അനുരാഗ കരിക്കിൻവെള്ളം
Anuraga Karikkin Vellam | Author : JOE
ഘു ആളൊരു മുരടനാണ്.ഇരുപത്തിരണ്ടാം വയസ്സിൽ താൻ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻവേണ്ടി മാത്രം കഷ്ടപ്പെട്ട് പഠിച്ചു പോലീസുദ്യോഗം മേടിച്ചവൻ .എന്നാൽ ജോലി കിട്ടി തിരിച്ചെത്തിയപ്പോഴേക്കും അവൾ മറ്റൊരു വിവാഹം കഴിക്കുന്നത് അയാൾക്കു നോക്കി നിൽക്കേണ്ടി വന്നു .അന്ന് മുതൽക്കേ ജീവിതം മടുത്തു തുടങ്ങിയതാണ് രഘുവിന് . നന്ദിനിയെ മറന്നു മറ്റൊരു വിവാഹത്തിന് സമ്മതം മൂളാൻ അവന് നീണ്ട അഞ്ചു വർഷങ്ങൾ വേണ്ടി വന്നു .അങ്ങനെ തനി നാട്ടിന്പുറത്തുകാരിയായ ആശ രഘുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു .ഒരിക്കലും മാതൃകാപരമായ ഒരു ദാമ്പത്യമായിരുന്നില്ല അവരുടേത് .നന്ദിനിയുടെ സ്ഥാനത്ത് ആശയെ കാണാൻ അയാൾക് കഴിഞ്ഞില്ല എന്ന് പറയുന്നതാകും ശരി.തൊട്ടതിനും പിടിച്ചതിനും ചൂടാവുന്ന സ്വഭാവം രഘുവിന് ധാരാളം സസ്പെന്ഷനുകളും ട്രാൻസ്ഫെറുകളും നേടിക്കൊടുത്തു .ഒടുവിൽ അവർക്ക് എറണാകുളത്തേക്ക് താമസം മാറ്റേണ്ടി വന്നു.
കാലങ്ങൾ പലതു കടന്നുപോയി.ഇതു 2019.കൊച്ചി പഴയ കൊച്ചി അല്ല.പക്ഷെ രഘു പോലീസ് പഴയ രഘു പോലീസ് തന്നെ.രഘുവും ആശയും തമ്മിലുള്ള കെമിസ്ട്രി, എല്ലാ അർത്ഥത്തിലും ,അങ്ങ് തട്ടുമ്പുറത്താരുനെങ്കിലും,കേരളത്തിലെ പല കുടുംബങ്ങളിലെയുംപോലെ മക്കളുടെ നല്ല ഭാവിക്കു വേണ്ടി അവർ ഒരു ചുവരിനുകീഴെ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചു ജീവിച്ചു.ഈ ദാമ്പത്യം തകരാതെ കാത്തുസൂക്ഷിക്കുന്നതിൽ ആശക്കുള്ള പങ്ക് വളരെ വലുതായിരുന്നു.ഭർത്താവും കുട്ടികളുമല്ലാതെ മറ്റൊരു ജീവിതമില്ല എന്നുറച്ചു വിശ്വസിക്കുന്ന,രാത്രി കണ്ണീർ സീരിയലുകൾ കണ്ടു കണ്ണീരൊഴുക്കി കമെന്റ്ററി പറയുന്ന തനി നാട്ടിന്പുറത്തുകാരി.അവളുടെ ക്ഷമാശീലമാണ് ഈ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഇന്ധനം എന്ന് പറയാം. മൂത്ത മകൻ അഭിലാഷ് അച്ഛന്റെ തനി പകർപ്പ് .