ശെരി.. ഞാൻ പറയാം.. കുഞ്ഞിനോട് മാത്രം.. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അറിയുമോ എന്നെനിക്കറിയില്ല.. ഈ സൈനിക നീക്കത്തെ കുറിച്ച്.. നമ്മുടെ രാജ്യത്തിനു വെളിയിൽ നമ്മുടെ സേന നടത്തിയ ആദ്യ ഓപറേഷൻ എന്ന പ്രത്യേകതയും ഈ സൈനിക നീക്കത്തിന് ഉണ്ടായിരുന്നു.. ഞങ്ങളാണ് ലോക ശക്തി എന്ന് പറഞ്ഞിരുന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഹെർബർട്ട് വാക്കർ ബുഷ് സീനിയറിന്റെ മുന്നിൽ തഗ് ലൈഫ് എന്താണന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാണിച്ചു കൊടുത്ത ഓപറേഷൻ കേക്ട്സ്..
അടുത്ത ഭാഗം ഓപറേഷൻ കേക്ട്സ്നെ കുറിച്ചുള്ള വിവരണം ആണ്.. ഈ ഭാഗത്തിന്റെ അഭിപ്രായം കേട്ടിട്ട് ഇടാം എന്ന് വെച്ചു.. ഇതുപോലുള്ള വിവരണങ്ങളും മറ്റും കഥ വായിക്കുന്നതിനു ബുദ്ധിമുട്ട് ആകുന്നുണ്ടങ്കിൽ ഇങ്ങനത്തെ വിവരണങ്ങൾ ഒഴിവാക്കാം.. കഥ വായിക്കുമ്പോൾ ചിലർക്ക് കൺഫ്യൂഷൻ ആകുന്നു എന്ന് പറഞ്ഞിരുന്നു.. അത് കൊണ്ടാണ് വിവരണം വേണോ എന്ന് ചോദിക്കുന്നത്.. വേണ്ടങ്കിൽ ധൈര്യമായി തുറന്നു പറയാം..