നീ.ല.ശ 2 [പമ്മന്‍ജൂനിയര്‍]

Posted by

ചരിഞ്ഞു കിടക്കുന്ന നീലിമയുടെ തടിച്ചുരുണ്ട ഇടഭാഗത്തേക്കായിരുന്നു ആദ്യം അവള്‍ നോക്കിയത്. വല്ലാത്തൊരിഷ്ടമാണ് ലതികയ്ക്ക് നീലിമയോട്.
നീലിമയുടെ അടുത്തിരുന്ന ലതിക മെല്ലെ അവളുടെ നെറ്റിയില്‍ തലോടി.

ചൂടില്ല.

”ചൂടില്ലല്ലോ അപ്പോള്‍ പനിയല്ല പിന്നെന്താ നീലൂട്ടി നിന്റെ തലവേദനയ്ക്ക് കാരണം….”
”ലതികേ എന്റെ ഫോണില്‍ ഞങ്ങടെ ഓട്ടോ ലക്ഷ്മണന്റെ നമ്പരുണ്ട്… നീയൊന്ന് വിളിച്ചിട്ട് ലക്ഷ്മണനോടിത്രേടെ ഒന്ന് വരാന്‍ പറ… ഞാന്‍ തിരികെ പോവാ…”

”അത് ഞാന്‍ പറയാം നീലൂട്ടി… പക്ഷെ നീ പറ… എന്താ നിന്റെ പ്രോബ്ലം… നിനക്കെന്തോ ടെന്‍ഷനുണ്ടായിട്ടുണ്ട്. എനിക്കത് മനസ്സിലായി നീലൂട്ടി…”

”ഏയ്… ഒന്നൂല്ലടി… നീ ലക്ഷ്ണനെ വിളി…” ലതിക നീലിമയുടെ ബാഗില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ പോയി.

ഒന്നും ഓര്‍ക്കാതെ കണ്ണടച്ച് കിടന്ന് ഒന്ന് മയങ്ങാന്‍ നോക്കിയതാണ്. ലതിക അത് നശിപ്പിച്ചു. രാവിലെ നടന്ന സംഭവം വീണ്ടും നീലിമയുടെ മനസ്സിലേക്ക് തെകുട്ടി വന്നു.

****** ******* *******

ഇളയകുട്ടികള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് വാങ്ങി തിരികെ വരുമ്പോഴാണ് പടനിലത്തുനിന്ന് അപ്പൂപ്പന്‍ വിളിച്ചത്. വൈഷ്ണവിന്റെ ഫോണിലാണ് വിളിച്ചത്.

”മക്കളേ… വെള്ളപ്പൊക്കമൊക്കെ കഴിഞ്ഞോണ്ട് നമ്മുടെ കൃഷിക്കിപ്പോള്‍ നല്ല ഡിമാന്റാ. എല്ലാം പാകമായി. ഒന്നുമിട്ടിട്ട് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അങ്ങോട്ട് വരാന്‍ പറ്റില്ല. ~ഒരു കാര്യം ചെയ്യ്… മോന്‍ ഇളേതുങ്ങളെം കൊണ്ട് ഇങ്ങോട്ട് വാ… ഗൗരിക്കുട്ടിയെക്കൂടി എടുത്തോ” കുമാരന്‍പിള്ളയുടെ പതിവില്ലാത്ത ആ ഫോണ്‍ വിളികേട്ടപ്പോള്‍ വൈഷ്ണവിന് എന്തോ വല്ലായ്മ തോന്നി. അവന്‍ തന്റെ തലമുടി ചൊറിഞ്ഞ് അനിയത്തി ലക്ഷ്മിയോട് പറഞ്ഞു…

”എടീ അപ്പൂപ്പന്‍ വിളിച്ചു ഭയങ്കര സ്‌നേഹം, നമ്മളങ്ങോട്ട് ചെല്ലാന്‍…”

Leave a Reply

Your email address will not be published. Required fields are marked *