“എന്ത് പറ്റിയതാ… ഈ ചുണ്ടിന്റെ അവിടെ…” അവൻ പിന്നെയും ചോദിച്ചു…
ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു…” കഷ്ട്ടമുണ്ട്ട്ടാ.. എന്നെ ഇങ്ങനെ ടീസ് ചെയ്യുന്നതിൽ.. എന്തൊരു വേദനയായിരുന്നൂന്നോ…” അവന്റെ നെഞ്ചിൽ കൈ വച്ച് തഴുകി കൊണ്ട് പറഞ്ഞു…
“എവിടെ… ഈ ചുണ്ടത്തോ… ” അവൻ ചുണ്ടിൽ പതിയെ ഒരുമ്മ വച്ചുംകൊണ്ട് ചോദിച്ചു… അവളുടെ മുഖം നാണത്താൽ കൂടുതൽ ചുവന്നു… “അല്ലേടാ പൊട്ടാ ” അവനെ തള്ളി മരിച്ചിട്ടുണ്ടുകൊണ്ട് അവൾ പറഞ്ഞു…
പിന്നെ പതിയെ നടന്ന് അവന്റെ മുറിയുടെ ജനലിലൂടെ യൂക്കാലിപ്സ് തളിർത്ത് നിൽക്കുന്ന ആ മരക്കൂട്ടങ്ങളിലേക്ക് നോക്കി കൊണ്ട് നിന്നു…
അവൻ പിന്നിലൂടെ പോയി അവളുടെ അരയിലൂടെ കൈ ഇട്ട് അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു…
“അത് ആദ്യമായതുകൊണ്ടല്ലേ… അൽപ്പം ചോര വന്നതും ഞാൻ കണ്ടിരുന്നു… പേടിക്കേണ്ടാ… ഞാൻ ഉപേക്ഷിക്കില്ല… ഈ അവസാന ശ്വാസം വരെ… ” അവൻ പറഞ്ഞു നിർത്തി… അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി… “എനിക്ക് പേടിയാവുന്നു… എനിക്കറിയാം എന്റെ പിന്നാലെ ആരോ ഉണ്ടെന്ന്… ആരാന്നറിയാമെങ്കിൽ പോയി കണ്ട് എന്താ വേണ്ടത് എന്ന് വച്ചാൽ കൊടുക്കാമായിരുന്നു…എന്റെ മുഴുവൻ സ്വത്തുക്കളും… പക്ഷെ ഈ ജീവിതം മടുത്തു തുടങ്ങിയിരുന്ന എനിക്ക് ഇപ്പൊ ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്… ഈ ദീപനോടൊപ്പം… നിന്റെ ഭാര്യയായി… നിന്റെ കുട്ടികളെ ഗർഭം ധരിച്ച് പ്രസവിച്ച് അവരുടെ അമ്മയായി… ജീവിക്കണം… എനിക്ക് ജീവിക്കണം… നമ്മുക്ക് എവിടേക്കെങ്കിലും പോവാം… ദൂരെ എവിടേക്കെങ്കിലും… ആരും അറിയാത്ത ഒരു സ്ഥലത്ത്… ” അവൾ കണ്ണീരോടെ പറഞ്ഞവസാനിപ്പിച്ചു…
“ഹും… നീ എവിടേക്ക് പോയിട്ടും കാര്യമില്ല… നിന്റെ പിന്നാലെ വരും… തീർക്കാനുള്ളത് തീർത്തിട്ട് പോകാം… അന്വേഷിച്ചു വരാൻ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ട്… നീ പൊയ്‌ക്കോ… എനിക്ക് ഇന്ന് ഒരാളെ കാണണം… നമ്മളെ സഹായിക്കാൻ ആകെ ചിലപ്പോ അയാൾക്കേ സാധിക്കൂ… ” മനസില്ലാമനസോടെ അവളെ പറഞ്ഞയച്ചു… അവൾ തിരിഞ്ഞ് തിരിഞ്ഞ് നോക്കി കൊണ്ട് പോയി… അവൻ റൂമിലേക്ക് വീണ്ടും തിരിഞ്ഞു നടക്കാൻ നോക്കിയതും കെട്ടിടത്തിന്റെ സൈഡിൽ നിന്നും ഒരാൾ പ്രത്യക്ഷപെട്ടു…
“ഹാ… ഭാസ്കരൻ ചേട്ടനോ.. ” അവൻ ആകെയൊന്ന് പതറി… ഡേ സെക്യൂരിറ്റി ഭാസ്ക്കരൻ ചേട്ടൻ ആയിരുന്നു
ദൂരെ നടന്ന് പോകുന്ന നീലാംബരിയെ അയാൾ നോക്കി.. പിന്നെ അവന്റെ മുഖത്തേക്കും…
“അത് ചേട്ടാ…” അയാൾ ഒന്നുംമിണ്ടിയില്ല… കുറെ നേരം നീലാംബരിയെ നോക്കി നിന്നു… ആ കണ്ണുകളിൽ സഹതാപത്തിന്റെ ഒരു നൊമ്പരം അവന് മനസിലായി… പക്ഷെ എന്തിന് എന്ന് മനസിലായി…
“ചേട്ടാ…”
പെട്ടെന്ന് ഭാസ്കരൻ ചേട്ടൻ അവന്റെ കോളറിൽ കേറി പിടിച്ചു… ആ വയസ്സൻ കൈയുടെ കരുത്ത് ദീപൻ അറിഞ്ഞു…
“പന്നി… എന്താ നിന്റെ ഉദ്ദേശം…”