അവരുടെ മനസ്സ് വീണ്ടും ഒന്നാവുകയായിരുന്നു….
അവർ വീട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു… സാധാരണ ബാക് സീറ്റിൽ ഇരുന്നു വരാറുള്ള നീലാംബരി കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് കണ്ട രൂപേഷിന് സഹിക്കാൻ പറ്റുന്നതായിരുന്നില്ല… കാറിൽ നിന്നിറങ്ങിയ നീലാംബരിയോട് രൂപേഷ് അൽപ്പം കടുത്ത ഭാഷയിൽ സംസാരിച്ചു.
“എവിടെയായിരുന്നു… ഇന്ന് ഹർത്താലായിട്ട്…”
അതിനു ഉത്തരമായി അവളുടെ ഒരു തീക്ഷ്‌ണ നോട്ടം മാത്രമായിരുന്നു.
അയാളുടെ ചോദ്യത്തിന് ചെവി കൊടുക്കാതെ അവൾ അകത്തേക്ക് കേറി പോയി. ദീപൻ കാർ ഓഫ് ആക്കി ഇറങ്ങി. അവന്റടുത്തേക്ക് രൂപേഷ് പതുക്കെ നടന്നു വന്നു.
“എവിടെയായിരുന്നെടാ ഇതുവരെ…”
“മാഡം ഒരു സുഹൃത്തിന്റെ വീട്ടിലേക്ക്… ”
“ഏത് സുഹൃത്ത്…”
“എനിക്കറിയില്ല… മാഡം പറഞ്ഞപോലെ വണ്ടി ഓടിച്ചു… ”
“നീ മാഡം പറഞ്ഞപോലെ മാത്രേ ഓടിക്കൊള്ളു…”
അവന്റെ സംസാരത്തിന്റെ രീതി മാറുന്നത് കണ്ട് ദീപൻ തിരിഞ്ഞു നടക്കാൻ ശ്രമിച്ചു…
ദീപനെ ഷർട്ടിൽ പിടിച്ചു വലിച്ച് കാറിൽ ചേർത്തി നിർത്തി രൂപേഷ് കഴുത്തിൽ കേറി പിടിച്ചു…
“പന്ന നായിന്റെ മോനെ… നിന്റെ ഈ കറക്കം ഉണ്ടല്ലോ അത് അവസാനിപ്പിക്കാൻ എനിക്ക് ഒരു നിമിഷം വേണ്ടാ… അവൾ എന്റെ പെണ്ണാ… മനസിലായോടാ…”
രൂപേഷിന്റെ കണ്ണുകളിലെ രൗദ്രഭാവം ദീപൻ ശ്രദ്ധിച്ചു… അവന്റെ കൈ കഴുത്തിൽ പിടിച്ച രൂപേഷിന്റെ കൈ തണ്ടയിൽ അമർന്നു.. പിടിച്ചു വളച്ച് ആ കൈ അവൻ തട്ടി മാറ്റി…
“ഇതൊക്കെ എന്തിനാ… സാ.. റേ… എന്റടുത്ത് പറയുന്നേ… ഉം… പിന്നെ ഈ ഭീഷണിപ്പെടുത്താലും കൈ വെക്കലുമൊക്കെ എന്റടുത്ത് വേണ്ടാ… ” ദീപൻ അൽപ്പം പരുഷമായി പറഞ്ഞും കൊണ്ട് അവന്റെ റൂമിന്റെ അടുത്തേക്ക് പോയി… ഇതെല്ലം നീലാംബരി മുകളിൽ നിന്ന് കാണുകയുണ്ടായി…
രാത്രിയുടെ ഇരുട്ടിനു കാഠിന്യം ഏറി വന്നു… നീലാംബരിയുടെ മനസ്സ് കൂടെയില്ലായിരുന്നു… അവൾ അക്ഷമയോടെ കാത്തിരുന്നു… എല്ലാവരും ഉറങ്ങി എന്ന് തോന്നിയപ്പോ അവൾ മുറിക്ക് പുറത്തിറങ്ങി… ദീപനെ കാണാതെ ഒരു സ്വസ്ഥതയും ഇല്ലായിരുന്നു… അവൾ ഗോവണി പടിയുടെ അടുത്തെത്തിയതും താഴെ ആരുടെയോ കാലൊച്ചകൾ കേട്ടു… അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ ഓരോരോ പടികളായി ഇറങ്ങി… നോക്കിയപ്പോ… രൂപേഷ്… അവൾ പെട്ടെന്ന് തിരിച്ച് റൂമിൽ കേറി.
മൊബൈൽ എടുത്ത് ദീപനെ വിളിച്ചു… ആ വിളിക്കായി അവൻ കാത്തിരിക്കുകയായിരുന്നു…
“ഹലോ…” അവന്റെ ശബ്ദം ചെവികളിൽ പുല്ലാംകുഴൽ നാദമായി അവൾക്ക് തോന്നി…
“ഹലോ” അവളുടെ ശബ്ദം വിറച്ചിരുന്നു.
“എന്തുപറ്റി…” ദീപൻ ചോദിച്ചു…