രാത്രീയുടെ യാമങ്ങൾ കടന്നു പോയികൊണ്ടിരുന്നു… ഉറക്കത്തിന്റെ ഒരു ലാഞ്ചന പോലും നീലാംബരിയുടെ കണ്ണുകളെ പുൽകുന്നുണ്ടായിരുന്നില്ല… അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു… വാച്ചിലേക്ക് നോക്കി… 12 മണിയാവുന്നു … നാളെ സൺഡേ… ബോർ അടിച്ച് ചാവും… അവൾ ദീപന്റെ ഓർമയിലേക്ക് കടന്നു. അവനുമായുള്ള ഭാവി ജീവിതത്തിലെ കുളിർ മനസ്സിൽ നിറച്ച് കൊണ്ട് കണ്ണടച്ച് കിടന്നു… എന്തോ ഒരു ശബ്ദം അവളുടെ ആ സുഖമുള്ള സ്വപ്നത്തിന് മുറിവേൽപ്പിച്ചു… തന്റെ മുറിയുടെ ജനാലയുടെ അടുത്ത് നിന്നാണ് ശബ്ദം… “നീലു… നീലു…” പതിയെ ജനൽ പാളികളുടെ ചില്ലിൽ തട്ടുകയും ചെയ്യുന്നു… ആ ശബ്ദം തിരിച്ചറിയാൻ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല… അവൾ കിടക്കയിൽ ഉരുണ്ടുകൊണ്ട് ജനലിന്റെ അടുത്തെത്തി. അവൾ ജനൽ പതിയെ തുറന്നു… ദീപന്റെ ചമ്മിയ മുഖം നിലാവെളിച്ചത്തിൽ അവൾ കണ്ടു…
“ഉം എന്തെ… വലിയ മനക്കട്ടിയുള്ള ആളല്ലേ… ഉം ഉം…”
പുരികം മുകളിലേക്കാക്കികൊണ്ട് കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ അവൾ ചോദിച്ചു… കമഴ്ന്നു കിടന്നു കാലുകൾ ഉയർത്തി ആട്ടികൊണ്ട് കിടന്ന നീലാംബരിയുടെ കണ്ണുകളിലേക്ക് ദീപൻ നോക്കി… ഈ ഒരു കാഴ്ചക്ക് വേണ്ടിയാണ്… അടുത്ത് നിന്ന ചെമ്പകമരത്തിന്റെ മുകളിലൂടെ പൊത്തിപ്പിടിച്ച് കേറി കഷ്ടപ്പെട്ട് ഇവിടെ എത്തിയത്…ജനൽ കമ്പികളിൽ പിടിച്ച അവന്റെ ദൃഢമായ കൈ വിരലുകളിൽ നീലു പതുക്കെ തലോടി…
“അത് ഉറക്കം വരുന്നില്ല… എന്തോ മനസ്സിന് വല്ലാത്ത ഒരസ്വസ്ഥത… ഫോൺ ചെയ്യാൻ നോക്കിയപ്പോ സ്വിച്ച്ഡ് ഓഫ്… ” അവൾ മൊബൈലിലേക്ക് നോക്കി… അത് ബാറ്ററി കഴിഞ്ഞ് ഓഫ് ആയി കിടക്കുന്നു…
“പിന്നെ മുകളിൽ വെളിച്ചം കണ്ടപ്പോ… ”
“എന്ന മുൻവഴിയിലൂടെ കേറി വാ… ” നീലു പറഞ്ഞു…
“ഏയ് വേണ്ടാ… ഞാൻ പോവാ… ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളു…”
“ഉള്ളിലേക്ക് വന്നോ ഇല്ലേൽ ഞാൻ വിളിച്ചു കൂവും… അറിയാല്ലോ എന്നെ… ” കിടക്കയിൽ എഴുനേറ്റിരുന്ന് അവൾ പറഞ്ഞു…
അവളുടെ വെറുത്ത വണ്ണമുള്ള കാലുകൾ നൈറ്റ് ഗൗണിനു പുറത്തായിരുന്നു… ആ സ്വർണകൊലുസുകൾ അവന്റെ കണ്ണുകളിൽ പതിഞ്ഞു… വെളുത്ത് മനോഹരമായ കാൽപത്തിയിലേക്ക് ഇറങ്ങി കിടക്കുന്ന വീതിയേറിയ സ്വർണ്ണ കൊലുസ്സ്…
“വരുന്നുണ്ടോ ഇല്ലയോ…”
അവൻ നിരങ്ങി നിരങ്ങി നീങ്ങി… പാരപ്പെറ്റിൽ നിന്ന് ബാൽകണിയിലേക്ക് കേറി…
അപ്പോഴേക്കും നീലാംബരി വലിയ കോലായിൽ നിന്ന് ബാല്കണിയുടെ വാതിൽ തുറന്നു… അവർ ഒരുമിച്ച് പതിയെ അവളുടെ മുറിയിലേക്ക് നീങ്ങി… താഴെ നിന്ന് ആരോ ഗോവണിപടി കേറി വരുന്ന ശബ്ദം അവരുടെ കാതുകളിൽ പതിഞ്ഞു… അവർ വേഗം ഓടി മുറിയിൽ കേറി… വാതിൽ അടച്ചു…
“ആരാ…” ദീപൻ ചോദിച്ചു…
“ആ വൃത്തികെട്ടവനായിരിക്കും… രൂപേഷ്…അവൻ ഇപ്പൊ അമ്മേടെ ചാരാനാ… അമ്മക്ക് എന്തോ സംശയം ഉണ്ട്… അതിനു വേണ്ടിയാ അവൻ നിന്നോടും ഒക്കെ അൽപ്പം സ്നേഹത്തിൽ സംസാരിക്കുന്നെ… വിഷം ആണ്…”
“ഉം…” ദീപൻ മൂളി…
എന്നാൽ പിന്നീട് ആ കാലൊച്ച കേൾക്കാതായി…
“ഹാവൂ… ഞാൻ വിചാരിച്ചു… അവൻ ഇങ്ങോട്ട് വരും എന്ന്…”
“അല്ല അപ്പൊ രാത്രി വരാറുണ്ടോ…”
“ഇല്ല… പക്ഷെ ഇന്ന് നീ ഇങ്ങോട്ട് വരുന്നത് കണ്ടിട്ടുണ്ടെങ്കിലോ…”
അവർ കട്ടിലിൽ ഇരുന്നു… ദീപൻ കിതക്കുന്നുണ്ടായിരുന്നു…