അവളുടെ തോളുകളിൽ കൈ വെച്ചു… അവന്റെ കൈ തൊട്ടതും അവൾ കണ്ണുകൾ കൂമ്പി അടച്ചു… തോളുകൾ പൊന്തി… വയർ ഉള്ളിലേക്ക് വലിഞ്ഞു… അവളുടെ തൊണ്ടക്കുഴി ഉള്ളിലേക്ക് വലിഞ്ഞു… തോളിൽ വച്ച അവന്റെ കൈയിൽ അവൾ ചുണ്ട് ഇട്ടുരച്ചു… അവൻ കൈകൾ കഴുത്തിലേക്ക് കൊണ്ട് പോയി… അവൾ വിറക്കുന്നുണ്ടായിരുന്നു.. വേഗത്തിൽ ശ്വാസം വലിച്ചു വിട്ടു… ഇടക്ക് തൊണ്ടയിൽ നിന്നും ഒരു ഞെരങ്ങുന്ന മൂളിച്ച ഉണ്ടായി… അവന്റെ കൈകളുടെ മാന്ത്രികത അവൾ ആസ്വദിച്ചു തുടങ്ങി… അവളുടെ ചെവികളിൽ അവന്റെ തണുത്ത കൈ പതിച്ചു… അവൾ ചുണ്ട് കടിച്ചു വിട്ടു… ദീപൻ ആസ്വദിക്കുകയായിരുന്നു… അവളുടെ ചുണ്ടോട് ചേർത്ത് ഒന്ന് ഞപ്പി വലിക്കണം എന്ന് തോന്നി… പക്ഷെ അവൾ… പ്രതികരിച്ചാലോ… ഒരിക്കലും അവളുടെ മനസ്സ് വേദനിപ്പിക്കാൻ പാടില്ല… അവന്റെ കൈ അവളുടെ കഴുത്തിന് പിന്നിലൂടെ മുടിയിഴകളിൽ തലോടി… അവൾ താടി ഉയർത്തി… ചുണ്ടുകൾ വിറപൂണ്ടു നിന്നു… അവനു കൂടുതൽ പിടിച്ചു നിൽക്കാനുള്ള ശേഷി ഇല്ല എന്ന് തോന്നി… ആ പവിഴ ചുണ്ടുകളിലേക്ക് അവൻ മുഖം അമർത്താൻ തുടങ്ങി… അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു… അവന്റെ കൃഷ്ണമണികൾ ആ ചുണ്ടുകളിലും അടച്ച കൺപോളകളിലും ഉയർന്ന് പൊങ്ങി നിൽക്കുന്ന പുരികങ്ങളിലും ഇഴഞ്ഞു നടന്നു…അവന്റെ ചൂട് നിശ്വാസം അവളുടെ ചുണ്ടുകളിലും തട്ടിയപ്പോ അവൾ കണ്ണുകൾ ഇറുക്കി അടച്ചു… ഒപ്പം കണ്മിഴിക്കോണുകളിൽ നിന്ന് ഒരിറ്റ് കണ്ണീർ ആ മിഴികൾ പൊഴിക്കുകയും ചെയ്തു… പൊടുന്നനെ മുഖം അവളുടെ മുഖത്തോട് ചേർക്കുന്നത് അവൻ നിർത്തി… പെട്ടെന്ന് കൈകൾ പിൻവലിച്ചു…
അവൾ കണ്ണ് തുറന്നു…
“എന്താ… എന്താ എന്റെ നീലുവിന് പറ്റിയെ… ഇഷ്ട്ടായില്ലേ… ഞാൻ… ചെയ്തത്…” ദീപൻ അൽപ്പം വിഷമത്തോടെ പറഞ്ഞപ്പോൾ… അവൾക്ക് സഹിക്കാൻ ആവുമായിരുന്നില്ല… ആ ചുംബനം അവളുടെ ശരീരം ആഗ്രഹിച്ചെങ്കിലും അവളുടെ മനസ്സിൽ ഒരാശങ്ക ഉണ്ടായിരുന്നു… അത് അവളുടെ പ്രിയപ്പെട്ടവൻ അറിഞ്ഞിരിക്കുന്നു…
“ഇല്ല… ഒരു എതിർപ്പുമില്ല… പക്ഷെ എന്തോ ഒന്ന് മനസിനെ അലട്ടുന്നു… ” നീലാംബരി അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…
“ഇല്ല… ഞാൻ തൊടില്ല… ഈ മനസ്സിൽ വിഷമം വച്ചുകൊണ്ട് ഒരിക്കലും എന്നെ സന്തോഷിപ്പിക്കേണ്ടാ… ” അവൻ കെട്ടി പിടിച്ചു…
തന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷം ഇതിനുമുൻപ് കിട്ടിയിട്ടില്ല… അവൾ ശരിക്കും ഒരു സ്ത്രീ ആയി മാറുകയായിരുന്നു… ചിന്താഗതികൾ തന്നെ മാറി വരുന്നു… അവളുടെ മനസ്സിലെ ആശങ്കകൾ ഒഴിയുന്ന പോലെ… എത്ര നേരം അങ്ങനെ കെട്ടി പിടിച്ചു നിന്നു എന്നറിയില്ല…
ദീപൻ എന്തോ ആലോചനയിൽ ആണ് എന്ന് തോന്നിയ നിമിഷം അവൾ എഴുന്നേറ്റു…