കോരൻ വന്നു പതിവ് ചിട്ടകളായ കുളിയും കുടിയും കഴിപ്പും ഒക്കെ കഴിയുമ്പോളേക്കും അവൾ മെല്ലെ പുറത്തിറങ്ങി. നിറനിലാവിൽ താഴെ പുഴ കുലുങ്ങി ചിരിച്ചു പായുന്നത് കാണാം, അതിനുമപ്പുറം കാടിന്റെ ഇരുട്ടിനു മേലെയും നിലാവ് പരന്നിട്ടുണ്ട് ശ്രീഹരി ഉറങ്ങി കാണുമോ..?
അവൾ വെറുതെ ഓരോന്നാലോചിച്ചു നിലാവിൽ കുളിച്ചു കിടന്ന പാറമേൽ ഇരുന്നു. അപ്പോളും അവളുടെ കണ്ണ് പുഴയുടെ തീരവും കടന്നു ആ കാടിന്റെ നിഗൂഢതയിൽ എന്തോ തിരയുന്നുണ്ടായിരുന്നു…
തുടരും…