അവിടെ ഒരു ബീച്ച് റിസോർട്ടിൽ ആണ് മല്ലിക ദേവി താമസിക്കുന്നത്, ജോ അതേ റിസോർട്ടിൽ റൂം എടുത്തു പിന്നെ രവിയെ കോൺടാക്ട് ചെയ്തു, രവി പറഞ്ഞു ഷൂട്ടിൽ ആണെന്നും വൈകുന്നേരം ഷൂട്ട് കഴിഞ്ഞു റിസോർട്ടിൽ വെച്ചു കാണാം എന്ന്.
അങ്ങനെ വൈകിട്ട് ഒരു 6 മണിക്ക് ജോ ക്ക് രവിയുടെ കാൾ വന്നു, പൂൾ സൈഡിൽ ഉണ്ടെന്നും അങ്ങോട്ട് വരാനും… ജോ ഉടൻ തന്നെ റൂം ലോക്ക് ചെയ്തു പൂൾ സൈഡിലേക്ക് നടന്നു, അവിടെ ഒരു കോർണറിൽ ടേബിളിൽ മദ്യം നുണഞ്ഞു രവി ഇരിക്കുന്നു. ജോ അടുത്ത് ചെന്നു വിഷ് ചെയ്തു, രവി ചിരിച്ചു കൊണ്ട് ജോ യോട് ഇരിക്കാൻ പറഞ്ഞു.
രവി :- നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട് അല്ലേ?!
ജോ :- അതേ, മിർസ സാഹിബിന്റെ കൂടെ ലണ്ടനിൽ വെച്ച്.
രവി :- ഹ്മ്മ് യെസ് യെസ്, ഇപ്പൊ പുള്ളിടെ മകൻ ആണോ മിർസ ഗ്രൂപ്പിന്റെ എംഡി?
ജോ :- അതെ, മിർസ ജി ക്ക് നല്ല സുഖം ഇല്ല ഇപ്പൊ, അതുകൊണ്ട് മകൻ ആണ് എല്ലാം ഇപ്പൊ.
രവി :- ഓക്കേ ഓക്കേ, അപ്പോൾ എപ്പോ ആണ് ഇനാഗുരെഷൻ?
ജോ :- അടുത്ത മാസം 5 നു.
രവി :- ഓഹ് 5 നു (രവി അല്പം ആലോചിക്കുന്നു)….5 നു എല്ലാം മാഡം ഷൂട്ട് ഷഡ്യൂൾഡാണ്. ഡേറ്റ് മാറ്റേണ്ടി വരും.
ജോ :- അതു പറ്റില്ല, ഡേറ്റ് അന്ന് ഫിക്സ് ആക്കി പോയതാണ്.
രവി :- അങ്ങനെ പറഞ്ഞാൽ നടക്കോ?! മാഡം ഇപ്പൊ കുറേ മൂവി കമ്മിറ്റ് ചെയ്തത് കൊണ്ട് ഭയങ്കരം ബിസി ആണ്.
ജോ :- അതു മനസിലായി, മല്ലിക മാഡത്തിന്റെ തിരക്ക് എനിക്ക് മനസിലാകും, ബട്ട് അറിയാലോ മിർസ ജി ക്ക് തീരെ സുഖം ഇല്ല അതുകൊണ്ട് തന്നെ ഉൽഘാടനം നീട്ടാൻ വയ്യ, പ്ലീസ് അണ്ടർസ്റ്റാൻഡ്. ഒന്നുമില്ലെങ്കിലും മിർസ ജി ടെ പ്രൊഡക്ഷൻൽ അല്ലേ മാഡം വന്നത്.
രവി :-(അല്പം ആലോചിച്ചു ) ഹ്മ്മ് താങ്കൾ പറയുന്നത് ഒക്കെ ശരിയാണ്, പക്ഷെ…….. എന്തായാലും ഒരു കാര്യം ചെയ്യ് ഞാൻ മാഡത്തിനോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ട് രാത്രി കാണാം.
ജോ :- ഓക്കേ നോ പ്രോബ്ലം, ബട്ട് മാഡത്തിനെ കൊണ്ട് സമ്മതിപ്പിക്കണം, രവിയേ കാണേണ്ട പോലെ കണ്ടോളാം.
(രവിക്ക് അതിഷ്ടമായി, അയാൾ ഓക്കേ പറഞ്ഞു മല്ലികയുടെ കോട്ടേജിലേക്ക് പോയി).
നൈറ്റ് ഒരു 9 മണിക്ക് രവി ജോയെ വിളിച്ചിട്ട് നേരത്തെ ഇരുന്ന അതെ ടേബിളിലേക്ക് വരാൻ പറഞ്ഞു, ജോ പെട്ടെന്ന് തന്നെ അവിടേക്ക് പോയി, സിയാൻ ആണെങ്കിൽ വിളിയോടെ വിളി ആയിരുന്നു. ജോ അവിടെ എത്തി, ജോയെ കണ്ടതും രവി ഇരിക്കാൻ പറഞ്ഞു….മദ്യം ഓർഡർ ചെയ്തു.
രവി :- അപ്പോൾ മിസ്റ്റർ ജോ, ഞാൻ മല്ലിക മാമുമായി സംസാരിച്ചു, തിരക്ക് ഉണ്ടെങ്കിലും, മിർസ ജി ടെ കാര്യം ആയതു കൊണ്ട് മാഡം ഓക്കേ പറഞ്ഞിട്ടുണ്ട്. ഞാൻ പറയിപ്പിച്ചു എന്ന് പറയുന്നത് ആണ് ശരി.(രവി ചിരിച്ചു,പിന്നെ പതിയെ പറഞ്ഞു ) അപ്പോൾ എന്റെ കമ്മീഷൻ മറക്കേണ്ട.
ജോ :- താങ്ക് യു രവി, ഹേയ് അതൊക്കെ കറക്റ്റ് ആയി ബാങ്കിൽ എത്തിക്കോളും, പോരെ.