നേരത്തേ പ്രസാദവും വാങ്ങി തടി കഴിച്ചിലാക്കി. വാങ്ങിവെച്ചിരുന്ന സ്മിർനോഫ് ഒരു ഡബിൾ ലാർജ് വീത്തി, കുഞ്ഞുഫ്രീസറിൽ നിന്നും രണ്ടൈസുമിട്ട് നാരങ്ങയും സോഡയും ചേർത്ത് വരാന്തയിൽ വന്ന് സ്വസ്ഥമായിരുന്നു.
കഴിഞ്ഞ നാലാഴ്ച്ച എല്ലുമുറിയെ പണിയെടുത്തു. ഏറ്റവും പ്രയാസമേറിയ ഇൻ സിറ്റു പൈപ്പ് വെൽഡിങ്ങുൾപ്പെടെ. രണ്ടു ഷിഫ്റ്റ്. മുടിഞ്ഞ കാശാണ് അടുത്ത മാസത്തെ ബില്ലുവഴി എനിക്ക് കിട്ടാൻപോണത്. ചേട്ടനോ അനിയനോ നാലു മാസം കിടന്നു ചെരച്ചാൽ കിട്ടുന്നതിനുമപ്പുറം.
രണ്ടു വലി അകത്തായപ്പോൾ പിന്നെയും മനസ്സ് ആ വിടർന്ന, തടാകങ്ങൾ പോലെയുള്ള കണ്ണുകളിൽ കുരുങ്ങി വട്ടം കറങ്ങി. വേണ്ടാന്നു പറഞ്ഞു നോക്കി. ങേ ഹേ! സുമൻ. ഭാര്യയാണ്, അമ്മയാണ്. നിനക്ക് സുമിത്ര ലക്ഷ്മണനെ ഉപദേശിച്ച പോലെ സീത “മാം വിദ്ധി ജനകാത്മജാം” അമ്മയെപ്പോലെ കാണണ്ടവളാണ്.
സങ്ങതിയൊക്കെ കൊള്ളാം. മനസ്സു പറയുന്നു. ആ വസന്തം പോലത്തെ കൊഴുത്ത സുന്ദരിയെ നോക്കിയാലെന്താണ്? ഞാനേതായാലും തൽക്കാലം ഈ പ്രശ്നത്തിൽ നിന്നും അവധിയെടുത്തു.
സാഹിൽ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. പൂജയുടെ പ്രസാദമായി ഖീറും. നാളെ ബ്രേക്കാണ്. അമ്മയോടു പറയൂ. ബ്രേക്ഫാസ്റ്റ് താമസിച്ചായാലും സാരമില്ല. സാഹിലിനെ പറഞ്ഞേൽപ്പിച്ചിരുന്നു.
നാലുദിവസത്തെ എല്ലുനുറുങ്ങുന്ന പണിയുടെ ക്ഷീണം കുറച്ചു മാറ്റാൻ പത്തുമണി വരെ കിടന്നുറങ്ങി. കണ്ണു തുറന്നപ്പോൾ സാഹിൽ ജനാലയ്ക്കൽ. അങ്കിളുണർന്നോ എന്നു നോക്കാനമ്മ പറഞ്ഞു. മറ്റന്നാൾ ഇംഗ്ലീഷ് പരീക്ഷയാണ്. ഞാൻ പോണു അങ്കിൾ. അവൻ സ്ഥലം വിട്ടു.