അടിമയുടെ ഉടമ 6 [കിച്ചു✍️]

Posted by

ആരാണ് നീ കാറ്റേ… എവിടാണ് നീ കാറ്റേ…

ഞാനും അലഞ്ഞു നിന്നിലെ ആ നിന്നെ തേടി

ഇളം തെന്നലായി നീ എന്നിൽ നിറയുമ്പോളും

ഞാൻ നിന്നെ അറിയാത്തതെന്തേ..?

കാറ്റിനെ തേടിയത് ആർ..? ഞാനോ നീയോ..?

ഞാൻ നീയും നീ ഞാനുമാകുമെങ്കിൽ..,

പക്ഷെ അപ്പോളും കാറ്റേ നീ എവിടെ..?

ലോകമേ കണ്ടവരുണ്ടോ, എന്റെ തെന്നലിനെ..?

കാറ്റിൽ പൊങ്ങിയ ഇലകളെ,

കണ്ടുവോ നീ ആ ഇളം തെന്നലിനെ…

ഇല്ല; നിന്ദ്ര വിട്ടുണർന്ന ഇല

കണ്ണു തുറക്കുമ്പോൾ, തെന്നൽ മാഞ്ഞു പോയി…

കാറ്റിനെ അറിയുന്നവർ ആർ..?

ഞാനും നീയും അല്ല പിന്നെയാ മരങ്ങളോ..?

ഇല്ല; പാവമാ മരങ്ങൾ തല കുനിക്കുമ്പോൾ,

വീണ്ടുമാ വിരുത മാഞ്ഞു പോയി…

ഇനിയും അകലെ….

തേവൻ രണ്ടു മൂന്നു ആവർത്തി അത് വായിച്ചു നോക്കി അവനു ഒന്നും മനസിലായില്ല. ബുക് എടുത്ത പോലെ തന്നെ മടക്കി പെൻസിലും വെച്ച് അവൻ കുളിമുറിയുടെ നേരെ നീങ്ങി…

കുളിമുറിയിലെ പ്ലാസ്റ്റിക് കൊട്ടയിൽ നിന്ന് തുണികൾ ഓരോന്നായി എടുത്തു അവൻ കൊണ്ടുവന്ന ബക്കെറ്റിലേക്കിട്ടപ്പോൾ, തെന്നൽ അടുത്ത് നിൽക്കുന്ന പോലെ അവനു തോന്നി. തേവൻ മൂക്ക് വിടർത്തി ശ്വാസം എടുത്തു.

അവൾ രാവിലെ യോഗ ചെയ്തപ്പോൾ ഇട്ടിരുന്ന തുണികളിൽ കൂടുതലായി അവളുടെ ഗന്ധം നിറഞ്ഞു നിന്നു. പിന്നെ കുട്ടയുടെ ഏറ്റവും അടിയിലായി കിടന്ന അടിവസ്ത്രങ്ങൾ അവൻ എടുത്തു വേഗം ബക്കറ്റിൽ ഇട്ടു. അതൊന്നു മണത്തു നോക്കണം എന്ന് മനസ്സ് പറഞ്ഞിട്ടും അവൻ അത് ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *