തുടര്‍ന്നു നാട്ടിലെത്തിയ ഞാന്‍ അവരുടെ രഹസ്യത്തിലുള്ള പെരുമാറ്റം അറിയാന്‍ പൊട്ടനെപ്പോലെ അഭിനയിച്ചു. അറിഞ്ഞ ക്രൂരസത്യങ്ങള്‍ ആരോടും, സ്വന്തം നിഴലിനോട് പോലും ഞാന്‍ പറഞ്ഞില്ല. അവര്‍ക്ക് വേദി ഒരുക്കാനായി മദ്യപിച്ചു ലക്കുകെട്ടതായി ഞാന്‍ അഭിനയിച്ചു. ലഹരിയില്‍ ഉറങ്ങിയതുപോലെ നടിച്ച എന്റെ മുന്പില് വച്ച് അവനവളെ ഭോഗിച്ചു; വന്യമായി. വിഷം മുറ്റിയ സര്‍പ്പങ്ങളെപ്പോലെ ചീറി ഇരുവരും തങ്ങളുടെ കാമം സ്വന്തം സഹോദരന്റെ മുന്പില് വച്ചും സ്വന്തം ഭര്‍ത്താവിന്റെ മുന്പില് വച്ചും തീര്‍ത്തു. ശിലപോലെ, സ്തംഭിച്ചു കിടന്നുപോയി ഞാന്‍. അങ്ങനെ എല്ലാം നേരില്‍ കണ്ടു ബോധ്യപ്പെട്ടതോടെ, മനസിന്റെ സകല നന്മകളും എന്നില്‍നിന്നും അപ്രത്യക്ഷമായി. ഹൃദയമൊരു കരിങ്കല്ലായി രൂപപ്പെട്ടു. പക ഒരു അഗ്നിപര്‍വ്വതം പോലെ എന്റെയുള്ളില്‍ പുകയാന്‍ ആരംഭിച്ചു.
പ്രതികാരം, അത് ഒരിക്കലും വിഡ്ഢിത്തമാകരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്വജീവിതം തകര്‍ത്തുകൊണ്ട് പ്രതികാരം ചെയ്ത് നശിക്കുന്ന ഒരു വിഡ്ഢിയാകില്ല ഞാന്‍. കാലം നീതിബോധമുള്ളവനാണ്; കാത്തിരിക്കണം.
മെല്ലെമെല്ലെ മറ്റു ചില കാരണങ്ങള്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ അകലാന്‍ തുടങ്ങി. മുന്‍ നിശ്ചയിക്കപ്പെട്ട അതിന്റെ പര്യവസാനത്തില്‍ ഞാനവളെ ഉപേക്ഷിച്ചു. ചേച്ചി പാവമാണ്, ഉപേക്ഷിക്കരുത് എന്നുള്ള അനുജന്റെ സ്നേഹനടനത്തില് ഉള്ളില്‍ കത്തിക്കാളിയ പകയെ കഠിന പ്രയത്നത്തിലൂടെ ഞാന്‍ നിയന്ത്രിച്ചു. ബന്ധം വിടര്‍ത്തിയ ശേഷവും അവനവളെ ബന്ധപ്പെടുന്ന വിവരം ഞാന്‍ അറിയുകയും, അങ്ങനെ ബന്ധപ്പെട്ടതും തനിച്ച് സഞ്ചരിച്ചതുമായതിന്റെ ചിത്രങ്ങളും വിവരങ്ങളും ഞാന്‍ ശേഖരിക്കുകയും ചെയ്തു; വ്യക്തമായ കണക്കുകൂട്ടലുകളോടെ. എല്ലാ ഒരുക്കങ്ങളും നടത്തി ക്ഷമയോടെ ഞാന്‍ കാത്തിരുന്നു.
ഏറെ വൈകാതെ ഞാന്‍ സ്വന്തമായി സ്ഥലം വാങ്ങി ഒരു വീട് പണിത് അങ്ങോട്ട് താമസം മാറി.
അവസാനം എന്റെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് അനുജന്റെ വിവാഹം തീരുമാനമായി. പെണ്ണുകാണാന്‍ ഞാനുമുണ്ടായിരുന്നു അവന്റെയൊപ്പം. സ്റ്റെഫി! അതിസുന്ദരിയായ അവളെ കണ്ട നിമിഷത്തില്‍ത്തന്നെ എന്റെ മനസ്സ് ആഹ്ലാദത്തിമിര്‍പ്പോടെ ഇരമ്പി. ഇവന്റെ ഭാര്യ എത്രയധികം സുന്ദരിയാണോ,
വൈരനിര്യാതനം 1 [Master]
Posted by