“നീ അങ്ങനെയങ്ങ് പോയാലോ..എന്നെ വന്നു മുട്ടിയിട്ടു വല്യ ആളായി നീയങ്ങു പോകും അല്ലേടാ..”
പറഞ്ഞതും അയാള്‍ കൈ ചുരുട്ടി അവന്റെ മുഖം ലക്ഷ്യമാക്കി ഇടിച്ചു. പിരിഞ്ഞു പോകാന്‍ തുടങ്ങിയ നാട്ടുകാര്‍ മൊത്തം വീണ്ടും തിരിഞ്ഞു നിന്നു.
തടിയന്റെ വെല്ലുവിളി കേട്ടു പക കലര്‍ന്ന സന്തോഷത്തോടെ തിരിഞ്ഞ ഗീതയെ എതിരേറ്റത് തീരെ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായ ഒരു കാഴ്ചയാണ്. തടിയന്റെ ശക്തമായ പ്രഹരം വെട്ടിമാറി തടഞ്ഞുപിടിച്ച് ചുവടു വച്ചുമാറി പുറം കാലു കൊണ്ട് അയാളുടെ വാരിയെല്ലുകളില്‍ അടിക്കുന്ന ഗോപിയുടെ മിന്നല്‍ പ്രകടനം. ആ ശക്തമായ അടിയേറ്റ തടിയന് ചെന്നു വീണത് റോഡിലൂടെ ഒഴുകി വന്നുകൊണ്ടിരുന്ന, കറുത്ത നിറമുള്ള ഒരു മെഴ്സിഡസ് ബെന്‍സ് കാറിലായിരുന്നു. കാറിന്റെ വശത്തേക്ക് അടിച്ചു വീണ അയാള്‍ റോഡില്‍ കിടന്ന് പുളയുന്നത് അവിശ്വസനീയതയോടെ ഗീത നോക്കി. നിലത്ത് കിടന്നിരുന്ന തടിയന്റെ വലതു കൈപ്പത്തിയില്‍ ഗോപി ആഞ്ഞു ചവിട്ടി. അവന് ഉറക്കെ നിലവിളിച്ചു.
ബെന്‍സിന്റെ ടയറുകള്‍ നിലത്തുരഞ്ഞു നില്ക്കുന്ന ശബ്ദം നഗരമധ്യത്തില്‍ പ്രതിധ്വനിച്ചു.
കാറിന്റെ പിന്‍വാതില്‍ തുറന്ന് ഒരു പെണ്‍കുട്ടി പുറത്തിറങ്ങി. നീല ഇറുകിയ ജീന്‍സും വെള്ള ടൈറ്റ് ടീഷര്‍ട്ടും ധരിച്ചിരുന്ന അവളുടെ സൌന്ദര്യത്തില്‍ ജനക്കൂട്ടം ഞെട്ടേണ്ടതായിരുന്നു; പക്ഷെ വളരെ വിരളമായി കിട്ടുന്ന സംഘട്ടനരംഗം അവരെ ഒന്നടങ്കം ആകര്‍ഷിച്ച് പോയിരുന്നതിനാല്‍ അവളുടെ താര സാന്നിധ്യം താല്‍ക്കാലികമായി അവഗണിക്കപ്പെട്ടു. ഗോപി അവനെ നിലത്ത് നിന്നും തൂക്കിയെടുത്ത് കാറില്‍ ചേര്‍ത്ത് നിര്‍ത്തി അടിവയറ്റില്‍ കാല്‍മുട്ട് വച്ച് ശക്തമായി ഇടിച്ചു. അയാള്‍ മൂത്രമൊഴിച്ചു പോയി. ഒരു ചകിണിക്കെട്ടുപോലെ അയാള്‍ നിലത്തേക്ക് കുഴഞ്ഞു വീണു.
“ഏയ്..വാട്ട്സ് ഹാപ്പനിംഗ്…” പെണ്‍കുട്ടി ചടുലമായി മുന്‍പോട്ടു വന്നു ചോദിച്ചു.
ഗോപി അവളെ അലസമായി ഒന്ന് നോക്കി. പിന്നെ നിലത്തിരിക്കുന്നവന്‍ ഒരു ചവിട്ടു കൂടി നല്‍കിയിട്ട് വെട്ടിത്തിരിഞ്ഞു. ഗീത അന്തം വിട്ടു നില്‍ക്കുകയായിരുന്നു. തടിയന് ഗോപിയെ എടുത്തിട്ടു ചവിട്ടുന്നത് കാണാന്‍ കാത്തുനിന്നിരുന്ന അവള്‍ക്ക് സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ പോലും സാധിച്ചില്ല.
“അച്ഛാ..നോക്ക്… അന്ന് മാളില്‍ വച്ച് എന്നെ ശല്യപ്പെടുത്തിയിട്ട് ഓടിയവന്…അവന് തന്നെയാണ് ഇത്..ഇവനെ പോലീസില്‍ ഏല്‍പ്പിക്കണം..” പെണ്‍കുട്ടി പറയുന്നത് കേട്ട് ഗോപി തിരിഞ്ഞു നോക്കി.
അവളുടെ അച്ഛന് കാറില്‍ നിന്നും ഇറങ്ങി നിലത്ത് കിടന്നിരുന്ന തടിയന്റെ അരികിലെത്തിയപ്പോഴാണ് ഗീത അയാളെ വ്യക്തമായി കണ്ടത്.
“കരുണാകരന് മുതലാളി..” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
രതിമന്മഥന് 4 [മാസ്റ്റര്‍]
Posted by