ഹിതയുടെ കോളേജ് ടൂർ [സിമോണ]

Posted by

ഹിതയുടെ കോളേജ് ടൂർ

Hithayude College Tour Author : Simona

 

“ന്നാ പിന്നെ നമ്മക്കൊരു ടൂറു പോയാലോ. വേഗം കേറിക്കോ…. വണ്ടി ഇട് ക്കാറായി ട്ടാ…. “

സസ്നേഹം
സിമോണ.

ഹിതയുടെ കോളേജ് ടൂർ (സിമോണ)

“ആ… എല്ലാരും എത്തിയോ??… എണ്ണം എടുത്തേ….”
വിപിനചന്ദ്രൻ സാർ ഉച്ചത്തിൽ പറഞ്ഞു…

“നേരം വൈകിയല്ലോ… ആറരയായി…. സെക്കൻഡ് ഷോയുടെ സമയം ആവുമ്പോഴേക്കും പത്തറുപത് കിലോമീറ്റർ പോവണ്ടതാ…
കൊടുങ്ങല്ലൂർ അശോകയിൽ ഇന്ന് സെക്കൻഡ്ഷോക്ക് കയറി അത് കഴിഞ്ഞാൽ നേരെ ഊട്ടി…”
സാർ ട്രിപ്പ് വിശദീകരിച്ചു.
“അവിടെ റൂം ബുക്ക് ചെയ്തിട്ടുണ്ട്… ഇന്ന് രാത്രി തിയേറ്ററിലും ബസിലും ഇരുന്നു തീർക്കേണ്ടതാ.. വേഗം!! വേഗം!!…”

“ഒന്നേ… രണ്ടേ… മൂന്നേ……..
പതിനെട്ടെ… പത്തൊൻപതേ..
ഇരുപത്തി ഒന്നേ… ഇരുപത്തി രണ്ടേ……
എല്ലാരും ആയി സാറേ…. ”
കാക്കക്കൂട്ടിൽ കല്ലിട്ടോണം എല്ലാരും കൂടെ വിളിച്ചുപറഞ്ഞു.

“ആ …എന്നാൽ ഇനി കയറിക്കോ……..”
സാർ ബസിന്റെ വാതിലിനടുത്തേക്ക് നിന്ന് കയറുന്നവരുടെ എണ്ണം മാർക്ക് ചെയ്യാൻ തുടങ്ങി..

ഇന്ന് ഞങ്ങടെ കോളെജിന്ന് ടൂർ പോവാണ് .. മൂന്നു ദിവസത്തേക്ക്.. ഊട്ടി, കൊഡൈസ്‌, മൂന്നാർ… (അതെന്നെ ന്നെ… സ്ഥിരം ക്ളീഷേ.. അല്ലാണ്ട് മൂന്നു ദിവസത്തിക്ക് ഇപ്പൊ അന്റാർട്ടിക്കേൽ പോവാൻ പറ്റോ?? അതിനുള്ള കൂറാടൊന്നും ഈ ക്‌ളാസ്സിലെ വേറെ ആര്ക്കും ഇല്ലാഡോ…
അതൊക്കെ ഈ കോളേജിന്റെ മാനേജർ ഡോക്ടർ കുട്ടൻ പെരേരക്ക് മാത്രമുള്ള സെറ്റ് അപ്പല്ലേ..)

പറയാൻ മറന്നു…
ഞാൻ ഹിത…

Leave a Reply

Your email address will not be published. Required fields are marked *