ആറാം തമ്പുരാൻ

Posted by

ആറാം തമ്പുരാൻ

Aaram Thamburaan Author  JOE

മുംബൈയിലെ ഒരു ബിസിനസ്സുകാരനായിരുന്നു നന്ദകുമാർ .തന്റെ പഴയ  മാനേജർ ആയിരുന്ന എബി മാത്യുവിന്റെ ചില തിരിമറികൾ കാരണം നന്ദന് വൻ സാമ്പത്തിക നഷ്ടങ്ങളുണ്ടായി.ഒരു ഓസ്ട്രേലിയൻ കമ്പനിയുമായി നടക്കേണ്ടിയിരുന്ന ബിസിനെസ്സ് എബി കാരണം നഷ്ടപെടുന്നതിലൂടെ കോടികളുടെ കച്ചവടമാണ് നന്ദന് നഷ്ടമായത് .ഈ ഊരാക്കുടുക്കിൽ നിന്ന് തന്നെ രക്ഷിക്കാൻ ഒരാൾക്കേ കഴിയു എന്ന് നന്ദന് അറിയാം …ജഗൻ എന്ന് സ്നേഹമുള്ളവർ വിളിക്കുന്ന ജഗന്നാഥൻ .മുംബൈയിലെ ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ തനിക്ക് ലഭിച്ച സുഹൃത്ത് ..ഒറ്റ രാത്രികൊണ്ട് പൂ പറിക്കുന്ന ലാഘവത്തോടെ ജഗൻ നന്ദന്റെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുത്തു .കാശിട്ടു വിലപറയാവുന്ന ബന്ധമായിരുന്നില്ല അവരുടേത് ,മാത്രവുമല്ല പണം ഒരിക്കലും ജഗനെ മോഹിപ്പിച്ചിരുന്നില്ല.എന്നാലും നന്ദന്റെ നിര്ബന്ധംകൊണ്ട് ജഗൻ നാട്ടിലൊരു പഴയ കൊട്ടാരം വിലയ്ക്ക് വാങ്ങി .ആ കണിമംഗലം  കൊട്ടാരവുമായി  ജഗനുള്ള  ബന്ധം നന്ദന് അറിയിലാരുന്നു.ജഗന് കൂട്ടിനു ഡ്രൈവർ ബാപ്പുവിനെയും വക്കീൽ ജെയിംസിനെയും  നന്ദൻ  നാട്ടിലേക്കയച്ചു .

നാല് മാസങ്ങൾക്കു ശേഷം …

മുംബയിലെ ചേരികളിൽ പയറ്റി വളർന്ന ജഗന് ഈ കൊച്ചു നാട്ടുമ്പുറത്ത് നേരമ്പോക്കിനുപോലും ഒരു എതിരാളി ഇല്ലായിരുന്നു.ആകെയുള്ളത് ഒരു ഒറ്റക്കണ്ണൻ തമ്പുരാനും അയാളുടെ ചില  ശിങ്കിടികളും.ശരീരമനങ്ങി ഒന്നും ചെയ്യാനില്ലാത്തതു ജഗനിൽ മടുപ്പുളവാക്കിതുടങ്ങിയിരുന്നു .കണിമംഗലം കോവിലകം വാങ്ങിയകൂടെ ഒഴിവാക്കാൻ കഴിയാഞ്ഞ  രണ്ടു അതിഥികളെക്കൂടി ജഗന് കിട്ടിയിരുന്നു .ഒരു കാർന്നോരും മോളും.കാർന്നോരു കൃഷ്ണ വർമ്മ പഴയ കൊട്ടാരം സംഗീതജ്ഞൻ ആയിരുന്നു.അങ്ങേരുടെ വളർത്തുമകൾ  മഞ്ജു .സത്യത്തിൽ മഞ്ജുവിനെ  മോഹിച്ചാണ് ജഗൻ അവരെ അവിടുന്ന് ഒഴിവാക്കാഞ്ഞത് .പക്ഷെ മാസം നാല് കഴിഞ്ഞിട്ടും മഞ്ജു  ജഗന് വഴങ്ങിയില്ല .അവൾ അമ്പലവും സംഗീതവുമായി കഴിയുന്ന ഒരു പാവം കുട്ടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *