ഈപ്പച്ചൻ :” പറ ആപ്പീസറെ എന്താ സംഭവിച്ചത് ,ഇവന്മാരൊക്കെ ആരാ ?”
റോയ് :”പറയാം എല്ലാം പറയാം, അതിന് മുന്നേ ഈപ്പച്ചൻ ഗ്ലാസും വെള്ളവും എടുക്കൂ ,രണ്ട് ദിവസമായി ഒരെണ്ണം അടിച്ചിട്ട് “.
ഈപ്പച്ചൻ വേഗം ഗ്ലാസും വെള്ളവും റെഡി ആക്കി.ഒരെണ്ണം വേഗം ഒഴിച്ച് അടിച്ചിട്ട് റോയ് പതുക്കെ നടന്ന് ലോറിക്കരികിലേക്ക് ചെന്നു.എന്നിട്ടതിന്റെ ലോക്ക് തുറന്നു.അതിലെ കാഴ്ച കണ്ട ഈപ്പച്ചനും തൂണിന്റെ മറയത്ത് നിന്ന ഡേയ്‌സിയും ഞെട്ടി.ലോറിയിൽ അതാ കഴിഞ്ഞ ദിവസം നഷ്ടപെട്ട ചന്ദന തടികൾ .അന്ധാളിച്ചു നിൽക്കുന്ന ഈപ്പച്ചനെ നോക്കി റോയി തുടർന്നു.ഇതാ കഴിഞ്ഞ ദിവസം നഷ്ടപെട്ട ചന്ദന തടി ,അങ്ങ് തേനിയിൽ നിന്നാ ഇവന്മാരെ പൊക്കിയത് .ഇതു കേട്ട ഈപ്പച്ചൻ ഓടി വന്ന് താഴെ കിടക്കുന്ന മനുഷ്യ കോലങ്ങളെ തലങ്ങും വിലങ്ങും ചവിട്ടി.ഇതുകണ്ട റോയി പറഞ്ഞു “അവന്മാരെ വെറുതെ ചവിട്ടി കൊല്ലണ്ട , ഇവന്മാർ വെറും പണിക്കാർ ,ഇതിന്റെ പുറകിൽ ആരാണെന്നു ഇവന്മാർക്ക് അറിയില്ല.”.
ഇതുകേട്ട് ഈപ്പച്ചൻ “അറിയില്ലെന്നോ ഞാൻ പറയിക്കാം ഇവന്മാരെ കൊണ്ട് ,” ഇതും പറഞ്ഞു വീണ്ടും അവന്മാരെ ചവിട്ടാൻ തുടങ്ങിയ ഈപ്പച്ചനെ തടഞ്ഞുകൊണ്ട് റോയി പറഞ്ഞു ” കൊടുക്കാനുള്ളതൊക്കെ ഞാൻ കൊടുത്തു ,”. റോയിയുടെ കൈക്കുള്ളിൽ ഒതുങ്ങിനിന്ന ഈപ്പച്ചൻ അരിശം മാറാതെ അവന്മാരെ നോക്കി . ശരിയാണ് അവന്മാരുടെ കയ്യും കാലും മുഖവുമൊക്കെ മുറിവുകൾ നിറഞ്ഞതാണ് . കലി അടങ്ങാതെ നിൽകുന്ന ഈപ്പച്ചനെ നോക്കി റോയി പറഞ്ഞു ” ഈപ്പച്ചോ തല്ലേണ്ടത് ഇവന്മാരെയല്ല കൂടെ നിന്നു ചതിച്ച ഒരാളുണ്ട് അവനെയാ. ഈപ്പച്ചൻ കലി അടങ്ങാതെ റോയിയെ നോക്കി . റോയി തുടർന്നു ” അതേ ,ആ തമിഴൻ കാവൽക്കാരൻ ഇല്ലേ ഈപ്പച്ചന്റെ ,അവൻ …അവനാണ് ഈപ്പച്ചനെ ആർക്കോ വേണ്ടി ഒറ്റിയത് , അവനെ എന്റെ കയ്യിൽ കിട്ടിയതാ പക്ഷെ ഈ മൂന്നുപേരെയും നേരിടാൻ ഞാൻ ഒരുതനല്ലേ ഉണ്ടായുള്ളൂ.അവൻ എന്റെ അടുത്ത് നിന്നു തന്ത്ര പൂർവ്വം കടന്നു കളഞ്ഞു.ഇവന്മാരെ നമുക്ക് വിട്ടേക്കാം ,നമുക്ക് വേണ്ടത് ആ വമ്പൻ സ്രാവിനെയാ, ആ തമിഴനെ കൂട്ടുപിടിച്ചു കൊണ്ട് ഈപ്പച്ചനിട്ടു പണിത ആ വമ്പൻ സ്രാവിനെ “.
ഇതുകേട്ട് ഈപ്പച്ചൻ ഉറഞ്ഞു തുള്ളി ” വിടാനോ ,ഇവന്മാരെയോ ? ഇവന്മാരെ ഞാൻ കൊന്നു കാട്ടിൽ തള്ളും ,എന്നാലും എന്റെ ആപ്പീസറെ താൻ അയാളെ വിട്ടുകളഞ്ഞലോ, ആ കള്ള പൊലയാടി മോൻ എന്റെ ഉപ്പും ചോറും തിന്നുകൂടെ നിന്നിട്ട് എനിക്കിട്ടു ഊക്കിയിട്ടുപോയി “.