ടൈംമെഷീൻ [KOchoonj]

Posted by

ടൈംമെഷീൻ
Timme Machine Author : By KOchoonj..

 

ഇതൊരു പരീക്ഷണമാണ്… കണ്ട ചില സിനിമകളും മറ്റും പ്രജോതനമായിട്ടുണ്ട് എന്ന് കൂട്ടിക്കോ… പിന്നെ എന്റെ തട്ടുപൊളിപ്പൻ ഭാവനയും.. ഒരു ചെറിയ തുടക്കമാണ്.. നിങ്ങൾക്കു ഇഷ്ടമായെങ്കിൽ മാത്രമേ തുടർന്നെഴുതു.. യുക്തിയൊന്നും ഇതിൽ ഉണ്ടാവില്ല.. വെറുതെ ഒരു പ്രാന്തിന് എഴുതിയതാണ്.. പേജ് വളരെ കുറവാണ്… ഉപ്പ് നോക്കാൻ പോലും ഇല്ല എന്നും അറിയാം.. ക്ഷമിക്കുക… ഇതുവരെ നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്കു ഒരുപാട് നന്ദി…

സ്നേഹപൂർവ്വം കൊച്ചൂഞ്ഞു..

ഇരുട്ടത്ത് തപ്പിതടഞ്ഞു വീഴാതെ ഞാൻ ഒരുവിധം മോന്നോട്ടുനീങ്ങി.. ഇടയ്ക്കിടയ്ക്ക് ആകാശത്തു ചിത്രപ്പണികൾ നടത്തുന്ന മിന്നൽ ജനലിലൂടെ ഇങ്ങോട്ടും എത്തിനോക്കുന്നുണ്ട്… പക്ഷെ കൊടും ഇരുട്ടിലൂടെ ഇങ്ങനെ മുന്നോട്ടുപോകാൻ സാധിക്കില്ല.. വല്ലോം തട്ടി താഴെവീണു അതിൽനിന്നും നിർഗളിച്ച ശബ്ദം കേട്ട് ഉറങ്ങുന്നവർ എഴുന്നേറ്റാൽ ശരിയാവില്ല.. ചന്ദ്രൻ ചേട്ടൻ എവിടാണോ.. ഞാൻ ജനാലയിലൂടെ ആകാശത്തേക്ക് നോക്കി.. ഇല്ല.. പുള്ളിക്കാരനെ കാണുന്നില്ല.. കാർമേഘങ്ങൾ വന്നു നിറഞ്ഞു നിൽക്കുകയാണ്.. പുള്ളി അതിനുള്ളിലെവിടെയോ മറഞ്ഞിരിപ്പാ..

ഇനി രക്ഷയില്ല.. വെറുതെ എന്തിനാ എല്ലാവരെയും ഉണർത്തുന്നത്.. ചെറിയ ഒരു പേടിയോടെ ഞാൻ മൊബൈൽ ഫ്ലാഷ് ഓണാക്കി.. നിങ്ങളെല്ലാവരും വിചാരിക്കും ഞാനൊരു കള്ളനാണ്.. കക്കാൻ വന്നതാണ് എന്നൊക്കെ.. എന്നാൽ അല്ല.. ഞാൻ കള്ളനുമല്ല.. കാക്കാൻ കേറീ്തുമല്ല.. ഇതേ എന്റെ സ്വന്തം വീടുത്തന്നെയാ.. അപ്പൊ നിങ്ങളോർക്കും പിന്നെന്തിനാ ഇങ്ങനെ പാത്തും പതുങ്ങിയും പോണത് എന്ന്.. പറയാം.. അതിനുമുമ്പ് എന്നെ വിശതമായൊന്നു പരിചയപ്പെടുത്താം..

Leave a Reply

Your email address will not be published. Required fields are marked *