നീലാംബരി 5 [കുഞ്ഞൻ]

Posted by

അവൻ മുന്നോട്ട് നടന്നു… പക്ഷെ ആ ചുമരും ചാരി അവൾ അവിടെ നിന്നു… അവളുടെ കണ്ണുകളിൽ ഭയവും സങ്കടവും നിഴലിച്ചു നിന്നു… തന്റെ പിന്നിൽ നീലാംബരി ഇല്ല എന്നറിഞ്ഞ ദീപൻ തിരിഞ്ഞു നോക്കി…
അവിടെ ഭയത്തോടെ തന്നെ നോക്കുന്ന നീലാംബരിയെ കണ്ട് അവൻ തല വെട്ടിച്ച് ഒരു ദീർഘ നിശ്വാസം വിട്ടു… അവൾ തന്റെ മുഖത്തേക്കും തോക്കിലെക്കും മാറി മാറി നോക്കി… അവൻ അവളുടെ അടുത്തേക്ക് പോയി…
“എന്നെ കൊല്ലല്ലേ… ” കണ്ണീരിൽ കുതിർന്ന വാക്കുകൾ അവളുടെ തൊണ്ടയിൽ നിന്നും വന്നു…
ആ വാക്കുകൾ അവന്റെ നെഞ്ചിനെ ഒരു വെടിയുണ്ട കടന്നു പോകുന്ന വേദന സമ്മാനിച്ച് കടന്നു പോയി…
“നീലു…” അവന്റെ കൈകൾ അവളുടെ തലയുടെ സൈഡിലേക്ക് കൊണ്ട് പോയി ആശ്വസിപ്പിക്കാൻ ശ്രമിച്ചതും… ഞെട്ടി വിറച്ചു കൊണ്ട് അവൾ പറഞ്ഞു… ” അയ്യോ എന്നെ കൊല്ലല്ലേ… എനിക്കറിയാം നീ ഒരു ഡ്രൈവർ അല്ല… എന്തിനാ എന്നെ… ” അവളുടെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീർ ഒഴുകാൻ തുടങ്ങി… അവളുടെ മനസ്സ് ശരിക്കും നീറി… ജീവിതത്തിൽ ഒരു കച്ചിത്തുരുമ്പ് എന്ന് വിചാരിച്ച ദീപനും തന്നെ പറ്റിക്കുകയാണെന്ന് അവൾക്ക് തോന്നി…
“നീലു… നീലു… റിലാക്സ്… കൂൾ… ” അവളുടെ കവിളിൽ തടവി കൊണ്ട് പറഞ്ഞു… പേടിച്ചരണ്ട നീലാംബരി ചുമരിനോട് കൂടുതൽ ചേർന്ന് നിന്നു…
“ഇല്ല… ഞാൻ നിന്നെ ഒന്നും ചെയ്യില്ല… എനിക്കതിന് ഇനി ഒരിക്കലും സാധിക്കില്ല… എല്ലാം ഞാൻ പറയാം… പക്ഷെ നീ ഇപ്പൊ എന്റെ കൂടെ വരണം… എന്നെ വിശ്വാസിക്ക്… ഞാൻ… ഞാൻ എല്ലാം പറയാം… നീ എന്റെ കൂടെ വാ… ”
അവളുടെ കൈ വലിച്ച് കൊണ്ട് പറഞ്ഞു… അവളുടെ കരച്ചിൽ നിന്നു… ദീപന്റെ കണ്ണുകളുടെ ദയനീയത അവൾ കണ്ടു… ഇനി തനിക്ക് എന്ത് സംഭവിച്ചാലും എന്താ… പകുതി മരിച്ചു കഴിഞ്ഞു… ആരെയും വിശ്വസിക്കാൻ പറ്റില്ല… അവൾ യാന്ത്രികമായി അവന്റെ പിന്നാലെ നടന്നു…
വീടിനു പുറത്തെത്തിയതും… വാതിലിന്മേൽ ഒരു വെടിയുണ്ട വന്നു തറച്ചു… നീലാംബരി ശരിക്കും വിറച്ചു…
“നീലു… ഡൗൺ… ഡൗൺ… ആ തൂണിന്റെ താഴെ…” അവൾ തൂണിന്റെ മറവിലേക്ക് നീങ്ങി… അവിടെ ഇരുന്നു…
അവൻ വേറെ ഒരു തൂണിന്റെ അവിടേക്ക് നീങ്ങി…
തൂണിന്റെ മറവിൽ നിന്നും വെടി ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി… മരത്തിന്റെ മറവിൽ രണ്ടു പേരുടെ സാനിദ്ധ്യം അവൻ അറിഞ്ഞു… അവൻ വീണ്ടും ഗൺ ലോഡ് ചെയ്തിരിക്കുന്നത് റെഡി ആണോ എന്ന് നോക്കി… അവൻ ചാരി നിന്നിരുന്ന തൂണിലേക്ക് നാലഞ്ചു തവണ വെടിയുണ്ട വന്ന് തറച്ചു… അവൻ നീലാംബരിയുടെ മുഖത്തേക്ക് നോക്കി…

Leave a Reply

Your email address will not be published. Required fields are marked *