചല്ലോ..എന്നോട് ക്ഷമിക്കണം മോളെ..എന്നോട് ക്ഷമിക്കണം” അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞപ്പോള്‍ ഞാന്‍ നിര്‍വൃതിയോടെ കണ്ണുകള്‍ അടച്ചു..

Leave a Reply

Your email address will not be published. Required fields are marked *