”ങേ നമ്മളങ്ങോട്ട് ചെല്ലാനോ… സാധാരണ പതിവില്ലാത്തതാണല്ലോ. ഇതെന്താ ഇപ്പോ ഇങ്ങനെ…” ലക്ഷ്മിയും വലതുകൈയുടെ ചൂണ്ടുവിരല്‍ കീഴ്ത്താടിയില്‍ തൊട്ട് ചിന്തിച്ചു.
”എന്തുവാ വൈഷ്‌ണേട്ടാ…” കേളു ചോദിച്ചു. വൈഷ്ണവിന്റെ മറുപടി പ്രതീക്ഷിച്ച് ജീവയും അവനെ നോക്കി.
”ആടാ… എന്താന്നറീല്ല അപ്പൂപ്പന്‍ വിളിച്ച് പതിവില്ലാതെ ഭയങ്കര സെന്റി നമ്മളെ കാണണംന്ന് ഗൗരിക്കുട്ടീനേം എടുത്തോളാന്‍…”
”വൈഷ്ണവേട്ടാ… പ്രായമായോരുടെ ആഗ്രഹാ… നമ്മളത് സാധിച്ച് കൊടുക്കണം. അറിയാന്‍ പറ്റില്ല… വേഗം അച്ഛനേം അമ്മേം വിളിച്ച് കാര്യം പറ…” കാന്താരി ജീവയാണത് പറഞ്ഞത്.
”മതീടെ വലിയവായില്‍ കൊച്ച് വര്‍ത്തമാനം… സോറി കൊച്ച് വായില്‍ വലിയ വര്‍ത്തമാനം….”
”വൈഷ്‌ണേട്ടാ പറയാന്‍ അറിയില്ലാങ്കി പറയേരുത്…” ജീവയും വൈഷണവും പരസ്പരം കളിയാക്കല്‍ തുടങ്ങി.
അപ്പോള്‍ ലക്ഷ്മി പറഞ്ഞു. ”ഒന്ന് നിര്‍ത്ത്…. ഇതൊരു ഗൗരവമായ വിഷയമാ… വേഗം വാ… എന്തായാലും ശശാങ്കനപ്പൂപ്പന്‍ വന്ന സ്ഥിതിക്ക് അച്ഛനില്ലേലും അമ്മ ഇവിടെ ഒറ്റക്കാവില്ല. അല്ലേല്‍ അമ്മ ഓഫീസിന്ന് അങ്ങോട്ട് വരാന്‍ പറയാം… ഗൗരിക്കുട്ടീനേം കൊണ്ട് പോകാം. നമുക്ക് നാളെയിങ്ങ് വരാം എന്താ…”
”ഐഡിയ…. ” കേളുവിന് സന്തോഷമായി.
”ഓ ഇവന്‍ അമ്മൂമ്മേടെ കിണ്ണത്തപ്പം തിന്നാനുള്ള കൊതികൊണ്ട് ഹാപ്പി ആയതാ കേട്ടോ ജീവേ…” വൈഷ്ണവ് ജിവയോട് പറഞ്ഞു.
”ഓ… പിന്നേ കൊതിയില്ലാത്തൊരാള്…” ജീവ വൈഷ്ണവിനെ കളിയാക്കി.
”അല്ലേല്ലും ബോബനും മോളിയും കട്ടയ്ക്ക് നിക്കൂല്ലോ…. ബാക്കിയുള്ളോന്‍ ഒറ്റ.,..” വൈഷ്ണവ് സെന്റിയടിച്ചു.
”എന്റെ വൈഷ്ണവേട്ടന് ഈ ലക്ഷ്മിക്കുട്ടിയില്ലേ… പിണങ്ങാതെ മുത്തേ…” ലക്ഷ്മി വൈഷ്ണവിന്റെ കയ്യില്‍ പിടിച്ചു.
”ഒന്ന് പോയേടി… ” വൈഷ്ണവ് ദേഷ്യപ്പെട്ട് ലഭക്ഷ്മിടെ കൈ തട്ടിമാറ്റി വേഗത്തില്‍ നടന്നു.
”ഇതാ കുഴിപ്പം… ചുമ്മാതല്ല പിള്ളേര് കേറി ട്രോളടിക്കുന്നത്…” ലക്ഷ്മി ദേഷ്യത്തില്‍ പറഞ്ഞു.
****** ******* *******