“സോറി… ഞാൻ…” അവളുടെ ശബ്ദം ഇടറിയിരുന്നു…
ദീപന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥ അവൾ കണ്ടു.
“മാഡം എന്നോട് ക്ഷമിക്കണം… ഞാൻ ഒരിക്കലും അമിതമായ സ്വാതന്ത്ര്യം എടുക്കാൻ പാടില്ലായിരുന്നു. എന്റെ തെറ്റ്…” അവന്റെ മുഖത്ത് കുറ്റബോധം നിഴലിച്ചു നിന്നു…
“ഞാൻ എന്റെ ജീവിതത്തിൽ സന്തോഷം എന്താണ്… അല്ലെങ്കിൽ ജീവിതം എന്താണ് എന്ന് അറിഞ്ഞിട്ടില്ല… പക്ഷെ ഇന്ന് കുറച്ച് സമയമായി നിന്റെ കൂടെ… എന്റെ മനസ്സിൽ ആകുലതകളോ വ്യകുലതകളോ ഇല്ല ദീപാ… ” അവൾ അവനഭിമുഖമായി തിരിഞ്ഞു നടന്നു… അവളുടെ സുന്ദരമായ ആ കണ്ണുകൾ അവന്റെ കണ്ണുകളുമായി എന്തോ സംസാരിച്ചു…
“എല്ലാവരുടെയും കണ്ണിൽ ഞാൻ ചീത്തയാണ്… ഭർത്താവിനെ ഉപേക്ഷിച്ചവൻ… അതും…” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… “അതും കാമം മൂത്ത് ഭർത്താവിനെ കളഞ്ഞവൾ..” എന്റെ ബന്ധുക്കൾ പോലും എന്നോട് സംസാരിക്കാറില്ല… പെൺമക്കളെ പോലും വീട്ടിലേക്ക് വിടില്ല… കാരണം… ഞാൻ… എന്റെ ബുദ്ധിശൂന്യത…”
“ബുദ്ധി ശൂന്യതയോ… ” ദീപൻ ആകാംഷയോടും ജിഞ്ജാസയോടും കൂടി ചോദിച്ചു.
“ഉം… എന്റെ മണ്ടത്തരം… ഞാനും കൈലേഷും തമ്മിൽ ഒരിക്കലും യോചിച്ചു പോവുമായിരുന്നില്ല … കാരണം… സ്വവർഗരതിയിൽ തൽപ്പരനായ ഒരു വ്യക്തി സ്വന്തം ഭാര്യയോടൊപ്പം കിടക്കാൻ മടിച്ചതു കൊണ്ട്…”
പുശ്ചത്തോടെയുള്ള അവളുടെ സംസാരം കേട്ട് ദീപൻ അന്ധാളിച്ച് നിന്നു
“ആദ്യം എനിക്കത് മനസിലായില്ല… പക്ഷെ പിന്നീട്.. കുറേശ്ശ.. കുറേശെ ആ സത്യം മനസിലാക്കി…എന്നിട്ടും ഞാൻ സഹിച്ചു. അയാൾ എന്നോട് ഒരിക്കൽ തുറന്നു പറഞ്ഞു. എന്റെ വിധിയെ പഴിക്കുകയല്ലാതെ വേറെ ഒന്നും എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നില്ല… എല്ലാം സഹിച്ചു… ക്ഷമിച്ചു… പക്ഷെ… ”
അവൾ ഒന്ന് നിർത്തി… ദീപൻ അതിശയത്തോടെ നീലാംബരിയുടെ മുഖത്തേക്ക് നോക്കി…
“അയാളുടെ ബിസിനസ്സ് സ്റ്റാർട്ടപ്പിനു വേണ്ടി… അതിന്റെ സ്റ്റാർട്ടപ്പ് പാർട്ടിയിൽ എന്നെ കണ്ട് മോഹിച്ച ഒരു ബ്രിട്ടീഷ്‌കാരന് മുന്നിൽ എന്റെ കന്യകാത്വം അടിയറ വെക്കാൻ പറഞ്ഞപ്പോ…” അവൾ പൊട്ടി കരഞ്ഞു… അവൾ അടുത്തുള്ള കസേരയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു…
ദീപന്റെ മനസ്സ് വിങ്ങി… അവന്റെ കണ്ണുകളിൽ കണ്ണീർ നിറയാൻ തുടങ്ങി… താൻ ഇതുവരെ കേട്ട കഥകൾ… ആണുങ്ങളെ വിലയില്ലാത്തവൾ… കാമം ശമിപ്പിക്കാൻ കഴിയാത്ത പുരുഷനെ വലിച്ചെറിഞ്ഞു കല്യാണം എന്ന ഏറ്റവും വലിയ ബന്ധത്തെ നശിപ്പിച്ചവൾ… എന്തെല്ലാമായിരുന്നു…