കാലങ്ങൾക്ക് അപ്പുറത്തുനിന്നും 2

Posted by

കാലങ്ങൾക്ക് അപ്പുറത്തുനിന്നും 2

Kaalangalkku Appurathuninnum Part 2 Author : Ambily Ammavan

Previous Parts : Part 1 

 

ഉച്ചയൂണും ചെറുമയക്കവും കഴിഞ്ഞു എഴുന്നേൽക്കുമ്പോഴും, ദേവി തന്നെ ആയിരുന്നു മനസ്സിൽ. ഒരിക്കലെങ്കിലും അവളെ അന്വേഷിക്കാൻ തോന്നാതിരുന്നതെന്തേ?
ചായകുടി കഴിഞ്ഞു മോനെയും കളിപ്പിച്ചിരിക്കുമ്പോൾ, രശ്മി ആ ഓട്ടോഗ്രാഫ് എടുത്തു കൊണ്ട് വന്നു കുട്ടൂസിനെ കാണിച്ചിട്ട് കളിയായിട്ടു പറഞ്ഞു ” ദേ മോനെ അച്ഛന്റെ പഴയ ഗോപികമാർ എഴുതിയ പ്രണയത്തുണ്ടുകൾ ആണ് സൂഷിച്ചുവച്ചോ നിനക്ക് ആവശ്യം വരും”
കുട്ടൂസ് ” ടാ ടാ” എന്ന് പറഞ്ഞു കൈ നീട്ടിയപ്പോൾ രശ്മി പറഞ്ഞു ” ഇത് നീ വലുതാകുമ്പോൾ തരാം, ഇപ്പൊ നീ ഇത് കീറിയാൽ അച്ഛന്റെ ഹ്രദയം പൊട്ടും” രശ്മിയുടെ ആക്ഷൻ കണ്ട് കുട്ടൂസ് കുടുകുടെ ചിരിച്ചു.
ഞാൻ “വെറുതെ ഒന്ന് നടന്നിട്ടു വരം” എന്ന് പറഞ്ഞു മോനെയും എടുത്തു ഇറങ്ങാൻ തുടങ്ങുമ്പോൾ, ഈ “ഏട്ടനിതെന്തുപറ്റി പുറത്തേക്കു പോകുകയാണെങ്കിൽ മോനെ സ്നഗ്ഗി കെട്ടിച്ചു കൊണ്ട് പോകു”
അവൾ മോനെ എടുത്തു അകത്തുകൊണ്ടുപോയി സ്നഗ്ഗി കെട്ടി കൊണ്ട് വന്നു. ഹാളിലിരുന്ന് ടിവി കാണുന്ന അച്ഛമ്മക്ക് റ്റാറ്റാ പറഞ്ഞു കൊണ്ട് കുട്ടൂസ് കറങ്ങാൻ പോകുന്ന സന്തോഷം കാണിച്ചു.
ഗേറ്റ് വരെ ഞങ്ങളെ അനുഗമിച്ച രശ്മി ഒരു കള്ളചിരിചിരിച്ചു കൊണ്ട് ബാലെ ഡയലോഗ് പോലെ ചോദിച്ചു ” എന്താണ് പ്രിയതമാ ഇന്ന് മയിൽവാഹനം ഉപേക്ഷിച്ചു ഒരു പാദ സഞ്ചാരം, ഗോപികമാരോടോന്നിച്ചു ലീലകളാടിയ വ്രന്ദാവനം തേടി പോകുകയാണോ”
“തിരുജടയിൽ ഏന്തിയ പുണ്യ ഗംഗയുള്ളപ്പോൾ നാമെന്തിനു വിഷലിപ്തമായ കാളിന്ദിയിൽ പോകണം പ്രിയതമേ” അതെ ശൈലിയിൽ ഞാനും തിരിച്ചു പറഞ്ഞു.
ഊം ഊം എന്ന് മൂളിക്കൊണ്ടു രശ്മി തിരിഞ്ഞു നടന്നു. കുടു കുടു എന്ന് പറഞ്ഞു കൊണ്ട് കുട്ടൂസ് ബുള്ളറ്റ് ചൂണ്ടി കാണിച്ചു. ബുള്ളറ്റിൽ യാത്രചെയ്യാനാണ് അവനിപ്പോഴേ താല്പര്യം.
രശ്മിയോട് തമാശ പറഞ്ഞെങ്കിലും, പഴയ വഴിത്താരകളിലൂടെ ഒരു നടത്തം ആണ് ഞാനും ആഗ്രഹിച്ചത്. ഇന്നലത്തെ സ്വാപ്നവും, ഇന്നത്തെ ഓട്ടോഗ്രാഫ് വായനയും എന്നെ ഗതകാല സ്മരണകളിലേക്കു കൊണ്ടുപോയിരിക്കുന്നു. പഴയ ഇടവഴി ഇപ്പോൾ ടാർ ചെയ്ത പഞ്ചായത്തു റോഡിനു വഴിമാറിയിരിക്കുന്നു
ചുറ്റുമുണ്ടായിരുന്ന കാടുപിടിച്ച സ്ഥലങ്ങളെല്ലാം ചെറു പ്ലോട്ടുകൾ ആയി തിരിച്ചു വീടുകൾ വന്നിരിക്കുന്നു. സർപ്പകാവും കുളവും, അതിനോട് ചേർന്ന് ഉണ്ടായിരുന്ന കാശുവിൻമാവ് തോട്ടവും ഇന്ന് റബർമരങ്ങൾ നിറഞ്ഞിരിക്കുന്നു.

വെയിലും നിഴലും കളം വരച്ചിരുന്നു വഴിയിൽ ഇപ്പോൾ വെയിൽമാത്രം പടർന്നു കിടക്കുന്നു. പഞ്ചായത്തു റോഡ് ചെന്ന് മെയിൻ റോഡിൽ ചേരുന്നിടത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞു അല്പം നടക്കുമ്പോൾ പഠിച്ച സ്കൂൾ.

Leave a Reply

Your email address will not be published. Required fields are marked *