ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം
പൊന്‍ പീലിയായി വളര്‍ന്നിതാ
മഴപോലെയെന്നില്‍ പൊഴിയുന്നു
നേര്‍ത്തവെയിലായി വന്നു
മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം
നീലിമ തെല്ലൊന്ന് മയങ്ങിപ്പോയി. എങ്കിലും ഉപബോധമനസ്സില്‍ പാട്ടിന്റെ ഈരടികള്‍ നിറയുന്നു. ക്രമേണ തന്റെ പ്രിയതമനെ അവള്‍ ഓര്‍ത്തുപോയി. അയാളുടെ ചുടുചുംബനം. ചുണ്ടുകള്‍ കൂട്ടിവലിച്ചുള്ള ചുടുചുംബനം.
മധുരതരമായ ആദ്യ രാത്രി.
പടവലംവീട്ടിലെ മച്ചുമേഞ്ഞ മുറിയില്‍.
തടിക്കട്ടിലിന്റെ മുരള്‍ച്ച.
ബാലനെ നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും സ്വന്തമായി കഴിഞ്ഞുള്ള ആ ആദ്യരാത്രി. വിറയ്ക്കുന്ന വിരലുകളോടെ കുപ്പിഗ്ലാസില്‍ പാലുമായെത്തിയത്. അന്നും തമാശക്കാരനായിരുന്നു ബാലന്‍….
ഓര്‍മ്മകള്‍ അടുക്കില്ലാതെ മനസ്സില്‍ കിടന്നു കറങ്ങുകയാണ്….
മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍
ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാന്‍
ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാന്‍
ഇഴചേര്‍ത്തു വെച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിന്‍ ചിരിയോടെ
ഒളി മായാ മഴവില്ലായ്
ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ
”നീലീ……………” സ്‌നേഹം കൂടുമ്പോള്‍ ബാലന്‍ നീട്ടിവിളിക്കാറുള്ളത്. അറിയാതെ കണ്ണുതുറന്നുപോയി. അടുത്ത് ബാലന്‍ ഉണ്ടെന്ന് തോന്നിയതാണ്….
മഴപോലെയെന്നില്‍ പൊഴിയുന്നു
നേര്‍ത്തവെയിലായി വന്നു
മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം