ഞാൻ അവൾ അറിയാതെ തന്നെ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു, അമ്മക്ക് അവളെ വല്ലാതെ ഇഷ്ടം ആയി, അതെനിക്ക് കൂടുതൽ ധൈര്യം തന്നു. പിന്നെ അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു, ഒടുവിൽ ഞാൻ അതിനു പറ്റിയ ഒരു അവസരം തന്നെ കണ്ടെത്തി. ഒരു എമർജൻസി സർജറിക്ക് വേണ്ടി നൈറ്റ് ഞാൻ പ്രീതിയോട് നൈറ്റ് ഷിഫ്റ്റ് എടുക്കാൻ പറഞ്ഞു, രാത്രി 3 മണിക്ക് ആയിരുന്നു സർജറി ഫിക്സ് ചെയ്‍തത്. ഞാൻ പ്രീതിയോട് ഓപ്പറേഷൻ തിയേറ്റർ എക്‌സാമിൻ ചെയ്യാൻ പറഞ്ഞയച്ചു, എനിക്ക് അറിയാമായിരുന്നു ആ സമയത്തു തിയേറ്ററിൽ ആരും ഉണ്ടാകില്ല എന്ന്.
ഞാൻ ആകെ എക്‌സൈറ്റഡ് ആയിരുന്നു ഒപ്പം അല്പം നെർവസും, ഞാൻ ഒരു 12:30 ആയപ്പോൾ പതിയെ എന്റെ കൻസൽട്ടിങ് റൂമിൽ നിന്നും ഡൌൺ ഫ്ലോറിൽ ഉള്ള ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി നടന്നു, മനസ്സിൽ മുഴുവൻ പ്രീതി ആയിരുന്നു, എനിക്കു ഉറപ്പായിരുന്നു അവൾ എന്നെ ഇഷ്ടപെടും എന്നും പൂർണ സമ്മതം പറയും എന്നും, എന്നാലും ഉള്ളിൽ ഒരു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു… ഞാൻ പതിയെ ഓപ്പറേഷൻ തിയേറ്റർ ഫ്ലോറിൽ എത്തി, അവിടെ ആരും
ഇല്ലായിരുന്നു മുഴുവൻ നിശബ്ദത, ഇതു തന്നെ ആണ് പറ്റിയ അവസരം എന്ന് മനസിലാക്കിഞാൻ പതിയെ ഓപ്പറേഷൻ തിയേറ്റർ ഡോർ തുറന്നു അകത്തു കടന്നു.