മഴപോലെയെന്നില്‍ പൊഴിയുന്നു
നേര്‍ത്തവെയിലായി വന്നു
മിഴിയില്‍ തൊടുന്നു പതിവായ്…..
നിലാവേ മായുമോ….
കിനാവും നോവുമായി….
നിലാവേ മായുമോ….
കിനാവും…. നീലിമയുടെ ഫോണ്‍ റിംങ് ചെയ്യുന്നു. ബാലന്റെ നമ്പരാണ്. നീലിമ പരിഭ്രമത്തോടെ ഫോണെടുത്തു. തലവേദനയാണെന്ന് അറിഞ്ഞോ…. ആണെങ്കില്‍ ഇപ്പോള്‍ ഇങ്ങെത്തും ജോലി കളഞ്ഞിട്ട്…
”നീലീ…. ഡീ…. നിന്നെ പിള്ളേര് വിളിച്ചോ….”
”പിള്ളേരോ…”
”എന്തോന്നാടീ പിള്ളേരെന്നോ… നീയെന്താ ഈ ലോകത്തൊന്നുമല്ലേ…”
”അല്ല ബാലോ… പിള്ളേരില്‍ ആര് വിളിച്ചൂന്നാ…”
”എടീ…ലക്ഷ്മി, കേളു, ജീവ…. പിന്നാ ഒടിയനും… കേട്ടോടീ കുമാരന്‍പിള്ളേടെ മോളേ”
”ബാലോ…. ഞാന്‍ പറഞ്ഞിട്ടുണ്ട് ഒടിയനെ ഇരട്ടപ്പേര് വിളിക്കല്ലേന്ന്…”
”നീയിപ്പോ വിളിച്ചതോ…ഹഹഹഹ ബാലന്‍ വിളിക്കണതാ കുറ്റം…എന്നാ പിന്നെ അവനെയിനി കുമാരന്‍പിള്ളേടെ കൊച്ചുമമോനെന്ന് വിളിക്കാട്ടോ….”
”ഹെന്റെ ബാലേട്ടാ സമയമില്ല വിളിച്ച കാര്യംപറ….”
ഈ സമയം നീലിമയുടെ ഫോണിലേക്ക് ലക്ഷ്മിയുടെ കോള്‍ എത്തി.
”ആ… ദാ ലക്ഷ്മി വിളിക്കണു…”
”എന്നാ എടുക്ക് ഞാന്‍ കട്ട് ചെയ്യുവാ…” ബാലഇന്ദ്രന്‍ തമ്പി ഫോണ്‍ കട്ട് ചെയ്തു. ലക്ഷ്മിയുടെ ഫോണ്‍ കണക്ടായി.
”അതേ അമ്മേ… പടനിലത്തൂന്ന് അപ്പൂപ്പന്‍ വിളിച്ചമ്മേ…. ഞങ്ങള് പിള്ളേരെല്ലാം കൂടി ഇന്നങ്ങോട്ട് ചെല്ലാന്‍ ഗൗരിക്കൂട്ടിയേം എടുത്തോളാന്‍… അച്ഛനെ ഞാന്‍ വിളിച്ചു… പൊക്കോളാന്‍ പറഞ്ഞു…”
”നിങ്ങള് ഒറ്റക്കോ… പടനിലത്തേക്കോ… ഹെന്റെ ലക്ഷ്മീ നീയെന്താ ഈ പറയുന്നേ… കുരുത്തംകെട്ട ഈ കേളൂനെം ജീവേം കൊണ്ടോ… തോടുംകുളോം ഉള്ളസ്ഥലാ അവിടെ നീ
എന്നെ തലവേദനയാക്കാതെ വെച്ചേ…. ഞാനച്ഛനെ വിളിച്ച് പറഞ്ഞോളാം…”
നീലീമ ഫോണ്‍ കട്ട് ചെയ്തു.
******* ******* *******
പടനിലം വീട്ടില്‍ കുമാരന്‍പിള്ളയും ഭാനുമതിയും സന്തോഷത്തിലായിരുന്നു. കൊച്ചുമക്കളെ കാണുമ്പോള്‍ ഉള്ള ഗൗരവം ഒന്നും കാണാത്തപ്പോള്‍ ഇല്ല. എപ്പോഴും അവരോട് സ്‌നേഹം മാത്രേ ഉള്ളു. പക്ഷെ അവരുടെ കുസൃതികള്‍ കാണുമ്പോള്‍ ഗൗരവം നടിക്കുന്നതാണ് ഇരുവരും.
”എടിയേ ഭാനു ഒന്നിങ്ങ് വന്നേ ഒന്നെണ്ണയിട്ട് താ ഞാനൊന്ന് വിസ്തരിച്ച് കുളിക്കട്ടേ…”